വേട്ടക്കാരെ വേട്ടയാടുന്ന യമഹയുടെ 'മഹാവേട്ടക്കാരൻ' ഇതാ എത്തി! വില കേട്ട് ആരും ഞെട്ടരുത്!
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഏറെ നാളായി യമഹ ബജറ്റ് മോഡലുകളെ മാത്രം ആശ്രയിച്ചായിരുന്നു ബിസിനസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് വിപുലീകരിച്ച് തങ്ങള്‍ അല്‍പ്പം കൂടി പ്രീമിയമാകാന്‍ പോകുകയാണെന്ന് ജാപ്പനീസ് ബ്രാന്‍ഡ് സൂചിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി രാജ്യം ഏറെ നാളായി കാത്തിരിക്കുന്ന യമഹ MT-03 എന്ന സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ വെള്ളിയാഴ്ച വിപണിയില്‍ എത്തി.
പുതിയ യമഹ MT-03 മോട്ടോര്‍സൈക്കിള്‍ 4.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (CBU) ആയി ഇറക്കുമതി ചെയ്യുന്നതിനാലാണ് ബൈക്കിന് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. MT-03 ബൈക്കിനൊപ്പം ഇതിന്റെ ഫുള്‍ ഫെയേര്‍ഡ് സഹോദരനായ R3-യും യമഹ പുറത്തിറക്കിയിട്ടുണ്ട്.

ആവശ്യത്തിന് ഡിമാന്‍ഡ് ഉണ്ടായാല്‍ ഭാവിയില്‍ സിബിയുവിന് പകരം മോട്ടോര്‍സൈക്കിളുകള്‍ സികെഡി ആയി കൊണ്ടുവരാനാണ് കമ്പനിയുടെ പ്ലാനെന്നാണ് തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ ഈ ബൈക്കുകള്‍ക്ക് ഇത്രയും വില മുടക്കേണ്ടി വരില്ല. മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന പാരലല്‍ ട്വിന്‍ സ്‌പോര്‍ട്‌സ് ബൈക്കായ R3 2020 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയതോടെയാണ് വിപണിയില്‍ നിന്ന പിന്‍വലിച്ചത്. അതേസമയം യമഹ MT-03 ആദ്യമായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ഇരുബൈക്കുകളും ഡയമണ്ട് ടൈപ്പ് ട്യൂബുലാര്‍ ഫ്രെയിമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നതെങ്കിലും കാഴ്ചയില്‍ മാത്രമാണ് വ്യത്യാസങ്ങള്‍. ഇന്ത്യന്‍ വിപണിക്ക് ഏറെ സുപരിചിതമായ യമഹ MT-15-ന് സമാനമാണ് MT-03 ബൈക്കിന്റെ ഡിസൈന്‍. ട്വിന്‍-എല്‍ഇഡി ഹെഡ്‌ലാമ്പ്, ചങ്കി ആപ്രോണ്‍, മൊത്തത്തിലുള്ള അഗ്രസീവ് സ്റ്റാന്‍സ് എന്നിവ ഇതിന്റെ എടുപ്പ് കൂട്ടുന്നു. ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങിയ സവിശേഷതകള്‍ ബൈക്കിന് ലഭിക്കുന്നു.

167 കിലോഗ്രാം ഭാരവും 780 mm സീറ്റ് ഉയരവുമുള്ള MT-03 മാനേജ് ചെയ്യാന്‍ വളരെ എളുപ്പമുള്ള ബൈക്കാണ്. ഇതിന്റെ ഷാസിയും സബ്‌ഫ്രെയിമും ഹൃദയവുമെല്ലാം ഫുള്‍ ഫെയേര്‍ഡ് സഹോദരന് സമാനമാണ്. 321 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 42 bhp പവറും 29.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
എന്നാല്‍ എന്‍ട്രി ലെവല്‍ R15-ന് വരെ ലഭിക്കുന്ന ക്വിക്ക് ഷിഫ്റ്റര്‍ ബൈക്ക് നഷ്ടപ്പെടുത്തുന്നു. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്തിയാല്‍ സസ്‌പെന്‍ഷന്‍ ചുമയല നിര്‍വഹിക്കുന്നത് മുന്നില്‍ അപ് സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും (USD) പിന്നില്‍ മോണോഷോക്കും ആണ്. മുന്നിലും പിന്നിലും സിംഗിള്‍ ഡിസ്‌കാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും ഓഫറിലുണ്ട്.

17 ഇഞ്ച് അലോയ് വീലുകളാണ് ഇരുവശത്തുമുള്ളത്. അതിനാല്‍ പുതിയ ടയറുകള്‍ എല്ലായിടത്തും ലഭ്യമാവുകയും ചെയ്യും. MT-03 ബൈക്കിലും വളരെ സിമ്പിളായ ഫീച്ചറുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്‍ഇഡി ലൈറ്റിംഗും റൈഡര്‍ക്ക് എല്ലാ അടിസ്ഥാന വിവരങ്ങളും കാണിക്കുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന് ലഭിക്കുന്നു. കോര്‍ണറിംഗ് എബിഎസ് അല്ലെങ്കില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഇലക്‌ട്രോണിക് എയ്ഡുകള്‍ ഈ ബൈക്കിന് ലഭിക്കുന്നില്ലെന്നത് പോരായ്മയാണ്. ഫീച്ചറുകളുടെ അഭാവം ഉപഭോക്താക്കളെ അകറ്റുമോ എന്ന ആശങ്ക യമഹക്കുണ്ട്.
3.1 ലക്ഷം രൂപ വിലയുള്ള KTM ഡ്യൂക്ക് 390 ആണ് യമഹ MT-03 ന്റെ ഏറ്റവും അടുത്ത എതിരാളി. ട്രയംഫ് 400, ടിവിഎസ് അപ്പാച്ചെ RTR310, ബിഎംഡബ്ല്യു G 310 RR എന്നിവയുടെ വെല്ലുവിളിയും അഭിമുഖീകരിക്കണം. ഈ സെഗ്മെന്റില്‍ ഇന്ത്യയില്‍ മറ്റൊരു ട്വിന്‍ സിലിണ്ടര്‍ സ്ട്രീറ്റ് നേക്കഡ് ബൈക്ക് ഇല്ല എന്നത് സത്യമാണ്. അപ്രീലിയ ഭാവിയില്‍ അടുത്തിടെ ലോഞ്ച് ചെയ്ത RS 457 മോട്ടോര്‍സൈക്കിളിന്റെ നേക്കഡ് മോഡല്‍ വികസിപ്പിക്കുന്നതയായി സൂചനകളുണ്ട്.


Click it and Unblock the Notifications








