2 ലക്ഷം രൂപയുണ്ടെങ്കിൽ സുസുക്കിയുടെ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, 2024 കളറാക്കാൻ ഇതു മതിയല്ലോ

ഇന്ത്യൻ വിപണിയിൽ ഇരുചക്ര വാഹന വിപണി വളരെ മികച്ചതും മത്സരങ്ങൾ നേരിടുന്നതുമാണ്. 2024-ൽ, 2 ലക്ഷം രൂപയിൽ താഴെയുള്ള വിഭാഗത്തിൽ സുസുക്കി തങ്ങളുടെ ശക്തമായ സാന്നിധ്യം കാണിച്ചിരുന്നു, പെർഫോമൻസും ടെക്നോളജിയും സമന്വയിപ്പിക്കുന്ന ബൈക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൊടുക്കുന്ന കാശിന് സുസുക്കിയുടെ വണ്ടി മൊതലാണ് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. 2024-ൽ ഇന്ത്യയിൽ വരാനിരിക്കുന്ന 2 ലക്ഷം രൂപയിൽ താഴെ വിലയുള്ള സുസുക്കി ബൈക്കുകളൊന്ന് പരിശോധിച്ചാലോ.

സുസുക്കി ജിക്സർ SF: GSX-R സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പൂർണ്ണമായും ഫെയർഡ് സ്‌പോർട്ടി ഡിസൈനിലാണ് വാഹനം വരുന്നത്. 155 സിസി എഞ്ചിൻ 13.4 bhp കരുത്താണ് പകരുന്നത്. സിംഗിൾ-ചാനൽ എബിഎസ്, നന്നായി ട്യൂൺ ചെയ്ത സസ്പെൻഷൻ എന്നിവയൊക്കെയാണ് മോഡലിൻ്റെ പുതിയ സവിശേഷതകൾ. 1.37 ലക്ഷം മുതൽ 1.46 ലക്ഷം രൂപ വരെയാണ് മോഡലിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.

2024 Suzuki Bikes Under 2 Lakh

എൽഇഡി ഹെഡ്‌ലാമ്പുകളും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും പോലുള്ള പ്രീമിയം സവിശേഷതകൾ ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്, ഇത് അതിൻ്റെ ആകർഷണവും പെർഫോമൻസും വർധിപ്പിക്കുന്നു. സ്‌പോർട്ടിയും സ്റ്റൈലിഷും ആയ 2 ലക്ഷം രൂപയ്ക്ക് താഴെയൊരു വാഹനം ആഗ്രഹിക്കുന്നവർക്ക് ഇത് ആകർഷകമായ തിരഞ്ഞെടുപ്പാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

സുസുക്കി ജിക്സർ 250: ആറ് സ്പീഡ് ഗിയർബോക്‌സുമായി വരുന്ന 250 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എഞ്ചിന് പരമാവധി 26.13 bhp പവറിൽ 22.2 Nm torque ആണ് വികസിപ്പിക്കാനാവുന്നത്. സുസുക്കിയുടെ ഇൻ-ഹൗസ് വികസിപ്പിച്ച ഓയിൽ കൂളിംഗ് മെക്കാനിസവും ബൈക്കുകൾക്ക് ലഭിക്കുന്നു, ഇത് ഉയർന്ന ഉൽപ്പാദനം ഉറപ്പുനൽകുകയും അറ്റകുറ്റപ്പണികൾ എളുപ്പമാക്കുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.81 മുതൽ 1.98 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

2024 Suzuki Bikes Under 2 Lakh

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ്: 94,000 രൂപ മുതൽ 1.14 ലക്ഷം രൂപ വരെയാണ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റിൻ്റെ വില, രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള സെഗ്‌മെൻ്റിൽ സവിശേഷമായ മൂല്യം വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്‌കൂട്ടറാണ് ഈ മോഡലെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ത്യൻ വിപണിയിലെ പരമ്പരാഗത സ്‌കൂട്ടറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന മാക്‌സി-സ്‌കൂട്ടർ ലുക്കോട് കൂടിയാണ് യൂറോപ്യൻ ഡിസൈൻ ഭാഷയിൽ മോഡൽ എത്തുന്നത്.

എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകള്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് EX-ല്‍ 124 സിസി 2 വാല്‍വ് സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. അത് 6,500 rpm-ല്‍ 8.4 bhp കരുത്തും 5,500 rpm-ല്‍ 10 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റൈ കരുത്തില്‍ നിന്നും 0.1 bhp കുറയുന്നുവെന്ന് വേണം പറയാന്‍. അതേസമം ടോര്‍ക്കില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. CVT -യാണ് ഗിയര്‍ബോക്‌സ്.

2024 Suzuki Bikes Under 2 Lakh

എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ ഡിസ്പ്ലേ, സുസുക്കി സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. 21.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, രണ്ട് ലിറ്റര്‍ ഗ്ലൗ ബോക്‌സ്, സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, യുഎസ്ബി സോക്കറ്റ് എന്നിവയാണ് ഈ മോട്ടോര്‍സൈക്കിളിലെ മറ്റ് പ്രധാന സവിശേഷതകള്‍.

2 ലക്ഷം രൂപയിൽ താഴെ വില വരുന്ന മറ്റ് മോഡലുകൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഞങ്ങളുടെ കമൻ്റ് ബോക്സിൽ തീർച്ചയായും കമൻ്റ് ചെയ്യാൻ മറക്കരുതേ, അത് പോലെ തന്നെ നിങ്ങൾ സുസുക്കിയുടെ ഏതെങ്കിലും മോഡലുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൻ്റെ അനുഭവങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കാവുന്നതാണ്.

More from DriveSpark

Article Published On: Wednesday, April 10, 2024, 11:58 [IST]
English summary
2024 suzuki bikes under 2 lakh category details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X