ഡ്യുവൽ ചാനൽ ABS -മായി 2023 MT-15 ഡീലർഷിപ്പുകളിൽ; ഒപ്പം അപ്പ്ഡേറ്റഡ് R15, FZ-X മോഡലുകളും

യമഹയുടെ ജനപ്രിയ മോഡലുകളായ R15, MT-15, FZ-X എന്നിവയുടെ 2023 മോഡലുകൾ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. നിലവിൽ യമഹയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമില്ലെങ്കിലും ഈ 2023 അപ്പ്ഡേറ്റഡ് ബൈക്കുകൾ ഉടൻ വിൽപ്പനയ്ക്ക് എത്തും എന്നതിന്റെ സൂചനയാണിത്.

പുതിയ കളർ ഓപ്ഷനുകളുടെയും മറ്റ് ചെറിയ ടച്ചപ്പുകളുടെയും രൂപത്തിൽ 2023 മോഡലുകളിൽ വിഷ്വൽ അപ്‌ഡേറ്റുകൾ പ്രകടമാണ്. ഫംഗ്ഷണൽ അപ്‌ഡേറ്റുകളിൽ ഡ്യുവൽ-ചാനൽ ABS ഉൾപ്പെടുന്നു. R15, MT-15, FZ-X എന്നിവയുടെ 2023 മോഡലുകൾ ബിഎസ് VI OBD-2 (On-Board Diagnostic) മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. അപ്‌ഡേറ്റുകൾക്കൊപ്പം, ഈ ബൈക്കുകളുടെ വിലകളും അല്പം ഉയർന്നേക്കാം എന്ന ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഡ്യുവൽ ചാനൽ ABS -മായി 2023 MT-15 ഡീലർഷിപ്പുകളിൽ; ഒപ്പം അപ്പ്ഡേറ്റഡ് R15, FZ-X മോഡലുകളും

OBD-2 കംപ്ലയൻസ് ഒഴികെ, R15 V4, MT-15 എന്നിവയുടെ കാര്യത്തിൽ സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളിൽ യമഹ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2023 യമഹ R15 -ന് പുതിയ മാറ്റ് ബ്ലാക്ക്/ഗോൾഡ് കളർ തീം ലഭിക്കുന്നു. ഇത് ബ്ലാക്കും ലൈറ്റ് ഗ്രേ ഷേയ്ഡും കലർന്നതാണ്, വ്യത്യസ്തമായ ഗോൾഡൻ ഹൈലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഗോൾഡൻ USD ഫോർക്കുകളും ഗോൾഡൻ കളർ വീലുകളും ബൈക്കിൽ വരുന്നുണ്ട്. R15 V4 -ന്റെ നിലവിലുള്ള കളർ ഓപ്ഷനുകളായ മെറ്റാലിക് റെഡ്, ഡാർക്ക് നൈറ്റ്, റേസിംഗ് ബ്ലൂ എന്നിവയോടൊപ്പം പുത്തൻ കളർ സ്കീം കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചേക്കാം.

യമഹ MT-15 -ന് പുതിയ ഗ്ലോസ് ബ്ലാക്ക് ആൻഡ് റെഡ് കളർ തീം ലഭിക്കുന്നു. ഇരു വീലുകൾക്കും റെഡ് ഷേഡ് ലഭിക്കുന്നു, അതേസമയം ഗോൾഡൻ USD ഫോർക്കുകൾ വാഹനത്തിൽ കൂടുതലായി കാണപ്പെടുന്ന ബ്ലാക്ക് കളർ സ്കീമിനെതിരെ ആവേശകരമായ ഒരു കോൺട്രാസ്റ്റ് ടച്ച് സൃഷ്ടിക്കുന്നു. MT-15 -ന് നിലവിലുള്ള കളർ ഓപ്ഷനുകളിൽ മെറ്റാലിക് ബ്ലാക്ക്, ഐസ് ഫ്ലൂ-വെർമില്യൺ, സിയാൻ സ്റ്റോം, റേസിംഗ് ബ്ലൂ, മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷൻ എന്നിവ ഉൾപ്പെടുന്നു. K2K Motovlogs ആണ് പുതിയ 2023 MT15 ഡ്യുവൽ എബിഎസിന്റെ ചിത്രങ്ങളും മറ്റും പങ്കുവെച്ചത്.

