പൈസ വസൂൽ! ടൺ കണക്കിന് സൗകര്യങ്ങളുമായി ഇന്ത്യയിലെ ബെസ്റ്റ് ഓൾ റൗണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഇവയൊക്കെ
ഇലക്ട്രിക് സ്കൂട്ടറുകളുടെ ജനപ്രീതിയും ഡിമാൻഡും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്, മഴ കഴിഞ്ഞ് കൂൺ മുളയ്ക്കു പോലെയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഇവി കമ്പനികൾ പ്രതൃക്ഷപ്പെടുന്നത്. ഇവി സെഗ്മന്റിൽ ഏറ്റവും കൂടുതൽ ചോയ്സ് വാഗ്ദാനം ചെയ്യുന്നത് സ്കൂട്ടറുകളാണ്. വരാനിരിക്കുന്ന മാസങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ധാരാളം പുതിയ ലോഞ്ചുകളിലൂടെ, ഇലക്ട്രിക് സ്കൂട്ടർ വിപണി മുമ്പത്തേക്കാൾ കൂടുതൽ ചൂടുപിടിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെ ചൂടപ്പം പോലെ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മികച്ച അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ ഏതെല്ലാം എന്നു നമുക്ക് നോക്കാം.
ഏഥർ റിസ്‌ത: ഏറ്റവും പുതുതായി പുറത്തിറക്കിയ ഏഥർ റിസ്ത ഇലക്ട്രിക് സ്‌കൂട്ടർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്, ധാരാളം പ്രായോഗികതകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഓൾറൗണ്ടർ സ്‌കൂട്ടറാണ് നിങ്ങൾ തിരയുന്നത് എങ്കിൽ, റിസ്‌ത ഇലക്ട്രിക് സ്‌കൂട്ടർ അതിന് ഒരു ബെസ്റ്റ് ഓപ്ഷനാണ് എന്ന് നിസംശയം പറയാൻ കഴിയും.

1.10 ലക്ഷം രൂപ മുതലാണ് ഏഥർ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. കൂടാതെ, 2.9, 3.7 kWh ബാറ്ററി പാക്ക് ഓപ്ഷനുകൾ അടങ്ങിയ ഇന്ത്യയിൽ പരീക്ഷിച്ചു തെളിയിക്കപ്പെട്ട പവർട്രെയിൻ സജ്ജീകരണത്തോടെയാണ് ഈ മോഡൽ വരുന്നത്. കൂടാതെ, ടോപ്പ് -സ്പെക്ക് വേരിയന്റിന് സിംഗിൾ ചാർജിൽ 160 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെന്നാണ് ഏഥർ അവകാശപ്പെടുന്നത്.
ഓല S1 പ്രോ ജെൻ 2: ഓല S1 പ്രോ ഇന്ത്യയിൽ വളരെ പ്രചാരമുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ്, വളരെ സാങ്കേതികത നിറഞ്ഞതാണ് ഈ മോഡൽ. 4kWh ബാറ്ററി പായ്ക്കുമായിട്ടാണ് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ പായ്ക്ക് ചെയ്യുന്നത്, പൂർണ്ണമായി ചാർജ് ചെയ്ത ബാറ്ററി പാക്കിൽ മോഡലിന് 195 കിലോമീറ്റർ ഓടാൻ കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു.
ഓല S1 പ്രോ ജെൻ 2 ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ് -ഷോറൂം വില 1.30 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. മാത്രമല്ല, പഴയ മോഡലുകളെ അപേക്ഷിച്ച് ഓല ഇലക്ട്രിക് നിരവധി മെച്ചപ്പെടുത്തലുകളും അപ്പ്ഡേറ്റുകളും ഇതിൽ വരുത്തുകയും കൺവെൻഷണൽ ഫോർക്കുകൾ വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നു.
ഏഥർ 450X: ഇന്ത്യൻ വിപണിയിൽ തെളിയിക്കപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറാണിത്, അതോടൊപ്പം ടോപ്പ് ലെവൽ ബിൽഡ് ക്വാളിറ്റിയും ഏഥർ 450X വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ 3.7 kWh ബാറ്ററി പായ്ക്കാണ് കമ്പനി നൽകുന്നത്, ഫുൾ ചാർജിൽ മോഡലിന് 150 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു.

2.9 kWh ബാറ്ററി പായ്ക്കോടുകൂടിയ പുതിയ ബേസ് സ്പെക്ക് വേരിയന്റും കമ്പനി അടുത്തിടെ അവതരിപ്പിച്ചതോടെ, ഏഥർ 450X -ന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 1.41 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പൂർണ്ണമായി ചാർജ് ചെയ്ത ബാറ്ററി പാക്കുമായി ഈ വേരിയന്റിന് 111 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടാവും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
ടിവിഎസ് ഐക്യൂബ് ST: ടിവിഎസ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ടിവിഎസ് ഐക്യൂബ് ST വേരിയന്റിനായുള്ള ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്. 5.1 kWh -ന്റെ ഏറ്റവും വലിയ ബാറ്ററി പായ്ക്കുമായിട്ടാണ് ഈ മോഡൽ വരുന്നത്. കൂടാതെ, മോഡലിന് 145 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചും ഉണ്ട്.
ടിവിഎസ് ഐക്യൂബ് അതിവേഗം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഒരു മോഡലാണ്, ബ്രാൻഡിന്റെ വിപുലവും വിശാലവുമായ സർവീസ് ശൃംഖല കാരണം, വിൽപ്പനാനന്തര സർവ്വീസുകളുമായി ബന്ധപ്പെട്ട് മോഡലിന് യാതൊരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടിവിഎസ് ഐക്യൂബ് ST-യുടെ എക്സ്-ഷോറൂം വില 1.85 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
സിമ്പിൾ വൺ: 211 കിലോമീറ്റർ റൈഡിംഗ് റേഞ്ചുള്ള സിമ്പിൾ വണ്ണിനാണ് ഈ ലിസ്റ്റിലെ ഏറ്റവും മികച്ച മൈലേജുള്ളത്. കൂടാതെ, മോഡൽ അതിന്റെ ട്വിൻ ബാറ്ററി പായ്ക്ക് സജ്ജീകരണത്തിൽ വളരെ വിപ്ലവകരമായ ഒരു മോഡലാണ്. ഈ രണ്ട് ബാറ്ററി പായ്ക്കുകളിൽ ഒന്ന് നീക്കം ചെയ്യാവുന്നതുമാണ്. എന്നിരുന്നാലും, ഈ മോഡലിന്റെ ഡെലിവറി കാലയളവ് മന്ദം മന്ദമായിട്ടാണ്.

സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില എന്നത് 1.66 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ഇത് ധാരാളം യാത്ര ചെയ്യുന്നവർക്ക് വളരെ ആകർഷകമായ ഓപ്ഷനായി മാറുന്നു. കൂടാതെ, ഇലക്ട്രിക് സ്കൂട്ടറിന്റെ സ്‌പോർട്ടി ഡിസൈൻ മോഡലിനെ യുവജന ജനങ്ങൾക്ക് ഇടയിലും പ്രിയങ്കരമാക്കി മാറ്റുന്നു.


Click it and Unblock the Notifications








