യമഹയുടെ ആ കിടുക്കാച്ചി മോഡല്‍ തിരിച്ചുവരുന്നു; കൂടെ മറ്റൊരു അഡാര്‍ ഐറ്റം കൂടിയുണ്ട്

റേസിംഗ് ബൈക്കുകളുടെ പൂരപ്പറമ്പായ മോട്ടോജിപി ഭാരതിന്റെ (MotoGP Bharat 2023) പ്രഥമ എഡിഷന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കൊടിയിറങ്ങിയിരുന്നു. ഫോര്‍മുല വണിന് ശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ മോട്ടോസ്‌പോര്‍ട് ഇവന്റായതിനാല്‍ തന്നെ മോട്ടോജിപി ഭാരതിന് വലിയ വാര്‍ത്താപ്രധാന്യവും കൈവന്നു.

ലോകം ഉറ്റുനോക്കിയ പരിപാടി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ചില കമ്പനികള്‍ മാറ്റിയ കാഴ്ചയും നാം കണ്ടു. 2023 ഡിസംബറില്‍ അവതരിപ്പിക്കാനിരിക്കുന്ന തങ്ങളുടെ പുതിയ R3, MT-03 മോട്ടോര്‍സൈക്കിളുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി യമഹ മോട്ടോജിപി ഭാരത് സമര്‍ത്ഥമായി ഉപയോഗിച്ചു. ഈ രണ്ട് ബൈക്കുകളും ഡിസംബറില്‍ വിപണിയില്‍ എത്തുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

yamaha r3 mt-03 showcased

2020 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തിയത് മുതല്‍ യമഹ R3 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ യമഹ സ്ട്രീറ്റ് ബൈക്കായ MT-03-യോടൊപ്പം പാരലല്‍ ട്വിന്‍ സ്‌പോര്‍ട്‌സ് ബൈക്കിനെ തിരികെ കൊണ്ടു വരികയാണ്. തങ്ങളുടെ തനതായ റേസിംഗ് ബ്ലൂ നിറത്തില്‍ പൂര്‍ത്തിയാക്കിയ രണ്ട് സബ്-400 സിസി മോട്ടോര്‍സൈക്കിളികളുകളാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇവന്റില്‍ പ്രദര്‍ശിപ്പിച്ചത്.

രാജ്യത്തെ ഇരുചക്ര വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് യമഹ മോഡലുകളാണ് R3, MT-03 എന്നിവ. അത്യാധുനിക സവിശേഷതകളും ഡിസൈന്‍ ഘടകങ്ങളും പുനര്‍നിര്‍വചിക്കപ്പെട്ട ബൈക്കുകള്‍ കിടിലന്‍ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നതായി യമഹ അവകാശപ്പെടുന്നു. യമഹ R3 ഒരു ഫുള്‍ ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കായാണ് വരുന്നതെങ്കില്‍ MT-03 അതിന്റെ നേക്കഡ് സ്ട്രീറ്റ്ഫൈറ്ററാണ്.

yamaha r3

യമഹയുടെ വലിയ സൂപ്പര്‍സ്പോര്‍ട്ട് നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലുകളുടെ അനുകരണം ഇവയില്‍ കാണാം. R7, R1 എന്നിവയുള്‍പ്പെടെ കമ്പനിയുടെ ലൈനപ്പിലെ വലിയ സൂപ്പര്‍സ്പോര്‍ട്ട് മോഡലുകളില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ യമഹ R3 പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോ-സെറ്റ് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും റിയര്‍-സെറ്റ് ഫൂട്ട്‌പെഗുകളും ഫുള്‍ ഫെയേര്‍് ബൈക്കിന് കട്ട അഗ്രസീവ് ലുക്ക് നല്‍കുന്നു.

മറുവശത്ത് R3 ബൈക്കിന്റെ നേക്കഡ് പതിപ്പായ MT-03 അതിന്റെ വലിയ സഹോദരങ്ങളായ MT-07, MT-09 പോലുള്ള മോഡലുകളില്‍ നിന്നാണ് ഡിസൈനിംഗ സൂചനകള്‍ കടംകൊള്ളുന്നത്. ട്വിന്‍-എല്‍ഇഡി ഹെഡ്ലാമ്പ്, ചങ്കി ആപ്രോണ്‍, മൊത്തത്തിലുള്ള അഗ്രസീവ് സ്റ്റാന്‍സ് എന്നിവ ഇതിന്റെ എടുപ്പ് കൂട്ടുന്നു.ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങിയ സവിശേഷതകളും ഇരുമോട്ടോര്‍സൈക്കിളുകളും പങ്കിടുന്നു.

മെക്കാനിക്കല്‍ മുന്‍വശം നോക്കിയാലും വരാനിരിക്കുന്ന രണ്ട് യമഹ മോട്ടോര്‍സൈക്കിളുകളും തമ്മില്‍ അടുത്ത ബന്ധം കാണാം. ഒരേ 321 സി ഇരട്ട സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് രണ്ട് സ്‌പോര്‍ട്ടിയര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും തുടിപ്പേകുന്നത്. 41.4 bhp പവറും 29.6 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

വരാനിരിക്കുന്ന യമഹ R3, MT-03 എന്നിവയില്‍ 130 mm ട്രാവല്‍ ഉള്ള KYB അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും 125 mm ട്രാവല്‍ ഉള്ള റിയര്‍ മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസുമായി ജോടിയാക്കിയ 298 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും 220 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകളുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നത്.

ഇന്തോനേനേഷ്യയില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റ് (CBU) ആയിട്ടായിരിക്കും യമഹ R3 തുടക്കത്തില്‍ ഇറക്കുമതി ചെയ്യുക. ശേഷം കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി കൊണ്ടുവരാനാണ് പ്ലാന്‍. അതിനാല്‍ തന്നെ മോട്ടോര്‍സൈക്കിളുകളുടെ വില അല്‍പ്പം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ തലമുറ യമഹ R3 മുമ്പ് 3.5 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലായിരുന്നു വിറ്റിരുന്നത്.

എന്നാല്‍ പുത്തന്‍ സ്‌റ്റൈലിംഗ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, യുഎസ്ഡി ഫോര്‍ക്ക് എന്നിവയുള്‍പ്പെടെ നിരവധി നവീകരണങ്ങളോടെ വരുന്ന യമഹ R3-ക്ക് 4 ലക്ഷം രൂപക്ക് മുകളില്‍ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യമഹ MT-03 ആദ്യമായാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നത്. യമഹ R3, MT-03 മോട്ടോര്‍സൈക്കിളുകള്‍ കമ്പനിയുടെ പ്രീമിയം ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ നെറ്റ്വര്‍ക്കിലൂടെയാണ് വില്‍ക്കപ്പെടുക.

ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G 310 RR, കവസാക്കി നിഞ്ച 300, കെടിഎം RC 390 എന്നീ മോഡലുകള്‍ ആയിരിക്കും യമഹ R3 മോട്ടോര്‍സൈക്കിളിന്റെ എതിരാളി. ടിവിഎസ് അപ്പാച്ചെ RTR 310 R, ബിഎംഡബ്ല്യു G 310 R, കെടിഎം 390 ഡ്യൂക്ക് എന്നിവക്കെതിരെയാകും യമഹ MT-03 മോട്ടോര്‍സൈക്കിളിന്റെ മത്സരം.

More from DriveSpark

Article Published On: Monday, September 25, 2023, 10:01 [IST]
English summary
Yamaha r3 mt03 showcased at motogp bharat 2023 set to launch in december
കൂടുതല്‍... #യമഹ #yamaha #motogp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X