ഓലയെ 'വെട്ടാന്‍' ഒരുങ്ങിയിറങ്ങി എതിരാളികള്‍; വരിവരിയായി ഇറങ്ങാന്‍ പോകുന്നത് 7 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഐസി എഞ്ചിന്‍ വാഹനങ്ങളെ അപേക്ഷിച്ച് ചെലവ് വളരെ കുറവായതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മികച്ച വില്‍പ്പന നേടുകയാണ്. സുസ്ഥിര മൊബിലിറ്റിയെ സര്‍ക്കാറും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കൊപ്പം പരമ്പരാഗത നിര്‍മാതാക്കളും അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ്.

നിരവധി മോഡലുകളാണ് സമീപഭാവിയില്‍ അരങ്ങേറാന്‍ പോകുന്നത്. പുതുപുത്തന്‍ മോഡലുകള്‍ക്കൊപ്പം നിലവില്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന പെട്രോള്‍ സ്‌കൂട്ടറുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ വരെ ലോഞ്ച് കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ ഒരു ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ പരിഗണിക്കാവുന്ന ചില വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിചയപ്പെടുത്താം.

ather rizta electric scooter

ഏഥര്‍ റിസ്റ്റ: സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്ന് ഒരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വരാന്‍ പോകുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. വരാന്‍ പോകുന്ന ഇവിയുടെ പേര് സൂചിപ്പിക്കുന്ന ടീസര്‍ ഏഥര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 450X ലൈനപ്പിനെക്കാള്‍ വലുതും കൂടുതല്‍ പ്രായോഗികവുമായിരിക്കും ഇത്. ഫാമിലി കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്‌കൂട്ടര്‍ പ്രായോഗികതക്കും ഉപയോഗക്ഷമതക്കും പ്രാധാന്യം നല്‍കുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയേക്കും.

ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടര്‍: ഓല ഇലക്ട്രിക്കിന് പിന്നില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന കമ്പനിയായി ടിവിഎസ് മോട്ടോര്‍ അടുത്തകാലത്തായി മാറിയിരുന്നു. പുതുതായി ഒരു ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണെന്ന് ടിവിഎസ് വ്യക്തമാക്കിയിരുന്നു. ജനപ്രിയ മോഡലായ ഐക്യൂബിന്റെ ST വേരിയന്റായിരിക്കാം ഇതെന്നാണ് സൂചന. ടിവിഎസിന്റെ ഇലക്ട്രിക് ലൈനപ്പിലേക്കുള്ള ഒരു പുതിയ എന്‍ട്രി ലെവല്‍ മോഡലിന്റെ അരങ്ങേറ്റത്തിനും സാധ്യത കാണുന്നുണ്ട്.

honda sc-e concept

ഹോണ്ട ആക്ടിവ ഇലക്ട്രിക്: ഹീറോ മോട്ടോകോര്‍പ്, ടിവിഎസ്, ബജാജ് എന്നീ അതികായന്‍മാര്‍ ഇവി സെഗ്‌മെന്റില്‍ സാന്നിധ്യമറിയിച്ചെങ്കിലും ഐക്കണിക് മോഡലായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പുമായി ഇവിടേക്ക് വൈകിയാണെങ്കിലും മാസ് എന്‍ട്രി നടത്താനാണ് ഹോണ്ടയുടെ പ്ലാന്‍. 2040 ഓടെ 100 ശതമാനം വൈദ്യുതീകരണമാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കുന്നതില്‍ ആക്ടിവ ഇലക്ട്രിക് നിര്‍ണായക പങ്ക് വഹിക്കും. പ്രായോഗികതക്കും വേഗതക്കും മറ്റ് ഫീച്ചറുകള്‍ക്കും മുകളില്‍ റേഞ്ചിനായിരിക്കും ആക്ടിവ ഇലക്ട്രിക് പുറത്തിറക്കുമ്പോള്‍ ഹോണ്ട പ്രാധാന്യം നല്‍കുക.

സുസുക്കി ഇ-ബര്‍ഗ്മാന്‍: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയും ഇലക്ട്രിക് ആകുകയാണ്. മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്റെ ഇലക്ട്രിക് പതിപ്പായിരിക്കും കമ്പനിയില്‍ നിന്നുള്ള ആദ്യ ഇവി. കഴിഞ്ഞ വര്‍ഷം ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ച് സുസുക്കി ഇ-ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. ഐസിഇ പതിപ്പിന് സമാനമായ ഡിസൈനില്‍ വരുന്ന ഇ-ബര്‍ഗ്മാനില്‍ നീക്കം ചെയ്യാവുന്ന ബാറ്ററികളുണ്ടാകും. ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനാല്‍ ഇ-ബര്‍ഗ്മാന്‍ സുസുക്കി ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

ola commercial ev

ഓല സ്‌കൂട്ടര്‍: ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് കഴിഞ്ഞ ദിവസം പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേറ്റന്റിന് അപേക്ഷിച്ചിരുന്നു. വാണിജ്യ വിഭാഗത്തിലേക്കുള്ള ഓലയുടെ എന്‍ട്രിയാണ് വരാന്‍ പോകുന്ന ഇ-സ്‌കൂട്ടര്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. മിനിമല്‍ ബോഡി വര്‍ക്ക്, സിംഗിള്‍-സീറ്റര്‍ ഡിസൈന്‍ എന്നിവയുമായി വരുന്ന മോഡലിലൂടെ ഓല ആദ്യമായി സ്വാപ്പബിള്‍ ബാറ്ററി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ലാസ്റ്റ് മൈല്‍ ഡെലിവറി, ഇ-കൊമേഴ്‌സ് രംഗങ്ങളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനായിട്ടാണ് ഇവിയുടെ വരവ്.

ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകള്‍: വിഡ എന്ന സബ്ബ്രാന്‍ഡിന് കീഴിലാണ് ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നത്. ബജറ്റ്, മിഡ്‌റേഞ്ചുകളിലുള്ള രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഹീറോ വിഡ പുറത്തിറക്കാന്‍ പോകുകയാണെന്ന് കമ്പനി സിഇഒ നിരഞ്ജന്‍ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഈ രണ്ട് പുതിയ മോഡലുകളുടെയും ലോഞ്ച്. ഇവയെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. താങ്ങാവുന്ന വിലയില്‍ ഇവികള്‍ വരുന്നത് ഹീറോയുടെ വിപണി വിഹിതം വര്‍ധിപ്പിക്കും.

More from DriveSpark

Article Published On: Tuesday, January 30, 2024, 12:40 [IST]
English summary
7 new electric scooters about to hit indian market from ather to hero vida
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X