Yamaha ഫാന്‍സിന് സന്തോഷവാര്‍ത്ത; FZ-S V3 ഇനി മാറ്റ് ബ്ലാക്ക് നിറത്തിൽ വാങ്ങാം

വാഹന നിര്‍മാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന ചില പ്രത്യേക മോഡലുകള്‍ ഉണ്ടാകും. ബജാജിന് പള്‍സര്‍ പോലെ ഹീറോക്ക് സ്‌പ്ലെന്‍ഡര്‍ പോലെ യമഹക്ക് അത് FZ ആണ്. ടൂവീലര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന വോള്യം ഉയത്തുന്നതിന്റെ ഉത്തരവാദി യമഹ FZ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 17,262 യൂണിറ്റ് FZ ബൈക്കുകളാണ് വിറ്റഴിക്കപ്പെട്ടത്.

മാസങ്ങളുടെ കണക്കെടുത്താലും മുന്‍വര്‍ഷത്തെ കണക്കെടുത്താലും വളര്‍ച്ച നേടിയ ഏക മോഡലായിരുന്നു FZ. പുതിയ V4, തൊട്ടുമുമ്പുള്ള V3 മോഡലുകള്‍ എന്നിവയാണ് FZ ലൈനപ്പില്‍ ഉള്‍പ്പെടുന്നത്. FZ V3 മാത്രമാണ് റെഗുലര്‍, S വേരിയന്റുകളില്‍ വരുന്നത്. എന്‍ട്രി ലെവല്‍ FZ ലൈനപ്പ് നവീകരിക്കുന്നതില്‍ യമഹ അതീവ ശ്രദ്ധാലുക്കളാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍ തങ്ങളുടെ ജനപ്രിയ മോഡലായ FZ-S V3-യില്‍ മാറ്റ് ബ്ലാക്ക് നിറം പുനരവതരിപ്പിച്ചിരിക്കുകയാണ് യമഹ.

 yamaha fz-s v3 matte black

യമഹ FZ-S V3 യുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മാത്രമേ ഈ പുതിയ നിറം ലഭിക്കുകയുള്ളൂ. ഡീലക്‌സ് വേരിയന്റുകള്‍ക്ക് മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ് ഷേഡുകള്‍ ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ പുതിയ മാറ്റ് ബ്ലാക്കിനൊപ്പം മാറ്റ് റെഡ്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നീ നിറങ്ങളും യമഹ ഓഫര്‍ ചെയ്യുന്നുണ്ട്. യമഹ FZ-S V3 മാറ്റ് ബ്ലാക്ക് എഡിഷന് 1,21,400 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി വരുന്നത്.

ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് കളര്‍ ഓപഷനുകള്‍ക്ക് സമാനമാണ് വില. ഏതാനും കാലം മുമ്പ പിന്‍വലിച്ച ഈ നിറം തിരികെ കൊണ്ടുവന്നിരിക്കുകയാണ് യമഹ ഇപ്പോള്‍. നിറത്തിലല്ലാതെ FZ-S V3-ക്ക് മെക്കാനിക്കലായ മറ്റ് മാറ്റങ്ങള്‍ ഒന്നും ഇല്ല. ഡിസൈന്‍ വശം നോക്കിയാല്‍ പുതിയ മാറ്റ് ബ്ലാക്ക് നിറം ബൈക്കിന് ഒരു പുതുമ നല്‍കുന്നു.

മാറ്റ് ബ്ലാക്ക് ഷെയ്ഡിനൊപ്പം കോണ്‍ട്രാസ്റ്റിംഗ് സില്‍വര്‍ ഫിനിഷുകളും നല്‍കിയിരിക്കുന്നു. ടാങ്ക് ആവരണങ്ങള്‍, സൈഡ് ബോഡി പാനല്‍, ഫ്രണ്ട് ഫെന്‍ഡര്‍, എക്സ്ഹോസ്റ്റ് കവര്‍ എന്നിവയ്ക്ക് താഴെ സില്‍വര്‍ ആക്സന്റുകള്‍ ഉണ്ട്. ഡീലക്‌സ് വേരിയന്റുകള്‍ക്ക് ഗോള്‍ഡന്‍ നിറത്തിലുള്ള റിമ്മുകള്‍ ലഭിക്കും.

മുകളില്‍ പറഞ്ഞ പോലെ ബൈക്കില്‍ മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നുമില്ല.

അതേ 149 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7,250 rpm-ല്‍ 12.2 bhp പവറും 5,500 rpm-ല്‍ 13.3 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. യമഹ FZ-S V3-യുടെ മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോ-ഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

വിശാലമായ ഹാന്‍ഡില്‍ബാര്‍ റൈഡേഴ്‌സിന് കംഫര്‍ട്ടാകുന്നു. സിംഗിള്‍-ചാനല്‍ ABS ഉള്ള 282 എംഎം ഫ്രണ്ട്, 220 എംഎം റിയര്‍ ഡിസ്‌കുകള്‍ ബ്രേക്കിംഗ് ജോലികള്‍ ചെയ്യുന്നു. 100/80-17 ഫ്രണ്ട്, 140/ 60-17 റിയര്‍ ടയറുകളിലാണ് ഓട്ടം. 790 എംഎം സീറ്റ് ഉയരം. 135 കിലോ ആണ് യമഹ FZ-S V3-യുടെ കെര്‍ബ് ഭാരം. 13 ലിറ്റര്‍ ആണ് മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് ശേഷി.

ഒരു എന്‍ട്രി ലെവല്‍ സ്ട്രീറ്റ് ബൈക്കിന് അനുയോജ്യമായ റൈഡിംഗ് പൊസിഷന്‍ യമഹ FZ വാഗ്ദാനം ചെയ്യുന്നു. യമഹയുടെ മള്‍ട്ടിസിലിണ്ടര്‍ ലൈനപ്പിലെ ചില മോഡലുകള്‍ വൈകാതെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. YZF-R3, MT-03, MT-07, MT-09 എന്നിവ ഡീലര്‍മാരുടെ അഭിപ്രായങ്ങള്‍ അറിയാനായി പ്രദര്‍ശിപ്പിച്ചതോടെയാണ് ഈ വാര്‍ത്ത പരന്നത്.

ഈ മോഡലുകളില്‍ ചിലതോ അല്ലെങ്കില്‍ മുഴുവനായോ ഈ വര്‍ഷം അവസാനം യമഹ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും. ഇതില്‍ യമഹ YZF-R3, യമഹ MT-03 എന്നിവക്കായി ബൈക്ക് പ്രേമികള്‍ കാത്തിരിക്കുകയാകും. ഏറ്റവും ചൂടേറിയത്. 10,750 rpm-ല്‍ 42 bhp പവറും 9,000 rpm-ല്‍ 29.6 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 321 സിസി പാരലല്‍-ട്വിന്‍ മോട്ടോറാണ് ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും തുടിപ്പേകുക. ഏതായാലും ഇവ ഇന്ത്യയിലെത്താന്‍ കാത്തിരിക്കുകയാണ് വാഹന ലോകം.

More from DriveSpark

Article Published On: Saturday, April 15, 2023, 19:00 [IST]
English summary
Yamaha fz s v3 matte black colour re introduced price engine design details
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X