59 കി.മീ മൈലേജുള്ള കിടിലന്‍ ഫാമിലി സ്‌കൂട്ടറുമായി ഹീറോ! വീഡിയോ റിവ്യൂ കാണാം
ഹോണ്ട ആക്ടിവ 125, ടിവിഎസ് ജുപ്പിറ്റര്‍ 125, സുസുക്കി ആക്‌സസ് 125 എന്നീ വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സെഗ്‌മെന്റാണ് 125 സിസി സ്‌കൂട്ടറുകളുടേത്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്‌കൂട്ടറുകളില്‍ 46 ശതമാനവും 125 സിസി സ്‌കൂട്ടറുകളാണെന്നാണ് കണക്ക്. പുത്തന്‍ മാറ്റങ്ങളുമായി എത്തുന്ന ഡെസ്റ്റിനി 125 എന്ന മോഡലുമായി സെഗ്‌മെന്റില്‍ പുത്തന്‍ സമവാക്യങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. പ്രായോഗികതയുടെയും കംഫര്‍ട്ടിന്റെയും സമന്വയമാണ് ഈ സ്‌കൂട്ടര്‍. ഡിസൈന്‍, ഫീച്ചറുകള്‍, മൊത്തത്തിലുള്ള റൈഡിംഗ് ഡൈനാമിക്സ് എന്നിവ മെച്ചപ്പെടുത്തി പുതിയ ഹീറോ ഡെസ്റ്റിനി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ശ്രമിച്ചിട്ടുണ്ട്.
എതിരാളികളുമായുള്ള മത്സരം കടുപ്പിക്കാനായി സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ മോഡേണ്‍ സമീപനം തന്നെ ഹീറോ സ്വീകരിച്ചിട്ടുണ്ട്. നിരവധി ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വഴി സ്‌കൂട്ടറിന്റെ പ്രമീയം ഫീല്‍ ഉയര്‍ത്താന്‍ കമ്പനി ശ്രമിച്ചു. എതായാലും പുതിയ സ്‌കൂട്ടര്‍ എങ്ങനെ ഉണ്ടെന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ഗോവയില്‍ വെച്ച് പുത്തന്‍ സ്‌കൂട്ടര്‍ ഏതാനും സമയം ഞങ്ങളുടെ കൈയ്യില്‍ കിട്ടി. പുതിയ ഡെസ്റ്റിനി 125 ഓടിച്ചതില്‍ നിന്ന് ഞങ്ങള്‍ക്ക് പറയാനുള്ളത് താഴെ കാണുന്ന വീഡിയോയില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് കാണാം.
പുതിയ മോഡല്‍ ഏഴ് നിറങ്ങളില്‍ വാങ്ങാനാകും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഓട്ടോ-കാന്‍സല്‍ ഇന്‍ഡിക്കേറ്ററുകള്‍, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയ ആധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന ഡെസ്റ്റിനി ഇന്നത്തെ കാലത്തെ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.ഹീറോ ഡെസ്റ്റിനി 125 അതിന്റെ വിശ്വസനീയമായ 124.6 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു.
7,000 ആര്‍പിഎമ്മില്‍ 9 hp പവറും 5,500 ആര്‍പിഎമ്മില്‍ 10.4 Nm പീക്ക് ടോര്‍ക്കും ഇത് നല്‍കുന്നു. പുതിയഹീറോ ഡെസ്റ്റിനിക്ക് ICAT ടെസ്റ്റുകളില്‍ ലിറ്ററിന് 59 കിലോമീറ്റര്‍ മൈലേജ് ലഭിച്ചു.സുഗമവും വൈബ്രേഷന്‍ രഹിതവുമായ യാത്രയ്ക്കും മികച്ച ഇന്ധനക്ഷമതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഹീറോ ഡെസ്റ്റിനി പുറത്തിറക്കിയിരിക്കുന്നത്. സിറ്റി റൈഡുകള്‍ക്ക് അ്‌നുയോജ്യമായ സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷന്‍ ആയിരിക്കും ഡെസ്റ്റിനി.



Click it and Unblock the Notifications








