യൂത്തിനെ ആകര്‍ഷിക്കാന്‍ യമഹയുടെ തന്ത്രം; വിപണിയില്‍ എത്തിയത് ആരെന്ന് നോക്കിക്കേ...
ഇന്ത്യയിൽ ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വാഹനങ്ങള്‍ കുട്ടപ്പനാക്കി പുറത്തിറക്കുന്ന തിരക്കിലാണ് വാഹന നിര്‍മാതാക്കള്‍. ഇപ്പോള്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഏറോക്‌സ് 155 സ്‌കൂട്ടറിന്റെ 2023 മോട്ടോജിപി എഡിഷന്‍ പുറത്തിറക്കി. 1,48,300 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം YZF-R15M, MT-15 V2.0, റേ ZR 125 Fi ഹൈബ്രിഡ് എന്നിവയുടെ 2023 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ് യമഹ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഏറോക്‌സ് 155 സ്‌കൂട്ടര്‍ കൂടി പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പിന് പുറമെ മറ്റ് നാല് നിറങ്ങളിലും യമഹ ഏറോക്‌സ് 155 സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും.

മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍, സില്‍വര്‍ എന്നിവയാണ് മറ്റ് കളര്‍ ഓപ്ഷനുകള്‍. 2023 യമഹ എയ്റോക്സ് മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി എഡിഷന്റെ ഡിസൈനിലേക്ക് നോക്കുമ്പോള്‍ ഫ്രണ്ട് ഫെന്‍ഡറിലും ഫെയറിംഗിലുമാണ് മോണ്‍സ്റ്റര്‍ എനര്‍ജി ലോഗോ നല്‍കിയിരിക്കുന്നത്. ഫ്‌ലൈ സ്‌ക്രീനിലും സൈഡ് പാനലുകളിലുമാണ് എഴുത്ത് പ്രത്യക്ഷപ്പെടുന്നത്. സ്റ്റെപ്പ്-അപ്പ് സിംഗിള്‍-പീസ് സീറ്റിന് താഴെയായി എനിയോസ് ബ്രാന്‍ഡിംഗും കാണാനാകും.
കറുപ്പ് നിറത്തില്‍ തീര്‍ത്ത അലോയി വീലുകളും സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റവുമാണ് മറ്റ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. റോഡിലെ കാഴ്ചമെച്ചപ്പെടുത്തുന്ന കൂടുതല്‍ തെളിച്ചമുള്ള ക്ലാസ് D ഹെഡ്‌ലൈറ്റിന്റെ സാന്നിധ്യമാണ് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്. ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും (TCS) ഈ പെര്‍ഫോമന്‍സ് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന 155 സിസി ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-സ്‌ട്രോക്ക്, SOHC, 4 വാള്‍വ് എഞ്ചിനാണ് യമഹ ഏറോക്‌സ് 155-ന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 15 bhp മാക്‌സ് പവറും 6,500 rpm-ല്‍ 13.9 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്.
E20 കംപ്ലയിന്റാണ് കംപ്ലയിന്റാണ് യമഹയുടെ ഈ മാക്‌സി സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍. OBD-II മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിച്ചിട്ടുണ്ട്. മാത്രമല്ല ഹസാര്‍ഡ് സിസ്റ്റം ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യമഹ FZ-S FI V4 ബൈക്കിന് പുതിയ രണ്ട് നിറങ്ങള്‍ സമ്മാനിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് FZ-S FI V4 ഡാര്‍ക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങള്‍ അടക്കം 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ്, മെറ്റാലിക് ബ്ലാക് എന്നിവ ഡീലക്‌സ് ട്രിമ്മില്‍ മാത്രമാകും ലഭിക്കുക. 1,28,900 രൂപയാണ് പുതിയ നിറങ്ങളില്‍ ബൈക്ക് വാങ്ങാന്‍ നല്‍കേണ്ട എക്‌സ്‌ഷോറൂം വില. DLX വേരിയന്റിനേക്കാള്‍ 500 രൂപ മാത്രമാണ് കൂടുന്നത്. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ രണ്ട് പുത്തന്‍ ലോഞ്ചുകളും യമഹ ഒരുക്കി വെച്ചിട്ടുണ്ട്. ഏറെക്കാലമായി മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ കാത്തിരിക്കുന്ന R3, MT-03 മോഡലുകള്‍ കഴിഞ്ഞ മാസം സമാപിച്ച മോട്ടോജിപി ഭാരതില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
2020 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയത് മുതല്‍ യമഹ R3 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ യമഹ സ്ട്രീറ്റ് ബൈക്കായ MT-03-യോടൊപ്പം പാരലല്‍ ട്വിന്‍ സ്പോര്‍ട്സ് ബൈക്കിനെ തിരികെ കൊണ്ടു വരികയാണ്.
തങ്ങളുടെ തനതായ റേസിംഗ് ബ്ലൂ നിറത്തില്‍ പൂര്‍ത്തിയാക്കിയ രണ്ട് സബ്-400 സിസി മോട്ടോര്‍സൈക്കിളികളുകളാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇവന്റില്‍ പ്രദര്‍ശിപ്പിച്ചത്. യമഹ R3 ഒരു ഫുള്‍ ഫെയര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കാണ്. അതേസമയം MT-03 അതിന്റെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണ്. 321 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഇവയ്ക്ക് കരുത്ത് പകരുക.
41.4 bhp പവറും 29.6 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളും ഇആഡ റൂട്ട് വഴിയാണ് ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നത്. ഇറക്കുമതി ചെയ്യുന്നതിനാല്‍ തന്നെ 4 ലക്ഷം രൂപക്ക് മുകളില്‍ ഇതിന് വില പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications








