അതേ വില, കൂടുതല്‍ ഫീച്ചറുകള്‍! ബജാജ് ഷോറൂം നിറയ്ക്കാന്‍ പുതിയ പള്‍സര്‍ F250 വിപണിയില്‍
വര്‍ഷങ്ങളായി ബജാജ് ഓട്ടോക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന സംഭാവന ചെയ്യുന്ന ബൈക്ക് റേഞ്ചാണ് പള്‍സര്‍. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ബജാജ് പള്‍സര്‍ ലൈനപ്പ് അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. 250 സിസി പള്‍സര്‍ റേഞ്ച് പരിശോധിക്കുമ്പോള്‍ ഏകദേശം ഒരു മാസം മുമ്പാണ് പള്‍സര്‍ N250 അപ്‌ഡേറ്റിന് വിധേയമായത്. ഇപ്പോള്‍ ബജാജ് പള്‍സര്‍ F250 പരിഷ്‌കരിച്ച് പുറത്തിറക്കിയിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
രണ്ട് പുതിയ ഫീച്ചറുകളും ഒരു അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും സഹിതം ഈ വര്‍ഷം ആദ്യമാണ് ബജാജ് പരിഷ്‌കരിച്ച പള്‍സര്‍ N250 പുറത്തിറക്കിയത്. എന്നാല്‍ 2024 പള്‍സര്‍ F250 മോഡലില്‍ പരമ്പരാഗതമായ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നിലനിര്‍ത്തിക്കൊണ്ട് സമാനമായ അപ്ഡേറ്റുകള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് കമ്പനി. ഏറ്റവും വലിയ പള്‍സര്‍ എന്ന ടാഗ്‌ലൈനോടെ എത്തിയ പള്‍സര്‍ NS400Z ന്റെ ആഗോള ലോഞ്ചില്‍ പ്രദര്‍ശിപ്പിച്ച ബൈക്കിന്റെ വിലകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബജാജ്.

വളരെ സൈലന്റായാണ് ബജാാജ് പള്‍സര്‍ F250 വിപണിയില്‍ എത്തിച്ചത്. ബൈക്ക് ഇതിനോടകം ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ 2024 ബജാജ് പള്‍സര്‍ 250-ക്ക് റെഡ് ഗ്രാഫിക്‌സിനൊപ്പം പുതിയ ബ്ലാക്ക് കളര്‍ ഓപ്ഷനും. ഇതുകൂടാതെ ബൈക്കിന്റെ മൊത്തത്തിലുള്ള സ്‌റ്റൈലിംഗില്‍ മാറ്റമില്ല. ബജാജ് പള്‍സര്‍ F250-യും 2024 പള്‍സര്‍ N250-യും തമ്മില്‍ ലുക്കിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് സെമി ഫെയറിംഗ് ആണ്.
നേക്കഡ് ബൈക്കിന് യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുമ്പോള്‍ F250-ക്ക് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്ക് മതിയെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. ഒരുപക്ഷേ ചെലവ് കുറയ്ക്കാന്‍ വേണ്ടി ആയിരിക്കാം ബജാജിന്റെ വിചിത്രമായ നീക്കമെന്ന് നമുക്ക് അനുമാനിക്കാം. ഫീച്ചര്‍ വശം നോക്കുമ്പോള്‍ കോളുകള്‍ക്കും എസ്എംഎസ് അലേര്‍ട്ടുകള്‍ക്കും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അതേ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതിന് ലഭിക്കുന്നു.

റോഡ്, റെയിന്‍, ഓഫ്റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും പുതിയ ബൈക്കില്‍ വരുന്നു. പള്‍സര്‍ N250-യില്‍ നിന്നുള്ള സ്വിച്ച് ഗിയറും പുതിയ മോഡലില്‍ ബജാാജ് കടംകൊണ്ടിട്ടുണ്ട്. പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ 249.07 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് F250 ന് കരുത്ത് പകരുന്നത്.
8750 rpm-ല്‍ 24 bhp പവറും 6,500 rpm-ല്‍ 21.5 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പള്‍സര്‍ N250-ന് സമാനമായി പുതുക്കിയ പള്‍സര്‍ F250-ന് 110-സെക്ഷന്‍ ഫ്രണ്ട്, 140-സെക്ഷന്‍ റിയര്‍ ടയര്‍ സജ്ജീകരണം ലഭിക്കുന്നു. മുന്‍ മോഡലിന് 110-സെക്ഷന്‍ ഫ്രണ്ട്, 130-സെക്ഷന്‍ റിയര്‍ സജ്ജീകരണമായിരുന്നു ഉണ്ടായിരുന്നത്.

രണ്ടറ്റത്തും 17 ഇഞ്ച് വീല്‍ സെറ്റപ്പും ഡിസൈനും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. 2024 പള്‍സര്‍ F250 മോട്ടോര്‍സൈക്കിളിന്റെ മുന്നിലും പിന്നിലും പുതിയ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. മുന്നിലെയും പിന്നിലെയും ഡിസ്‌ക് ബ്രേക്കുകളുടെ വലുപ്പം യഥാക്രമം 300 മില്ലീമീറ്ററിലും 230 മില്ലീമീറ്ററുമാണ്.
ഏതായാലും ബജാജ് കുറച്ച് കാലത്തേക്ക് ഈ ബൈക്ക് നിര്‍ത്തലാക്കിയത് ബൈക്ക് പ്രേമികള്‍ക്ക് അല്‍പ്പം വിചിത്രമായി തോന്നാം. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക് ചേര്‍ക്കുന്നത് ബൈക്കിന്റെ ഹാന്‍ഡ്ലിംഗ് മെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വില കൂടുമെന്ന കാര്യം കൊണ്ടായിരിക്കാം ബജാജ് ഈ നീക്കത്തില്‍ നിന്ന് പിന്നാക്കാം പോയിരിക്കുക.
ഏതായാലും ബജാജ് പുതിയ പള്‍സര്‍ F250 1,50,829 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അപ്ഡേറ്റഡ് പള്‍സര്‍ F250 മോട്ടോര്‍സൈക്കിളിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ വെറും 851 രൂപ മാത്രമാണ് കൂടുതല്‍ മുടക്കേണ്ടത്. ആകസ്മികമെന്ന് പറയട്ടെ പുതിയ തലമുറ പള്‍സര്‍ N250 ഇതേ വിലനിലവാരത്തിലാണ് എത്തുന്നത്. പള്‍സര്‍ N250-ന് തുല്യമായ വില ഇട്ടതിലൂടെ F250-ക്ക് ഡിമാന്‍ഡ് കുറവായതിനാല്‍ നിര്‍ത്തലാക്കപ്പെട്ട മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ വില്‍പ്പന പഴയത് നേടാനാകുമെന്നാണ് ബജാജിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








