ടിവിഎസിന്റെ 'സൂപ്പര്‍ബൈക്ക്' കിടിലന്‍ അപ്‌ഡേറ്റുകളോടെ പുറത്തിറങ്ങി! വില വെറും 2.75 ലക്ഷം മാത്രം

ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് പുറത്തിറക്കുന്ന മുന്‍നിര ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ RR 310. കഴിഞ്ഞ കാലങ്ങളില്‍ ഈ ബൈക്ക് സ്ഥിരമായി നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിംഗ്‌ലെറ്റുകള്‍ ഉള്‍പ്പെടെ നിരവധി ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളുമായി അപ്‌ഡേറ്റഡ് അപ്പാച്ചെ RR 310 (2024 TVS Apache RR 310) പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍. 2024 ടിവിഎസ് അപ്പാച്ചെ RR 310 മോഡലിന്റെ വില ആരംഭിക്കുന്നത് 2.75 ലക്ഷം രൂപ മുതലാണ്. ക്വിക്ക് ഷിഫ്റ്റര്‍ ഇല്ലാതെ സേിംഗ് റെഡ് നിറത്തില്‍ വരുന്ന വേരിയന്റിന്റെ വിലയാണിത്.

ക്വിക്ക്ഷിഫ്റ്റ് ചേര്‍ക്കുമ്പോള്‍ വില 2.92 ലക്ഷം രൂപയായി ഉയരുന്നു. പുതിയ ബോംബര്‍ ഗ്രേ പെയിന്റ് സ്‌കീമിന് 2.97 ലക്ഷം രൂപയാണ് വില. എക്‌സ്-ഷോറൂം വിലകളാണിത്. ബൈക്കിന്റെ രൂപകല്‍പ്പന ഏറെക്കുറെ മുന്‍ മോഡലിന് സമാനമാണ്, പുതിയ 'അപ്പാച്ചെ' ഡീക്കലുകളെ ഒഴിവാക്കി ബൈക്കിന് പുതുമയുള്ള രൂപം നല്‍കുന്നു. 2024 ടിവിഎസ് അപ്പാച്ചെ RR 310 കൂടുതല്‍ കരുത്തനായാണ് വരുന്നത്. റേസ്ട്രാക്കില്‍ മികവ് പുലര്‍ത്താന്‍ കൂടുതല്‍ ഇലക്ട്രോണിക്‌സ് പായ്ക്ക് ചെയ്ത് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

tvs apache rr310 launched

പുതിയ വിംഗ്‌ലറ്റുകള്‍ ഏകദേശം 3 കിലോ ഡൗണ്‍ലോഡ് ഉത്പാദിപ്പിക്കുന്നു. ഇത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നു. 9,800 ആര്‍പിഎമ്മില്‍ 38 bhp പവറും 7,900 ആര്‍പിഎമ്മില്‍ 29 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള അതേ 312 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2024 ടിവിഎസ് അപ്പാച്ചെ RR 310 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ബൈക്കിന്റെ മുന്‍വശത്ത് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും (USD) പിന്നില്‍ മോണോഷോക്കും സസ്പ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള അതേ സജ്ജീകരണത്തില്‍ നിന്നാണ് ബ്രേക്കിംഗ് പവര്‍ വരുന്നത്. ഫീച്ചര്‍ ഫ്രണ്ടില്‍ 2024 അപ്പാച്ചെ RR 310-ന് ഓള്‍-എല്‍ഇഡി ലൈറ്റിംഗും റൈഡ് മോഡ് അനുസരിച്ച് ലേഔട്ട് മാറ്റുന്ന ടിഎഫ്ടി ഡിസ്‌പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ലഭിക്കുന്നു.

tvs apache rr310

ബില്‍റ്റ് ടു ഓര്‍ഡര്‍ അല്ലെങ്കില്‍ ബിടിഒ പ്ലാറ്റ്ഫോം വഴി ടിവിഎസ് 2024 അപ്പാച്ചെ RR 310 രണ്ട് കിറ്റുകളോടെ വാഗ്ദാനം ചെയ്യുന്നു. ഇവയെ ഡൈനാമിക് കിറ്റ് എന്നും ഡൈനാമിക് പ്രോ കിറ്റ് എന്നും വിളിക്കുന്നു. ഡൈനാമിക് കിറ്റ് ക്രമീകരിക്കാവുന്ന ഫ്രണ്ട് ആന്‍ഡ് റിയര്‍ സസ്‌പെന്‍ഷന്‍, ബ്രാസ് കോട്ടഡ് ഡ്രൈവ് ചെയിന്‍, ടിപിഎംഎസ് എന്നിവ നല്‍കുന്നു.

അതേസമയം, ഡൈനാമിക് പ്രോ കിറ്റ് നിങ്ങള്‍ക്ക് റേസ് ട്യൂണ്‍ ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ അല്ലെങ്കില്‍ RTDSC സിസ്റ്റം നല്‍കുന്നു. കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, കോര്‍ണറിംഗ് ക്രൂയിസ് കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, റിയര്‍ ലിഫ്റ്റ് ഓഫ് കണ്‍ട്രോള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

tvs apache rr310 side design

ടിവിഎസ് അപ്പാച്ചെ RR 310 ഡൈനാമിക് കിറ്റിന് 18,000 രൂപയും ഡൈനാമിക് പ്രോ കിറ്റ് 16,000 രൂപയ്ക്കും ലഭിക്കും. 7,000 രൂപ അധികം മുടക്കാന്‍ തയാറായാല്‍ റേസ് റെപ്ലിക്ക പതിപ്പും തിരഞ്ഞെടുക്കാം. ടിവിഎസിന്റെ റേസ് ബൈക്ക് ലിവറിയില്‍ പെയിന്റ് ചെയ്ത ബോഡി പാനലുകളും കസ്റ്റമൈസ്ഡ് റേസ് നമ്പറും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു. ഇന്ത്യയിലെ എല്ലാ ടിവിഎസ് പ്രീമിയം ഡീലര്‍ഷിപ്പുകളിലും 2024 TVS അപ്പാച്ചെ RR 310 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

ടിവിഎസില്‍ നിന്നുള്ള പുതിയ ഫുള്‍ ഫെയര്‍ഡ് ബൈക്ക് അതിന്റെ വിപുലമായ ഫീച്ചറുകളും കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഉപയോഗിച്ച് സമഗ്രമായ റൈഡിംഗ് അനുഭവം നല്‍കുന്നതിന് ലക്ഷ്യമിടുന്നു. മത്സരാധിഷ്ഠിത വിലനിര്‍ണയവും വിപുലമായ ഫീച്ചര്‍ ലിസ്റ്റും ഉപയോഗിച്ച് ഇത് സെഗ്മെന്റില്‍ വേറിട്ടുനില്‍ക്കുന്നു. 2024 ടിവിഎസ് അപ്പാച്ചെ RR 310 വൈവിധ്യമാര്‍ന്ന റൈഡ് ആഗ്രഹിക്കുന്ന മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കായി പെര്‍ഫോമന്‍സും സാങ്കേതികവിദ്യയും സ്‌റ്റൈലും സമന്വയിപ്പിക്കുന്നു.

More from DriveSpark

Article Published On: Monday, September 16, 2024, 17:17 [IST]
English summary
2024 tvs apache rr 310 launched in india price mechanical updates feature addition details
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X