'പാവപ്പെട്ടവന്റെ സ്‌പോര്‍ട്‌സ് ബൈക്ക്; R15 V4 ഡാര്‍ക്‌നൈറ്റ് എഡിഷനുമായി യമഹ

യമഹയുടെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് R15 V4. ഇപ്പോള്‍ ജനപ്രിയ ബൈക്കിന് പുത്തന്‍ നിറം നല്‍കി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്. 1.82 ലക്ഷം രൂപ വിലയിലാണ് പുതിയ യമഹ R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ, പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ മാറ്റ് ബ്ലാക്ക് ബേസിക് കളറിനൊപ്പം ചില ഗോള്‍ഡന്‍ ബിറ്റുകളും ലഭ്യമാണ്. മെറ്റാലിക് റെഡ് പതിപ്പിനെ അപേക്ഷിച്ച് യമഹ R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷന് 1,000 രൂപ മാത്രം കൂടുതല്‍ മുടക്കിയാല്‍ മതി. നിലവില്‍ യമഹ R15 V4 നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

yamaha r15 v4 dark knight edition

റെഡ് (1.81 ലക്ഷം രൂപ), ഡാര്‍ക്ക് നൈറ്റ് (1.82 ലക്ഷം രൂപ), ബ്ലു, ഇന്റന്‍സിറ്റി വൈറ്റ് (രണ്ടും 1.86 ലക്ഷം രൂപ) എന്നിവയാണവ. അടുത്തിടെ ലോഞ്ച് ചെയ്ത കളര്‍ R15 V3, FZ എന്നീ മറ്റ് യമഹ മോഡലുകളിലും വാഗ്ദാനം ചെയ്യും. യമഹ R15 V4-ന്റെ എഞ്ചിനിലും മറ്റ് മെക്കാനിക്കല്‍ സവിശേഷതകളിലും കാര്യമായ മാറ്റമില്ല. ബൈക്കിന്റെ ഡിസൈന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ഹെഡ്ലാമ്പ്, ടെയില്‍ലാമ്പ് എന്നിവ എല്‍ഇഡി ലൈറ്റിംഗ് യൂണിറ്റായി നിലനിര്‍ത്തിയിരിക്കുന്നു.

ഒപ്പം അതേ എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു. ട്രാക്ക് ആന്‍ഡ് സ്ട്രീറ്റ് ഡിസ്‌പ്ലേ മോഡുകളോട് കൂടിയ അതേ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് യമഹ R15 V4-ന് ലഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പാക്കേജിന്റെ ഭാഗമാണ്. 37 mm ട്യൂബുകളുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് മുന്‍വശത്ത് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. അതുവഴി കൂടുതല്‍ സ്ഥിരത ലഭ്യമാകുന്നു.

yamaha r15 v4 dark knight edition

2021-ലാണ് USD ഫോര്‍ക്കോട് കൂടിയ R15 V4 യമഹ രാജ്യത്ത് കൊണ്ടുവന്നത്. വിദേശ വിപണിയിലുണ്ടായിരുന്ന R15 V3 മോഡലില്‍ ഈ ഫീച്ചര്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ എത്തിയപ്പോള്‍ അവ നഷ്ടമായിരുന്നു.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍ യമഹ R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷന് പഴയ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 10,000 rpm-ല്‍ 18.4 bhp പവറും 7,500 rpm-ല്‍ 14.2 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. R15 V4 ഡാര്‍ക്ക് നൈറ്റ് എഡിഷനിലും സ്ലിപ്പര്‍ ക്ലച്ച് ഓഫര്‍ ചെയ്യും. ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ക്വിക്ക്-ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെയുള്ള മറ്റ് മെക്കാനിക്കല്‍ സവിശേഷതകളും ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

yamaha r15 v4 dark knight edition

വിലയുടെ കാര്യത്തില്‍ പുതിയ ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ യമഹ R15 V4-ന്റെ റേസിംഗ് ബ്ലൂ, ഇന്റന്‍സിറ്റി വൈറ്റ് പതിപ്പുകളേക്കാള്‍ താങ്ങാവുന്ന മോഡലാണ്. ഇന്ത്യന്‍ വിപണിയില്‍ യമഹ R15 V4 കെടിഎം RC 125, കെടിഎം RC 200, ബജാജ് പള്‍സര്‍ RS200, സുസുക്കി ജിക്‌സര്‍ SF 250 എന്നിവയുടെ എതിരാളിയാണ്.

അടുത്തിടെ യമഹ FZ-2 V3 ബൈക്കില്‍ മാറ്റ് ബ്ലാക്ക് നിറം കമ്പനി പുനരവതരിപ്പിച്ചിരുന്നു. യമഹ FZ-S V3 യുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മാത്രമേ ഈ പുതിയ നിറം ലഭിക്കുകയുള്ളൂ. യമഹ FZ-S V3 മാറ്റ് ബ്ലാക്ക് എഡിഷന് 1,21,400 രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് കളര്‍ ഓപഷനുകള്‍ക്ക് സമാനമാണ് വില.

കഴിഞ്ഞ മാസമാണ് യമഹ എയ്റോക്സ് 155, MT-15 V2, R15S എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കിയത്. പുതിയ നിറങ്ങള്‍ക്കൊപ്പം കൂടുതല്‍ സവിശേഷതകളും ചേര്‍ത്തിരുന്നു. 1.43 ലക്ഷം രൂപയാണ് യമഹ എയ്‌റോക്‌സ് 155 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില്‍. അതേസമയം യമഹ MT-15 V2, യമഹ R15S എന്നിവ സ്വന്തമാക്കാന്‍ യഥാക്രമം 1.65 ലക്ഷം, 1.63 ലക്ഷം രൂപ മുടക്കണം.

More from DriveSpark

Article Published On: Monday, May 22, 2023, 17:03 [IST]
English summary
Yamaha r15 v4 dark knight edition launched price engine features
കൂടുതല്‍... #യമഹ #yamaha #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X