ചോദിച്ചതെല്ലാം ഉണ്ട്! സേഫ്റ്റിയും ഫീച്ചറുകളും കൂട്ടി 2024 ഹീറോ എക്‌സ്ട്രീം 160R വിപണിയില്‍

സ്‌പോര്‍ട്ടി 160 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് ഏറുകയാണ്. നോണ്‍ സ്‌പോര്‍ട്ടി, നോണ്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്ക് മുകളില്‍ മികച്ച സ്‌റ്റൈലിംഗിന്റെയും ഫീച്ചറുകളുടെയും അതുല്യമായ ബാലന്‍സിലൂടെ നിരവധി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ വിഭാഗത്തിന് സാധിക്കുന്നു. ഈ വിഭാഗത്തില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ പോരാളിയാണ് എക്‌സ്ട്രീം 160R. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളിന് MY2024 അപ്‌ഡേറ്റ് ലഭിച്ചിരിക്കുകയാണ്. മോട്ടോര്‍സൈക്കിളിന്റെ സേഫ്റ്റിയടക്കം മെച്ചപ്പെടുത്തിയതിനൊപ്പം ചില്ലറ ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തു. 2024 ഹീറോ എക്‌സ്ട്രീം 160R (2024 Hero Xtreme 160R 4V) മോട്ടോര്‍സൈക്കിളിന്റെ വിലയും മറ്റ് വിശദാംശങ്ങളും ചുവടെ വായിക്കാം.

മൊത്തം മൂന്ന് വേരിയന്റുകളില്‍ ബൈക്ക് വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ടോപ് എന്‍ഡ് വേരിയന്റ് മാത്രമാണ് വില്‍പ്പനക്കെത്തിയത്. മെക്കാനിക്കലി മാറ്റം വരുത്താതെ സൗന്ദര്യവും എര്‍ഗണോമിക്‌സും മെച്ചപ്പെടുത്തിയ ബൈക്കിന് 1,38,500 രൂപയാണ് എക്സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വില 2000 രൂപ കൂടിയിട്ടുണ്ട്. കെവ്‌ലര്‍ ബ്രൗണ്‍ എന്ന പുതിയ കളര്‍ ഓപ്ഷനും 2024 എക്സ്ട്രീം 160R 4V-യില്‍ ചേര്‍ത്തിരിക്കുന്നു.

2024 hero xtreme 160r 4v

കോപ്പര്‍ ആന്‍ഡ് ബ്ലാക്ക് കളറുകള്‍ ചേരുന്ന ഷെയ്ഡ് ആണിത്. ഈ പുതിയ കളര്‍ ഓപ്ഷനോടൊപ്പം പുതിയ എക്സ്ട്രീം 160R നേരത്തെ ലഭ്യമായിരുന്ന നിയോണ്‍ ഷൂട്ടിംഗ് സ്റ്റാര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. പുതിയ കെവ്‌ലര്‍ ബ്രൗണ്‍ മറ്റ് കളര്‍ ഓപ്ഷനുകളേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറായി കാണപ്പെടുന്നു. അതുല്യമായ ഗ്രാഫികസും ഇതിന് ലഭിക്കുന്നു. മറ്റ് നിറങ്ങള്‍ക്ക് 1.38 ലക്ഷവും കെവ്‌ലര്‍ ബ്രൗണിന് 1000 രൂപ അധികം നല്‍കണം.

എക്സ്ട്രീം 160R 4V-യില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും ഈ ടോപ്പ് വേരിയന്റ് നിലനിര്‍ത്തുന്നു. ഒപ്പം ഡ്യുവല്‍-ചാനല്‍ എബിഎസും ഡ്രാഗ് റേസ് ടൈമറും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 0-60 km/h സ്പ്രിന്റുകള്‍ റെക്കോര്‍ഡ് ചെയ്യാനാണ് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായ ഡ്രാഗ് റേസ് ടൈമര്‍. ബൈക്കിലെ എല്‍സിഡി യൂണിറ്റ് ഹീറോ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തെളിച്ചത്തില്‍ കാര്യമായ മെച്ചം ഇത് കൊണ്ടുവന്നുവെന്ന് കമ്പനി അവകാശപ്പെട്ടു.

2024 hero xtreme 160r 4v instrument cluster

മാവ്റിക്ക് 440-ലേതിന് സമാനമായി കാണപ്പെടുന്ന പുതിയ എല്‍ഇഡി ടെയില്‍-ലൈറ്റും മെച്ചപ്പെട്ട സുരക്ഷയ്ക്കായി പാനിക് ബ്രേക്ക് അലേര്‍ട്ട് ഫീച്ചറും ഇതിന് ലഭിക്കുന്നു. പാനിക് ബ്രേക്ക് അലര്‍ട്ട് ഓഫര്‍ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യ മോട്ടോര്‍സൈക്കിളാണിത്. ബൈക്കിന്റെ സീറ്റിനെ കുറിച്ച് നിരവധി പേര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. അത് മുഖവിലക്കെടുത്ത ഹീറോ അതിന്റെ സ്‌പോര്‍ട്ടി ലുക്കില്‍ ഒരു വിട്ടുവീഴ്ച ചെയ്യാതെ പുതിയ പതിപ്പില്‍ സിംഗിള്‍ പീസ് സീറ്റ് ഉപയോഗിക്കുന്നു.

പിന്നിലെ യാത്രക്കാരന്റെ സൗകര്യത്തിനായാണ് സിംഗിള്‍ പീസ് സീറ്റ് നല്‍കിയത്. നേരത്തെ ഈ ബൈക്കിന് സ്പ്ലിറ്റ് സീറ്റ് നല്‍കിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മോട്ടോര്‍സൈക്കിളിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങളില്ല. 163.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോറാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

2024 hero xtreme 160r 4v side design

എഞ്ചിന്‍ പരമാവധി 16.6 bhp കരുത്തും 14.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ ബൈക്കില്‍ നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 37mm KYB യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമടക്കമുള്ള ഹാര്‍ഡ്‌വെയറുകളും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. പുതിയ പരിഷ്‌കാരങ്ങളും ഫീച്ചര്‍ അഡീഷനുകളും ടിവിഎസ് അപ്പാച്ചെ RTR 160 4V, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവയ്ക്ക് മികച്ച എതിരാളിയായി ഹീറോ എക്‌സ്ട്രീം 160R മോട്ടോര്‍സൈക്കിളിനെ മാറ്റുന്നു.

അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഈ ബൈക്ക് മോഡലുകളുടെ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൂവീലറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഹീറോ. ജനപ്രിയ 160 സിസി ബൈക്ക് മോഡലായ ഹീറോ എക്സ്ട്രീം 160R4V അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കുന്നത് വരുന്ന ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താന്‍ ഹീറോയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, July 26, 2024, 10:00 [IST]
English summary
2024 hero xtreme 160r 4v launched with new features and colour all details here
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X