100 കി.മീ റേഞ്ചും കിടു പെര്‍ഫോമന്‍സും; കുടുംബത്തിലെ എല്ലാവര്‍ക്കും പറ്റിയ 'യോ ബൈക്ക്' എത്തി

ഇന്ന് ഒരാള്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ വിചാരിച്ചാല്‍ കണ്‍ഫ്യൂഷനാകും. കാരണം മുന്‍നിര കമ്പനികള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഒത്തിരി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഓരോ മാസവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണി കീഴടക്കാനെത്തുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡാണ് യോ ബൈക്ക്‌സ്.

2006-ല്‍ ആദ്യ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ച യോ ബൈക്ക്‌സ് 1 ലക്ഷത്തിലധികം കസ്റ്റമേഴ്‌സുമായി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ളതും വിശ്വസിനീയവുമായ ഇവി ബ്രാന്‍ഡുകളില്‍ ഒന്നായി പേരെടുത്തു. ഇപ്പോള്‍ പുതിയ യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx എന്ന പേരില്‍ പുതിയ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് യോ ബൈക്ക്‌സ്. ഇന്ത്യന്‍ വിപണിയുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റാനാണ് ഈ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയതെന്ന് കമ്പനി അറിയിച്ചു.

 yo trust drift hx e-scooter

ഇലക്ട്രിക് ഇരുചക്ര വാഹന ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള കമ്പനിയുടെ സമര്‍പ്പണത്തിന് അടിവരയിടുകയാണ് പോര്‍ട്‌ഫോളിയോയിലെ പുതിയ കൂട്ടിച്ചേര്‍ക്കലായ യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx. കമ്പനിയുടെ മറ്റ് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx വില്‍ക്കും. ഇതുവഴി രാജ്യത്തെ കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ആശങ്കകള്‍ പരിഹരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കമ്പനി എംഡിയുടെയും സിഇഒയുടെയും സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ നടന്ന ചടങ്ങിലായിരുന്നു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. പുതിയ യോ ട്രസ്റ്റ് ഡ്രിഫ്റ്റ Hx ഇലക്ട്രിക് സ്‌കൂട്ടറിന്റെ സുപ്രധാന സ്‌പെസിഫിക്കേഷനുകള്‍ നോക്കുമ്പോള്‍ ഇതില്‍ 2.65 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 4 മുതല്‍ 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു.

2500 വാട്ട് BLDC ഹബ് മോട്ടോര്‍ ആണിതിന്റെ കരുത്ത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 3 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗതയും 7 സെക്കന്‍ഡിനുള്ളില്‍ 65 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ഇവിക്ക് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 65 കി.മീ വേഗതയുള്ള യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx ഇവി പ്രധാനമായും അര്‍ബന്‍ കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

100 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുന്ന പെര്‍ഫോമന്‍സില്‍ വിട്ടുവീഴ്ച ചെയ്യാതെ സുസ്ഥിരമായ ഗതാഗത മാര്‍ഗം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വിശ്വസനീയമായ ചോയ്‌സ് ആയിരിക്കുമെന്നാണ് യോ ബൈക്ക്‌സ് പറയുന്നത്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പകരം സുസ്ഥിരവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ഒരു ബദലാണ് യോ ട്രസ്റ്റ് ഡ്രിഫ്റ്റ് HX എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മറ്റ് ഹാര്‍ഡ്‌വെയറുകള്‍ നോക്കുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു സ്വിംഗാര്‍ം ഷോക്ക് അബ്സോര്‍ബറും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടുക. 95 കിലോഗ്രാം ആണ് ഇവിയുടെ കെര്‍ബ് ഭാരം. 150 കിലോഗ്രാം പേലോഡ് ശേഷി ഇതിനുണ്ട്.

170 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. കോമ്പി ബ്രേക്കിംഗ്, ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍ ഫംഗ്ഷന്‍, റിവേഴ്സ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് മോഡല്‍, 3-ഇന്‍-1 ലോക്കിംഗ് സിസ്റ്റം എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന.

'വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇലക്ട്രിക് വാഹനങ്ങളുടെ സമഗ്രമായ ശ്രേണി അവതരിപ്പിക്കാന്‍ യോ ബൈക്ക്‌സ് ഒരുങ്ങുകയാണ്. ഈ തന്ത്രപരമായ വിപുലീകരണം ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയെ ശക്തിപ്പെടുത്തുക മാത്രമല്ല മൊത്തത്തിലുള്ള വാഹന വില്‍പ്പന ത്വരിതപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. നവീകരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ഇലക്ട്രിക് വാഹന ഇന്‍ഡസ്ട്രിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ യോ ബൈക്ക്‌സ് ലക്ഷ്യമിടുന്നു' കമ്പനി സിഇഒ പ്രദീപ് കൗഡിയ പറഞ്ഞു.

പുതിയ ഹൈസ്പീഡ് മോട്ടോര്‍സൈക്കിള്‍ വേഗതയ്ക്കും കാര്യക്ഷമതയ്ക്കും ഊന്നല്‍ നല്‍കുന്നുവെന്ന് മാത്രമല്ല സുസ്ഥിര ഗതാഗത മാര്‍ഗത്തിനും പരിസ്ഥിതിക പ്രതിബദ്ധതയ്ക്കുള്ള കമ്പനിയുടെ വിശാലമായ കാഴ്ചപ്പാട് കൂടിയാണ് വരച്ച്കാണിക്കുന്നത്. മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ രാജ്യം പൊരുതുമ്പോള്‍ നല്ല നളെ ഉണ്ടാക്കിയെടുക്കുന്നതിന് പ്രധാന പങ്ക് വഹിക്കാനാണ് യോ ബൈക്ക്‌സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

More from DriveSpark

Article Published On: Wednesday, December 27, 2023, 18:17 [IST]
English summary
Yo trust drift hx high speed e scooter unveiled offering 100 km range details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X