പുത്തൻ 2023 നിരയിലെ മൂന്നാമനായ യമഹ FZ-X -ന് പുതിയ മാറ്റ് ബ്ലൂം കളർ ലഭിക്കുന്നു, ഇത് നിലവിലുള്ള YZF-R15 V4 -ൽ ഉപയോഗിക്കുന്നതിന് സമാനമാണെന്ന് തോന്നുന്നു. ഫ്യുവൽ ടാങ്കിലും ഫ്രണ്ട് ഫെൻഡറിലും പ്രധാനമായും ബ്ലൂ ഷേഡ് ഉപയോഗിച്ചിട്ടുണ്ട്. ഹെഡ്‌ലാമ്പ് കൗൾ, എഞ്ചിൻ, എക്‌സ്‌ഹോസ്റ്റ്, ഗ്രാബ് റെയിൽ എന്നിവയുൾപ്പെടെ ബൈക്കിന്റെ ഭൂരിഭാഗവും ബ്ലാക്ക്-ഔട്ട് ലുക്കിലാണ് വരുന്ന. ഗോൾഡ് നിറത്തിലുള്ള വീലുകളും ബൈക്കിന് ലഭിക്കുന്നു. മാറ്റ് കോപ്പർ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിവ FZ-X -ന് നിലവിലുള്ള കളർ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

2023 യമഹ FZ-X -ന് ഡ്യുവൽ-ചാനൽ ABS ലഭിക്കുന്നു. പുതിയ FZ-X -ന് രണ്ട് പതിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒന്ന് നിലവിലുള്ള മോഡലിന് സമാനമായിരിക്കാം, മറ്റൊന്നിന് അപ്‌ഡേറ്റ് ചെയ്ത സ്‌ക്രാംബ്ലർ പോലുള്ള പ്രൊഫൈലുമായി വന്നേക്കാം. സ്ക്രാംബ്ലർ പതിപ്പിന് പുതിയ വിൻഡ്‌സ്‌ക്രീൻ, ഹൈ മൗണ്ടഡ് ഫ്രണ്ട് ഫെൻഡർ, ഹെഡ്‌ലൈറ്റിനായി ട്യൂബുലാർ സ്റ്റീൽ കേസിംഗ് തുടങ്ങിയ സവിശേഷതകൾ ലഭിക്കും. FZ-X -ന്റെ രണ്ട് വേരിയന്റുകളിലും ഡ്യുവൽ-ചാനൽ ABS ലഭിക്കുമോ എന്ന് ഉറപ്പില്ല.

ഡ്യുവൽ ചാനൽ ABS -മായി 2023 MT-15 ഡീലർഷിപ്പുകളിൽ; ഒപ്പം അപ്പ്ഡേറ്റഡ് R15, FZ-X മോഡലുകളും

മൂന്ന് ബൈക്കുകളും OBD-2 മാനദണ്ഡങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അതിനുള്ള സമയപരിധി 2022 മാർച്ച് 31 ആണ്. OBD-2 പ്രധാനമായി എക്‌സ്‌ഹോസ്റ്റ് ഗ്യാസുകളുടെ ലൈവ് നിരീക്ഷണത്തിലൂടെ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നു. നിർബന്ധിത എമിഷൻ മാനദണ്ഡങ്ങളിൽ നിന്നുള്ള ഏതെങ്കിലും വ്യതിയാനങ്ങൾ ഓൺ-ബോർഡ് (OBD) ഡയഗ്നോസ്റ്റിക്സ് സിസ്റ്റങ്ങൾക്ക് കണ്ടെത്താനാകും.

R15, MT-15, FZ-X എന്നിവയുടെ 2023 പതിപ്പുകൾക്കും ഹാർഡ്‌വെയറിന്റെ ഭൂരിഭാഗവും സമാനമായിരിക്കും. R15 -ഉം MT-15 -ഉം ഒരേ 155 സിസി, ലിക്വിഡ് കൂൾഡ്, SOHC, ഫോർ വാൽവ് എഞ്ചിൻ ഷെയർ ചെയ്യുന്നു. ഈ യൂണിറ്റ് 18.4 PS മാക്സ് പവറും 14.2 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇത് ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. യമഹ FZ-X -ൽ 149 സിസി, എയർ കൂൾഡ്, SOHC, 2-വാൽവ് എഞ്ചിൻ 12.4 PS പവറും 13.3 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ പവർട്രെയിൻ അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Wednesday, February 8, 2023, 11:25 [IST]
English summary
Yamaha mt 15 dual channel abs reaches dealerships along with 2023 r15 and fzx obd 2 versions
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X