ഇനി സ്വല്‍പ്പം പരിഷ്‌കാരിയാകാം; പുതിയ യമഹ FZ-S, R15, MT-15,FZ-X വിപണിയില്‍
മികച്ച വിലയില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വാഹനങ്ങള്‍ ഒരുക്കുകയും അവ പരിഷ്‌കരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മിടുക്കരാണ് യമഹ. ഇപ്പോള്‍ തങ്ങളുടെ ചില മോട്ടോര്‍ സൈക്കിളുകള്‍ പരിഷ്‌കരച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി.
സ്ട്രീറ്റ് പ്രസന്‍സ്, സൗകര്യം, സേഫ്റ്റി എന്നിവയുടെ കാര്യത്തില്‍ അപ്‌ഡേറ്റുകളുമായി R15, MT-15, FZ-S, FZ-X എന്നിവയുടെ 2023 പതിപ്പുകള്‍ യമഹ പുറത്തിറക്കി. എന്നാല്‍ മെക്കാനിക്കലായ മാറ്റങ്ങളൊന്നും മോട്ടോര്‍സൈക്കിളുകളില്‍ യമഹ വരുത്തിയിട്ടില്ല. പുതിയ 2023 യമഹ R15, MT-15, FZ-S, FZ-X എന്നിവ OBD-2 നിലവാരത്തിലുള്ളവയായിരിക്കും. ഈ വര്‍ഷം ഏപ്രില്‍ 01 മുതലാണ് ബിഎസ്6 രണ്ടാം ഘട്ട മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഈ ബൈക്കുകളില്‍ തത്സമയം മലിനീകരണം നിരീക്ഷിക്കാനും റിപ്പോര്‍ട്ടുചെയ്യാനും കഴിയുന്ന ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക് സിസ്റ്റം ഘടിപ്പിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

2023 യമഹ FZ-X & യമഹ FZ-S V4
ഡ്യുവല്‍-ചാനല്‍ എബിഎസ് നല്‍കി പുതിയ 2023 മോഡല്‍ FZ-X ന്റെ സേഫ്റ്റി കൂട്ടിയിരിക്കുകയാണ് യമഹ. പുതിയ മാറ്റ് ബ്ലു കളര്‍ ഓപ്ഷന്‍ നല്‍കിയതാണ് യമഹ FZ-X-നുള്ള പ്രധാന കോസ്മെറ്റിക് അപ്ഡേറ്റുകളില്‍ ഒന്ന്. നിലവിലുള്ള YZF-R15 V4-ല്‍ വാഗ്ദാനം ചെയ്യുന്ന ഓപ്ഷന് സമാനമാണ് ഇത്. ഗോള്‍ഡന്‍ നിറത്തിലുള്ള വീലുകള്‍ മൊത്തത്തിലുള്ള സ്‌റ്റൈലിംഗ് മെച്ചപ്പെടുത്തുന്നു.
നിലവിലുള്ള FZ-X-ന് മാറ്റ് ബ്ലാക്ക്, മാറ്റ് കോപ്പര്‍, മെറ്റാലിക് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. പുതിയ FZ-X-ന് മറ്റ് എഞ്ചിന്‍ പരിഷ്‌കാരങ്ങള്‍ ഒന്നുമില്ല. 12.4 bhp പവറും 13.3 Nm ടോര്‍ക്കും നല്‍കുന്ന 149 സിസി, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 1.36 ലക്ഷം രൂപയാണ് പുതിയ FZ-X ന്റെ എക്‌സ്‌ഷോറൂം വില.

