പരിഷ്‌കാരിയായി ബജാജിന്റെ 'സൂപ്പര്‍ബൈക്ക്'; വരുത്തിയിരിക്കുന്നത് യൂത്ത് ആഗ്രഹിക്കുന്ന അപ്‌ഡേറ്റുകള്‍

ബജാജിനെ ഇന്നത്തെ ബജാജ് ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച മോഡല്‍ റേഞ്ചാണ് പള്‍സര്‍. ബ്രാന്‍ഡിന്റെ നിരയില്‍ നിന്നുള്ള ഏറ്റവും വലിയ പള്‍സര്‍ അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുകയാണ്. ബജാജ് പള്‍സര്‍ NS400 മോഡല്‍ മെയ് മാസം അരങ്ങേറാനിരിക്കുന്നതിനിടെ കമ്പനി തങ്ങളുടെ മൊത്തം പള്‍സര്‍ നിരയും നവീകരിക്കുന്നുണ്ട്.

ഏറ്റവും ഒടുവിലായി അപ്‌ഡേറ്റിന് വിധേയമായത് പള്‍സര്‍ 220F (Bajaj Pulsar 220F) ആണ്. പുതിയ മോട്ടോര്‍സൈക്കിള്‍ ഇതിനോടകം ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടുണ്ട്. 2024 പള്‍സര്‍ 220F മോട്ടോര്‍സൈക്കിളിന് ചില കോസ്‌മെറ്റിക്, ഫീച്ചര്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. 2024 പള്‍സര്‍ 220F മോഡലില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അതിന്റെ വിലയും നമുക്ക് ചുവടെ വായിക്കാം.

2024 bajaj pulsar 220f

പള്‍സര്‍ ശ്രേണിയില്‍ പുതിയ പല മോഡലുകള്‍ വന്നുപോയിട്ടും ഇന്നും കമ്പനിക്ക് മാന്യമായ വില്‍പ്പന നേടിക്കൊടുക്കുന്ന ഒരു മോഡലാണ് പള്‍സര്‍ 220F. പള്‍സര്‍ ശ്രേണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായ ഇതിന് ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ ഇപ്പോഴും മികച്ച ഡിമാന്‍ഡാണ്. കൂടുതല്‍ മെച്ചപ്പെട്ട പവര്‍ ഔട്ട്പുട്ടും ഹാര്‍ഡ് വെയറുമായി പുതിയ പള്‍സര്‍ 250F, 250N എന്നീ മോഡലുകള്‍ പുറത്തിറങ്ങിയതോടെ 2022 ഏപ്രിയിലില്‍ ബജാജ് 220F വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

പകരക്കാരായി എത്തിയ മോഡലുകള്‍ക്ക് വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാതെ വന്നതോടെ ഗത്യന്തരമില്ലാതെ ബജാജിന് വെറും 10 മാസത്തിനുള്ളില്‍ മോഡല്‍ റീലോഞ്ച് ചെയ്യേണ്ടതായി വന്നു. തുടക്കക്കാര്‍ക്കായി ബ്ലൂ, റെഡ്, സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഈ ബൈക്ക് ഓഫര്‍ ചെയ്യുന്നത്. പള്‍സര്‍ 220F-ന്റെ ഗ്രാഫിക്സ് ബജാജ് ഇപ്പോള്‍ പുതുക്കിയിട്ടുണ്ട്. ''220' ഇപ്പോള്‍ ഫ്യുവല്‍ ടാങ്കിലാണ് കാണാന്‍ സാധിക്കുക. ഇതല്ലാതെ മറ്റ് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

2024 bajaj pulsar 220f

രണ്ട് പൈലറ്റ് ലാമ്പുകളും പ്രൊജക്ടര്‍ സജ്ജീകരണവും ഉള്ള പരിചിതമായ ഹെഡ്ലാമ്പിനൊപ്പമാണ് തുടര്‍ന്നും ഇത് വരിക. എന്നാല്‍ ടെയില്‍ ലാമ്പ് ഒഴികെ ഇപ്പോഴും എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം ലഭിക്കുന്നില്ലെന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. പള്‍സര്‍ N160-ല്‍ നിന്ന് കടമെടുത്ത പുതിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ കൂട്ടിച്ചേര്‍ക്കലാണ് 2024 പള്‍സര്‍ 220F-ലെ ഏറ്റവും വലിയ അപ്ഡേറ്റ്.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഈ ഡിസ്‌പ്ലേക്ക് ലഭിക്കുന്നു. ഇടതുവശത്തായി പുതിയ സ്വിച്ച്ഗിയര്‍ ചേര്‍ത്തിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിനിടെ റൈഡര്‍ക്ക് കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനും പറ്റും. ബജാജ് റൈഡ് കണക്റ്റ് ആപ്ലിക്കേഷന്‍ വഴി റൈഡര്‍ക്ക് തന്റെ മൊബൈല്‍ഫോണ്‍ മോട്ടോര്‍സൈക്കിളുമായി കണക്റ്റ് ചെയ്യാം.

2024 bajaj pulsar 220f

ഇവ കൂടാതെ പുതിയ 2024 പള്‍സര്‍ 220F-ന് ഒരു യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റും ലഭിക്കുന്നു. ഇതുവഴി മൊബൈല്‍ ഡിവൈസുകള്‍ എളുപ്പം ചാര്‍ജ് ചെയ്യാം. അത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനടുത്തുള്ള ഫെയറിംഗിലേക്ക് ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു.2024 പള്‍സര്‍ 220F മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കലായ മാറ്റങ്ങളൊന്നുമില്ല. 8,500 rpm-ല്‍ 20.11 bhp പവറും 7,000 rpm-ല്‍ 18.55 Nm ടോര്‍ക്കും നല്‍കുന്ന 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുക.

ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, 280 mm ഫ്രണ്ട് ഡിസ്‌ക്, 230 mm റിയര്‍ ഡിസ്‌ക്, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവ ലഭിക്കുന്നു. കംഫര്‍ട്ടബിള്‍ സീറ്റുകളാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഹാന്‍ഡില്‍ അല്‍പ്പം മുന്നിലായതിനാല്‍ റൈഡല്‍ അല്‍പ്പം മുന്നോട്ട് ചാഞ്ഞിരിക്കേണ്ടി വരും.

2024 bajaj pulsar 220f

പുതിയ ഫീച്ചറുകളും പുതിയ ഗ്രാഫിക്‌സും ഡീക്കലുകളും ചേര്‍ക്കുന്നതോടൊപ്പം പഴമ നിലനിര്‍ത്തുന്നുണ്ട് ഈ മോഡല്‍. 2024 പള്‍സര്‍ 220F മോട്ടോര്‍സൈക്കിളിന് 1.40 ലക്ഷം രൂപയാണ് വില. പുത്തന്‍ അപഡേറ്റിന്റെ ഫലമായി വില 2,500 രൂപ അധികം മുടക്കണം. ഹീറോ എക്‌സ്ട്രീം 200S 4V, സുസുക്കി ജിക്‌സര്‍ SF 250 എന്നിവയാണ് ബൈക്കിന്റെ എതിരാളികള്‍. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് യഥാക്രമം 1.43 ലക്ഷം രൂപ, 1.94-2.08 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിവ.

More from DriveSpark

Article Published On: Friday, April 26, 2024, 13:46 [IST]
English summary
2024 bajaj pulsar 220f launched gets new graphics and digital display
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X