റേഞ്ചും വേഗവും കൂടും! പരാതികളെല്ലാം തീര്‍ത്ത് 2024 ചേതക്കിന്റെ വരവിന് തീയതി കുറിച്ച് ബജാജ്

ഇന്ത്യന്‍ ടൂവീലര്‍ ചരിത്രമെടുത്താല്‍ അതില്‍ വിസ്മരിക്കാനാകാത്ത നാമമാണ് ബജാജ് ചേതക്. രാജ്യം ഇവി യുഗത്തിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ചേതക്കിനെ 2020-ല്‍ ബജാജ് ഇലക്ട്രിക് കുപ്പായമണിയിച്ച് തിരികെകൊണ്ടു വന്നിരുന്നു. ഒരു മോഡലിന്റെ വിജയം അതിന് കാലാനുസൃതമായി വരുത്തുന്ന അപ്‌ഡേറ്റുകള്‍ കൂടി പരിഗണിച്ചാണിരിക്കുന്നത്. അത്തരത്തില്‍ ചേതക്കും അപ്‌ഡേറ്റുകള്‍ക്ക് പാത്രമാകുകയാണ്.

വളരെ നിശബ്ദമായി ബജാജ് 2023 ഡിസംബറില്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ചേതക് അര്‍ബേന്‍ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പരിഷ്‌കാരങ്ങളോടെ 2024 ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ഇലക്ട്രിക് ടൂവീലര്‍ വിപണിയിലെ മത്സരം കൂടുതല്‍ കടുപ്പിച്ച് ബജാജ് അപ്‌ഡേറ്റഡ് ചേതക് ജനുവരി 9-ന് പുറത്തിറക്കും. സ്‌റ്റൈലിംഗിലും മെക്കാനിക്കല്‍ വിഭാഗത്തിലും കാര്യമായ പരിഷ്‌കരണങ്ങളുമായിട്ടാകും ഇലക്ട്രിക് സ്‌കൂട്ടര്‍ വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

bajaj chetak

ഓള്‍-മെറ്റല്‍ ബോഡി ലഭിച്ച ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക്. ബജാജ് വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഇതെന്ന് നിസ്സംശയം പറയാം. അക്കാലത്ത് ഇത്രയും ഫീച്ചര്‍ സമ്പന്നവും നിര്‍മാണ നിലവാരമുള്ളതുമായ മറ്റൊരു ഇവി ഇല്ലായിരുന്നുവെന്നു വേണം പറയാന്‍. പുതിയ അപ്‌ഡേറ്റ് മോഡലിന്റെ പ്രകടനത്തിലും ഉപയോഗക്ഷമതയിലും കാര്യമായ മാറ്റം അടയാളപ്പെടുത്തും. അര്‍ബേനില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ടോപ്പ്-സ്‌പെക്ക് ചേതക് പ്രീമിയം വേരിയന്റില്‍ കാണുമെന്നാണ് സൂചനകള്‍.

അര്‍ബേന്‍, പ്രീമിയം വേരിയന്റുകള്‍ തമ്മില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുന്ന അപ്‌ഡേറ്റുകളായിരിക്കും വരിക. ബാറ്ററി പായ്ക്കിന്റെ കാര്യത്തിലായിരിക്കും ഒരു മാറ്റമെന്നാണ് അപ്‌ഡേറ്റഡ് ചേതക്കിനെ കുറിച്ചുള്ള ഹോമോലോഗേഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. ചേതക്കില്‍ സജ്ജീകരിക്കുന്ന 3.2 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 127 കി.മീ റേഞ്ച് നല്‍കുമെന്നാണ് തോന്നുന്നത്. നിലവിലെ മോഡല്‍ 2.88 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവറെടുക്കുന്നത്.

