ഹണ്ടര്‍ ഇനി വിയര്‍ക്കും! വമ്പന്‍ അപഡേറ്റുകളോടെ 2025 റോണിന്‍ അവതരിപ്പിച്ച് ടിവിഎസ്

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളാണ് ടിവിഎസ് മോട്ടോര്‍. എല്ലാ വര്‍ഷവും ടിവിഎസ് തങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഗോവയില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ടിവിഎസ് മോട്ടോസോള്‍ എന്നാണ് ഈ പരിപാടിയുടെ പേര്. ഈ വര്‍ഷത്തെ മോട്ടോസോള്‍ ഗോവയിലാണ് നടക്കുന്നത്. ഇവന്റില്‍ വെച്ച് കമ്പനി പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളുമെല്ലാം പരിചയപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം ടിവിഎസ് മോട്ടോസോളില്‍ വെച്ച് രണ്ടാമത്തെ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ പുറത്തിറക്കിയിരുന്നു. RTXD4 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോള്‍ കമ്പനി 2025 ടിവിഎസ് റോണിന്‍ ബൈക്കിന്റെ മൂടുപടമഴിച്ചു. അതിനെ കുറിച്ച് വിശദമായി നോക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹോണ്ട സിബി 350 ആര്‍എസ്, യെസ്ഡി സ്‌ക്രാംബ്ലര്‍ എന്നിവയോട് മത്സരിക്കുന്ന ടിവിഎസ് മോഡലാണ് റോണിന്‍. ബൈക്കിന്റെ അപ്‌ഡേറ്റഡ് പതിപ്പിന് പുത്തന്‍ നിറങ്ങളടക്കമുള്ള കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും ഡ്യവല്‍ ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) അടക്കം ലഭിക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ആയിരിക്കും വില പ്രഖ്യാപനം.

2025 tvs ronin

നിലവിലെ റോണിന്‍ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ 'SS' രണ്ട് കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. 1.35 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. മിഡ്-സ്‌പെക്ക് 'DS' വേരിയന്റ് 1.57 ലക്ഷം രൂപ മുതല്‍ വാങ്ങാം. അതേസമയം ടോപ്പ്-സ്‌പെക്ക് 'TD' വാങ്ങാന്‍ 1.71 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണിത്. ബൈക്കിന്റെ അപ്‌ഡേറ്റഡ് പതിപ്പിന് 3000 രൂപ മുതല്‍ 5000 രൂപ വരെ കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ടിവിഎസ് റോണിന്റെ കളര്‍പാലറ്റില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍കോള്‍ എംബര്‍ എന്നീ നിറങ്ങളില്‍ ഇനി റോണിന്‍ വാങ്ങാനാകും. ഡെല്‍റ്റ ബ്ലൂ, സ്റ്റാര്‍ഗേസ് ബ്ലാക്ക് എന്നിവയ്ക്ക് പകരമാണ് പുതിയ നിറങ്ങള്‍ കളര്‍ ഓപ്ഷനില്‍ ചേര്‍ത്തിരിക്കുന്നത്. ഈ പുതിയ നിറങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ മിഡ് വേരിയന്റിനെ മെച്ചപ്പെടുത്തുന്നു. നവീകരണത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ടിവിഎസ് മോട്ടോറിന്റെ ശ്രദ്ധയെ ഇത് പ്രതിഫലിപ്പിക്കുന്നു.

2025 tvs ronin front view

2025 റോണിനില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആണോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകും. 2025 റോണിന്റെ ബേസ് വേരിയന്റില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ആയിരിക്കും ലഭിക്കുക. മിഡ് വേരിയന്റ് മുതല്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യും. 2025 ടിവിഎസ് റോണിന്റെ ഹാര്‍ഡ്വെയറില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല.

7,750 ആര്‍പിഎമ്മില്‍ 20 bhp പവറും 3,750 ആര്‍പിഎമ്മില്‍ 19.93 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 225 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് റോണിനില്‍ തുടര്‍ന്നും സേവനം ചെയ്യുക. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ഇണചേരുന്നു. ഡബിള്‍ ക്രാഡില്‍ ഫ്രെയിമിന്റെ മുന്‍വശത്ത് ഒരു അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു.

2025 tvs ronin front design

പിന്നില്‍ 7 സ്റ്റെപ്പുകള്‍ പ്രീലോഡ് അഡ്ജസ്റ്റ്മെന്റുള്ള ഒരു മോണോഷോക്ക് സസ്‌പെന്‍ഡന്‍ ചുമതല നിര്‍വഹിക്കുന്നു. 110/70 (ഫ്രണ്ട്), 130/70 റിയര്‍ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് റോണിന്‍ ഓടുക. മുന്‍വശത്ത് 300 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നു.

ടിവിഎസ് മോട്ടോര്‍ കമ്പനി മോട്ടോര്‍സൈക്കിള്‍ ലഗേജ് സിസ്റ്റം പ്രൊവൈഡറായ ജിവിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം ടിവിഎസ് ഇരുചക്ര വാഹനങ്ങള്‍ക്ക് ഫംഗ്ഷനാലിറ്റിയും സ്‌റ്റൈലും സമന്വയിക്കുന്ന പ്രീമിയം ലഗേജ് സൊല്യൂഷനുകള്‍ നല്‍കും. ടിവിഎസ് ഇരുചക്രവാഹനങ്ങള്‍ക്കായി കസ്റ്റം ഡിസൈന്‍ഡ് ഫ്രെയിമുകളും മൗണ്ടുകളും അവര്‍ വികസിപ്പിക്കും. റൈഡര്‍മാര്‍ക്ക് തടസരഹിതവും നൂതനവുമായ ലഗേജ് സൊല്യൂഷന്‍ വാഗ്ദാനം ചെയ്യും. പ്രായോഗികതയിലൂന്നി ഓരോ റൈഡും ആസ്വാദ്യകരമാക്കാനാണ് ഈ സഹകരണം വഴി ലക്ഷ്യമിടുന്നത്.

2025 റോണിന്റെ അവതരണത്തോടെ മോട്ടോസോളിന്റെ നാലാം എഡിഷന്‍ ഗോവയില്‍ സമാപിച്ചു. ഇവന്റിന്റെ രണ്ടാം ദിവസം നിരവധി മോട്ടോര്‍സ്‌പോര്‍ട്ട് മത്സരങ്ങള്‍ അരങ്ങേറി. ഫ്‌ലാറ്റ് ട്രാക്ക്, ഡേര്‍ട്ട് റേസ് ഫൈനല്‍, ഒബ്സ്റ്റാക്കിള്‍ ആന്‍ഡ് മോട്ടോ ക്രോസ് ഫിറ്റ് ചലഞ്ചുകള്‍, സ്റ്റണ്ട് മത്സരങ്ങള്‍, ജിംഖാന ചലഞ്ചുകള്‍, ബില്‍ഡ്-ടു-റേസ് ഷോകേസുകള്‍, സ്ലോ റേസ് ഇവന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടിവിഎസ് റേസിംഗ് ചാമ്പ്യന്മാരുമായി സംവദിക്കാനുള്ള അവസരവും ഇവന്റില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചു.

More from DriveSpark

Article Published On: Saturday, December 7, 2024, 17:45 [IST]
English summary
2025 tvs ronin unveiled at motosoul check updates specs features colour options images
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X