യമഹയുടെ 'ഇരട്ടച്ചങ്കന്‍' RD350 മടങ്ങിവരുന്നു; പൊളിയുമോ റോയല്‍ എന്‍ഫീല്‍ഡിന്റെ കോട്ട

ഇന്ത്യയിലെ സിനിമ വ്യവസായത്തെ എടുത്താല്‍ പഴയകാലത്ത് ഹിറ്റായ പല സിനിമകളും റീമേക്ക് ചെയ്തപ്പോള്‍ വമ്പന്‍ ഹിറ്റായ ചരിത്രമുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ട് വന്ന് പുതുതലമുറയെ ത്രസിപ്പിക്കുന്നതില്‍ ചില സിനിമാക്കാര്‍ ലക്ഷ്യം കണ്ടു. ഓട്ടോമൊബൈല്‍ വിപണിയെ എടുത്ത് നോക്കിയാലും ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാം. റോയല്‍ എന്‍ഫീല്‍ഡ് തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ഇന്ത്യയില്‍ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന്റെ നാലില്‍ മൂന്ന് ഭാഗം വിപണി വിഹിതവും നിലവില്‍ കൈയ്യടക്കി വെച്ചിരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്. രാജ്യത്തെ മിഡില്‍ വെയ്റ്റ് വിഭാഗം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നു. ഭാവിയിലും ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് കൊടികുത്തി വാഴുന്ന ഈ ഇടം ലക്ഷ്യം വെച്ച് കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ രംഗപ്രവേശനം ചെയ്യുകയാണ്.

hareley davidson made in india bike

വമ്പന്‍മാരെ കൂട്ടുപിടിച്ച് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം മിഡില്‍വെയിറ്റ് വിഭാഗത്തില്‍ ക്ലാസ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ്. ബജാജ്-ട്രയംഫ്, ഹീറോ-ഹാര്‍ലി ബൈക്കുകള്‍ കുടി എത്തുന്നതോടെ സെഗ്‌മെന്റില്‍ തീപാറും. ടിവിഎസും സെഗ്‌മെന്റില്‍ പ്രവേശിക്കാനായി ഒരു ബൈക്കിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മിഡില്‍വെയ്റ്റ് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ സജീവമായി ശ്രമിക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് യമഹ.

നിലവില്‍ ഇന്ത്യയില്‍ യമഹ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകള്‍ 250cc FZ25, FZS 25 എന്നിവയാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി ആഗോള വിപണികളില്‍, റെട്രോ-സ്‌റ്റൈല്‍ ബൈക്കുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ നിരവധി പുതിയ മോഡലുകള്‍ പിറവികൊണ്ടു. ഇതിനൊപ്പം തന്നെ പഴയകാല പടക്കുതിരകളെ തിരിച്ചുകൊണ്ടു വരികയും ചെയ്യുന്നുണ്ട് നിര്‍മാതാക്കള്‍. യമഹ അടുത്തിടെ ജപ്പാനില്‍ RZ350, RZ250 എന്നിവയ്ക്കായി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തത് ഈ നീക്കത്തിന്റെ ഭാഗമായിട്ടാണ് കൂട്ടിവായിക്കേണ്ടത്.

yamaha rd350

ഒരുകാലത്ത് നിരത്തുകള്‍ അടക്കിവാണിരുന്ന RD350 മോട്ടോര്‍സൈക്കിളിന്റെ അവസാന തലമുറയില്‍ പെട്ടയാളാണ് RZ. നിലവില്‍ ഇന്ത്യയില്‍ റെട്രോക്ലാസിക് ബൈക്കുകള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാന്‍ ജാപ്പനീക് വാഹന ഭീമന്‍മാര്‍ RZ350, RZ250 മോഡലുകള്‍ ഇങ്ങെത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇന്നും ഇന്ത്യക്കാരുടെ മനസ്സില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് പേറുന്ന ബൈക്കാണ് യമഹ RD350. റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആര്‍ഡി, 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയില്‍ യമഹ പുറത്തിറക്കിയ ബൈക്കാണ്.

മലിനീകരണ നിയന്ത്രണങ്ങള്‍ മൂലം 1975 ല്‍ ബൈക്കിന്റെ ഉത്പാദനം യമഹയ്ക്ക് നിര്‍ത്തേണ്ടി വന്നു. ജാപ്പനീസ് വിപണിയില്‍ പുറത്തിറങ്ങിയ RD350-യുടെ പകര്‍പ്പായിരുന്നു ഇന്ത്യയില്‍ പുറത്തിറങ്ങിയ RD. യമഹയും ഇന്ത്യന്‍ കമ്പനിയായ എസ്‌കോര്‍ട്സ് ഗ്രൂപ്പും കൈകോര്‍ത്തപ്പോള്‍ യമഹ RD350 പിറന്നു. അന്നത്തെ കാലത്തു 18,000 രൂപയായിരുന്നു ബൈക്കിന് വില.1980-കളിലും 1990-കളിലും ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായിരുന്നു RD350. ക്ലാസിക് ഡിസൈനിലുള്ള ഈ ബൈക്ക് പവര്‍ഫുള്‍ പെര്‍ഫോമന്‍സിന്റെ കരുത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഇടിച്ചുകയറി.

