ഒറ്റ ദിവസം രണ്ട് പള്‍സര്‍ ബൈക്കുകള്‍ പുറത്തിറക്കി ബജാജ്! യൂത്തന്‍മാര്‍ ആഗ്രഹിച്ച ഫീച്ചറുകള്‍ എല്ലാമുണ്ട്

കാലങ്ങളായി ഇന്ത്യയില്‍ വമ്പന്‍ വില്‍പ്പന നേടുന്ന ബൈക്ക് മോഡലുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍. കള്‍ട്ട് ക്ലാസിക് ആയ പള്‍സര്‍ ശ്രേണിയില്‍ ഒത്തിരി ബൈക്കുകള്‍ പുറത്തിറങ്ങുന്നു. യൂത്തിനിടയില്‍ പള്‍സറിന്റെ സ്വീകാര്യത ഇരട്ടിയാക്കാനായി കാലാനുസൃതമായി മോഡലുകള്‍ പരിഷ്‌കരിക്കുന്ന പതിവ് ബജാജിനുണ്ട്. ഇന്നത്തെ യൂത്തിനിടയില്‍ ട്രെന്‍ഡിംഗായ മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി സൗകര്യങ്ങളടക്കം ഉള്‍ക്കൊള്ളിച്ച് രണ്ട് പള്‍സര്‍ NS മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് ഇപ്പോള്‍.

പള്‍സര്‍ NS160, NS200 എന്നീ ബൈക്ക് മോഡലുകളുടെ പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലാണ് ബൈക്കില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍. റീഫ്രഷ്ഡ് ലുക്കും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ എല്‍സിഡി സ്‌ക്രീന്‍ ഈ ബൈക്കില്‍ ബജാജ് ഓഫര്‍ ചെയ്യുന്നു. 1.46 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബജാജ് പള്‍സര്‍ NS160 പുറത്തിറക്കിയിരിക്കുന്നത്. 1.55 ലക്ഷം രൂപയാണ് പള്‍സര്‍ NS200 മോഡലിന്റെ എക്സ് ഷോറൂം വില.

2024 bajaj pulsar ns200 launch

പുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ NS160 മോഡലിന് 9000 രൂപയും NS200-ന് 8000 രൂപയും കൂടിയിട്ടുണ്ട്. പുതിയ NS 160, NS 200 ബൈക്ക് മോഡലുകളെ കുറിച്ച് നോക്കുമ്പോള്‍ പുതിയ എല്‍ഇഡി ഹെഡ്ലൈറ്റാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇവക്കൊപ്പം ലൈറ്റ്‌നിംഗ് ബോള്‍ട്ട് ആകൃതിയിലുള്ള പുതിയ ഡിആര്‍എല്‍ സറൗണ്ടിംഗുകള്‍ കൂടി ചേരുന്നതൊടെ മുന്‍വശത്തെ സൗന്ദര്യം അല്‍പ്പം കൂടിയതായി ഫീല്‍ ചെയ്യുന്നു.

പള്‍സര്‍ NS200 മോഡലിന് ഓള്‍ എല്‍ഇഡി ലൈറ്റിംഗ് ലഭിക്കുന്നു. പള്‍സര്‍ N250 മോഡലില്‍ കാണപ്പെടുന്ന ലൈറ്റുകളാണ് NS200 കടംകൊള്ളുന്നത്. ഇതോടൊപ്പം സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള പുതിയ സ്‌ക്രീനും ചേര്‍ത്തിട്ടുണ്ട്. ഫോണിലേക്ക് വരുന്ന സുപ്രധാന നോട്ടിഫിക്കേഷനുകളും മറ്റ് വിവരങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ റൈഡുകള്‍ക്കിടയിലും കണക്റ്റഡായിരിക്കാന്‍ സാധിക്കുന്നു. ഫീച്ചര്‍ അപ്ഡേറ്റായി NS ഇരട്ടകള്‍ക്ക് പുതിയ ഡിജിറ്റല്‍ ഡിസ്പ്ലേയും ലഭിച്ചിട്ടുണ്ട്.

2024 bajaj pulsar ns200 diaplay

കണ്‍സോളില്‍ ഇപ്പോള്‍ സ്പീഡോമീറ്റര്‍, റെവ് കൗണ്ടര്‍, ഓഡോമീറ്റര്‍, ഫ്യൂവല്‍ ലെവല്‍ റീഡൗട്ട്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. NS200 റൈഡര്‍ക്ക് കോള്‍, എസ്എംഎസ് നോട്ടിഫിക്കേഷനുകളും മറ്റും ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു. ബജാജ് ബൈക്കുകളില്‍ ആദ്യമായി ടോണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ഈ മോഡലുകളിലാണ്. ബൈക്കുകളുടെ മൊത്തത്തിലുള്ള ബോഡി വര്‍ക്ക്‌സും മസ്‌കുലാര്‍ ബോഡി പാനലുകളും ഔട്ട്‌ഗോയിംഗ് മോഡലുകളില്‍ നിന്ന് നിലനിര്‍ത്തിയിട്ടുണ്ട്.

17.03 bhp പവറും 14.6 Nm ടോര്‍ക്കും നല്‍കുന്ന 160 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ തന്നെയാണ് പുതിയ പള്‍സര്‍ NS160 ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍് അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. പള്‍സര്‍ NS200 ബൈക്കിന്റെ 199 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 24.13 bhp പവറും 18.74 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ഇണചേരുന്നു.

2024 bajaj pulsar ns200 engine

2024 ബജാജ് പള്‍സര്‍ NS160 , പള്‍സര്‍ NS200 എന്നീ ബൈക്കുകളുടെ മുന്‍വശത്ത് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുക്കളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമയലകള്‍ നിര്‍വഹിക്കുന്നത്. എബിഎസോട് കൂടിയ ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. റോഡ്-ബയേസ്ഡ് ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് വീലുകളിലാണ് സഞ്ചാരം.

ലോഞ്ച് കഴിഞ്ഞ് ബൈക്കുകള്‍ ഇപ്പോള്‍ ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഷോറൂമിലെത്തിയ പുത്തന്‍ ബൈക്കുകളുടെ ചിത്രങ്ങളും വീഡിയോസും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ഈ വില നിലവാരത്തില്‍ പുതിയ പള്‍സര്‍ NS 160 ടിവിഎസ് അപ്പാച്ചെ RTR160 4V, ഹീറോ എക്‌സ്ട്രീം 160R 4V എന്നിവയുടെ എതിരാളിയാകും.

2024 bajaj pulsar ns200 rear view

അതേസമയം ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവക്കെതിരെയാണ് പള്‍സര്‍ NS200 മത്സരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 2012-ലാണ് NS സീരീസ് ബജാജ് കൊണ്ടുവന്നത്. ഇന്നും ഈ സീരീസിന് ശക്തമായ ഡിമാന്‍ഡാണുള്ളത്. പുതുമയാര്‍ന്ന ലുക്കും ഫീച്ചറുകളുടെ വരവും മികച്ച വില്‍പ്പന നേടിത്തരാന്‍ ഈ ബൈക്കുകളെ പ്രാപ്തമാക്കുമെന്നാണ് ബജാജിന്റെ കണക്കുകൂട്ടല്‍.

More from DriveSpark

Article Published On: Monday, February 26, 2024, 17:04 [IST]
English summary
2024 bajaj pulsar ns160 ns200 launched with styling and feature updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X