bajaj chetak

ഇത് ഫുള്‍ചാര്‍ജില്‍ 113 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 4 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാനാകുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എതിരാളികള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ ടോപ് സ്പീഡ് വാഗ്ദാനം ചെയ്യുമ്പോള്‍ നിലവിലുള്ള ബജാജ് ചേതക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 63 കിലോമീറ്റര്‍ മാത്രമായിരുന്നു. എന്നാല്‍ 2024 ബജാജ് ചേതക്കിന് മണിക്കൂറില്‍ 73 കിലോമീറ്റര്‍ വേഗത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2024 ചേതക്കില്‍ വരുന്ന മറ്റൊരു വമ്പന്‍ മാറ്റം പുതിയ ടിഎഫ്ടി സ്‌ക്രീനിന്റെ കൂട്ടിച്ചേര്‍ക്കലായിരിക്കും. നിലവിലുള്ള റൗണ്ട് എല്‍സിഡി സ്‌ക്രീന്‍ ഇത് മാറ്റിസ്ഥാപിക്കും. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയടക്കം നിരവധി പ്രീമിയം ഫീച്ചറുകള്‍ ഇ-സ്‌കൂട്ടറില്‍ സജ്ജീകരിക്കും. അണ്ടര്‍ സീറ്റ് കപ്പാസിറ്റിയും കൂടും. സീറ്റിനടിയിലെ സംഭരണശേഷി നിലവില്‍ 18 ലിറ്റര്‍ ആണുള്ളത്. അത് 21 ലിറ്ററായാണ് ഉയരാന്‍ പോകുന്നത്.

bajaj chetak urbane lcd screen

ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450X, സിമ്പിള്‍ വണ്‍, ഓല S1 പ്രോ എന്നീ വമ്പന്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ 2024 ബജാജ് ചേതക്കിനാകും. പുതിയ അപ്‌ഡേറ്റുകളുടെ ഫലമായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും കൂടുമെന്നാണ് സൂചന. വിലയായിരുന്നു ഓല, ഏഥര്‍ മോഡലുകളുമായുള്ള മത്സരത്തില്‍ ചേതക്കിന് വിനയായിരുന്നത്.

അതിന് പരിഹാരമായിട്ടായിരുന്നു ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ രൂപവും കുറഞ്ഞ ഫീച്ചറുകളുമായി താങ്ങാനാവുന്ന വിലയില്‍ അര്‍ബേന്‍ വേരിയന്റ് കൊണ്ടുവന്നത്. 1.15 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ചേതക് അര്‍ബേന്‍ വിപണിയില്‍ എത്തിയത്. കൂടുതല്‍ സവിശേഷതകളും പെര്‍ഫോമന്‍സും നല്‍കുന്ന അധിക 'ടെക്പാക്' സഹിതം 1.21 ലക്ഷം രൂപക്ക് വാഹനം സ്വന്തമാക്കാം. നിലവിലെ ചേതക് ഇവിക്ക് 108 കി.മീ റേഞ്ച് ലഭിക്കുമ്പോള്‍ അര്‍ബേന്‍ ഒറ്റചാര്‍ജില്‍ 113 കി.മീ ഓടുമെന്നാണ് കമ്പനി പറയുന്നത്.

bajaj chetak

പുതിയ ചേതക് അര്‍ബേന്‍ എഡിഷന് നിലവിലെ മോഡലിന് സമാനമായ 2.9kWh ബാറ്ററി പായ്ക്ക് തന്നെയാണ് ലഭിക്കുന്നത്. ടെക് പായ്ക്കുമായി വരുന്ന അര്‍ബേന് മണിക്കൂറില്‍ 73 കിലോമീറ്റര്‍ ടോപ്‌സ്പീഡ് ലഭിക്കും. അര്‍ബേന്‍ വേരിയന്റിന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ് ലഭിക്കുക. പുതിയ അര്‍ബേന്‍ ബജറ്റ് വിലയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോള്‍ പുതിയ വേരിയന്റ് പ്രീമിയം കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കും. പുതുവര്‍ഷം ഷോറൂമുകള്‍ നിറയ്ക്കാന്‍ പുതിയ വേരിയന്റുകള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Monday, January 1, 2024, 11:02 [IST]
English summary
2024 bajaj chetak ev expected to launch on january 9 details inside
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X