രാജ്യത്ത് കുറച്ച്‌പേരുടെ കൈവശമെങ്കിലും റണ്ണിംഗ് കണ്ടീഷനിലുള്ള യമഹ RD350 ഇന്നുമുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള RD ക്ലബുകള്‍ ഈ മോട്ടോര്‍സൈക്കിളിന്റെ ഫാന്‍ബേസിനുള്ള തെളിവാണ്. RX100 പോലുള്ള വീരന്‍മാരെ യമഹ തിരിച്ച്‌കൊണ്ടുവരാന്‍ പോകുന്നുവെന്ന വാര്‍ത്ത നാം മുമ്പെ അറിഞ്ഞതിനാല്‍ ചിലരെങ്കിലും ഇതും പ്രതീക്ഷിച്ച് കാണാണം. ക്ലാസ് 12ന് കീഴിലാണ് ജപ്പാനില്‍ RZ350, RZ250 എന്നിവയുടെ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. വാഹന നിര്‍മാതാക്കള്‍ പലപ്പോഴും വരാന്‍ പോകുന്ന മോഡലുകള്‍ക്ക് ഇടാനും മറ്റുമായി പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്യാറുണ്ട്. എന്നാല്‍ അവയില്‍ എല്ലാം നിര്‍മാണത്തിലേക്ക് എത്താറില്ല. പരിമിതമായ വിവരങ്ങള്‍ മാത്രം വെച്ച് യമഹ എന്താണ് പ്ലാന്‍ ചെയ്യുന്നതെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. എങ്കിലും മടങ്ങിവരവില്‍ യമഹ RD350 മോട്ടോര്‍സൈക്കിളില്‍ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.

ട്രെന്‍ഡിനെ പിന്തുടര്‍ന്ന് RD350-യും ഒരു മോഡേണ്‍ ക്ലാസിക് ബെക്കായിട്ടായിരിക്കും വരവറിയിക്കുക. 347 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ ആയിരുന്നു ഒറിജിനല്‍ യമഹ RD350ക്ക് തുടിപ്പേകിയിരുന്നത്. ഈ എഞ്ചിന്‍ 39 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരുന്നത്. ഇതിന്റെ ടു സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എഞ്ചിന്‍ ഇന്നും യുവാക്കള്‍ക്ക് ഹരമാണ്. അതില്‍ തന്നെയാണ് യമഹയുടെ പ്രതീക്ഷ.

പുതുപ്പിറവിയില്‍ യമഹ RD350-ക്ക് ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ ആയിരിക്കും കരുത്ത് പകരുക. യമഹ MT03-യുടെ 321 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനായിരിക്കും നല്‍കുകയെന്ന് സൂചനയുണ്ട്. ഈ എഞ്ചിന്‍ 42 bhp പവറും 29.7 Nm ടോര്‍ക്കും നല്‍കുന്നു. റെട്രോ സ്‌റ്റൈല്‍ ബൈക്കില്‍ MT03-യുടെ എഞ്ചിന്‍ കൂടി വരുമ്പോള്‍ സംഗതി വേറെ ലെവലാകും. എന്നാല്‍ യമഹ MT03 ഇനിയും ഇന്ത്യന്‍ തീരത്തെത്തിയില്ലെന്നോര്‍ക്കുമ്പോള്‍ കാത്തിരിപ്പിന്റെ നീളം കൂടും.

പുതിയ കാലത്തിനൊത്ത ഹാര്‍ഡ്‌വെയര്‍ സജ്ജീകരണങ്ങളും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹൃദയവും ലഭിക്കും. ഒപ്പം കാലത്തിനൊത്ത ഫീച്ചറുകളും സജ്ജീകരിക്കും. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്ലിപ്പര്‍ ക്ലച്ച് എന്നിവ ഇതിന് ലഭിച്ചേക്കും. റോയല്‍ എന്‍ഫീല്‍ഡ് 350 സിസി റേഞ്ച്, ഹോണ്ട ഹൈനെസ് CB350, ജാവ / യെസ്ഡി, വരാനിരിക്കുന്ന ബജാജ്-ട്രയംഫ്, ഹീറോ-ഹാര്‍ലി ബൈക്കുകള്‍ എന്നിവയായിരിക്കും എതിരാളികള്‍.

Image Courtesy: Blue smoke custom

More from DriveSpark

Article Published On: Saturday, May 6, 2023, 10:24 [IST]
English summary
Yamaha rd350 getting ready to comeback rz350 trademark registered
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X