കൂടുതല്‍ തെളിച്ചമുള്ള ഹെഡ്ലൈറ്റ്, എല്‍ഇഡി ബ്ലിങ്കറുകള്‍, പുതിയ നിറങ്ങള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് 2023 യമഹ FZ-S ന് ലഭിക്കുന്നത്. 1.27 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) മോഡലിന്റെ വില.
2023 യമഹ R15
എല്‍ഇഡി ടേണ്‍ സിഗ്‌നലുകളാണ് യമഹ R15-ന്റെ പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന്. ഇതോടെ ഇപ്പോള്‍ യമഹ R15-ന് ഇപ്പോള്‍ ഒരു ഓള്‍ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണമായി. നിലവിലുള്ള പതിപ്പില്‍ എല്‍ഇഡി ബൈ-ഫങ്ഷണല്‍ ഹെഡ്ലൈറ്റ്, എല്‍ഇഡി പൊസിഷന്‍ ലൈറ്റുകള്‍, എല്‍ഇഡി ബ്രേക്ക് / ടെയില്‍ ലൈറ്റ് എന്നിവയുണ്ടായിരുന്നു. നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ ടിഎഫ്എടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉപയോഗിച്ച് 2023 R15M വേരിയന്റ് യമഹ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

റെസല്യൂഷന്‍ വളരെ മികച്ചതായി തോന്നുന്നു. ഒപ്പം ഇന്‍ഡിക്കേറ്ററിന്റെ ലേഔട്ടും അവ നല്‍കിയിരിക്കുന്ന സ്ഥാനവും മാറിയതായി കാണാം. ഇന്‍സ്ട്രുമെന്റ് സ്‌ക്രീനിന്റെ വിവിധ ഫംഗ്ഷനുകളിലേക്ക് എളുപ്പത്തില്‍ ആക്സസ്സ് ഉറപ്പാക്കാന്‍ സ്വിച്ച് ഗിയറും മെച്ചപ്പെടുത്തിയിട്ടുണ്ട്. മാറ്റ് ബ്ലാക്ക്, ഗോള്‍ഡ് എന്നിവയടങ്ങുന്ന പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ തീം ഉള്‍പ്പെടുത്തിയതാണ് പ്രധാന കോസ്‌മെറ്റിക് പരിഷ്‌കാരം. ബ്ലാക്ക്, ലൈറ്റ് ഗ്രേ ബോഡി പാനലിംഗിനെതിരെ ബൈക്കിന് ഗോള്‍ഡന്‍ ഹൈലൈറ്റുകള്‍ ലഭിക്കുന്നു.
ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്കും ഗോള്‍ഡന്‍ ഷെയ്ഡിലുള്ള വീലുകളും മൊത്തത്തില്‍ ഒരു സ്‌പോര്‍ട്ടിയര്‍ ഭാവം നല്‍കുന്നു. ഡാര്‍ക്ക് നൈറ്റ്, മെറ്റാലിക് റെഡ്, റേസിംഗ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകള്‍ നിലവിലുണ്ട്. 1.94 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) 2023 യമഹ R15M വേരിയന്റിന്റെ വില.

2023 യമഹ MT15 V2
എല്‍ഇഡി ടേണ്‍ സിഗ്‌നലുകളും ഡ്യുവല്‍-ചാനല്‍ എബിഎസുമാണ് പുതിയ യമഹ MT15 V2-വിന്റെ പ്രധാന അപ്ഡേറ്റുകളില്‍ ചിലത്. നിലവിലെ മോഡലിന് ഹാലജന്‍ ടേണ്‍ സിഗ്‌നലുകളും സിംഗിള്‍-ചാനല്‍ എബിഎസും ആയിരുന്നു ഉള്ളത്. ഗ്ലോസ് ബാക്ക് ആന്‍ഡ് റെഡ് നിറം പുതുതായി നല്‍കിയിട്ടുണ്ട്. ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്കുകള്‍ ചുവന്ന നിറമുള്ള വീലുകളും ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങളും ചേര്‍ന്ന് ബൈക്കിന് ഒരു സ്‌പോര്‍ട്ടി പ്രൊഫൈല്‍ നല്‍കുന്നു.
ഐസ് ഫ്‌ലൂ-വെര്‍മില്യണ്‍, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, സിയാന്‍ സ്റ്റോം, മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷന്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് നിലവില്‍ യമഹ MT-15 വാങ്ങാന്‍ സാധിക്കുന്നത്. ഒരേ 155 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് യമഹ R15 നും യമഹ MT-15 നും തുടിപ്പേകുന്നത്. പരമാവധി 18.4 bhp പവറും 14.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 1.68 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) 2023 യമഹ MT15V2 വില വരുന്നത്.


Click it and Unblock the Notifications








