ഓലയോയും ഏഥറിനേയും മൂടാൻ രണ്ട് ഓലക്കീർ എടുത്തോ! ഇന്നതോടെ ആക്ടിവ ഇവി സെഗ്മെന്റ് ഭരിക്കും

ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ കിരീടം വെയ്ക്കാത്ത രാജാവാണ് ഹോണ്ട ആക്ടിവ എന്ന് നമുക്ക് ഏവർക്കും അറിയാം, എന്നിരുന്നാലും ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഇത്രയധികം വിപ്ലവങ്ങളും കോളിളക്കങ്ങളും നടക്കുമ്പോൾ ഹോണ്ട എന്താണ് ഒന്നും ചെയ്യാത്തത് എന്ന് നമ്മിൽ പലരും ചിന്തിച്ചു പോയിട്ടുണ്ട്. മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളും പുതുമുഖ നിർമ്മാതാക്കളും എല്ലാം വന്ന് ആധിപത്യം പുലർത്തുമ്പോഴും, സ്കൂട്ടർ സെഗ്മെന്റിലെ തലതൊട്ടപ്പന്മാർക്ക് എന്തിനാണ് അമാന്തം? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരവുമായി ഹോണ്ടയുടെ പുത്തൻ ഇവി ഇതാ വിപണിയിൽ എത്തുകയാണ്, അതും ഇന്ന് തന്നെ.

ഈ ആക്ടിവ ഇലക്ട്രിക് സ്കൂട്ടറുമായി ഇന്ത്യയിലെ ഇലക്ട്രിക് ടു-വീലർ വാഹന വിഭാഗത്തിലേക്ക് ചുവടു വെയ്ക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന ഭീമൻ. ഐഥർ റിസ്ത, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ, ഓല S1, ബജാജ് ചേതക് എന്നിവയോട് ഇത് നെരിട്ട് മത്സരിക്കും. വാഹനത്തിൻ്റെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഔദ്യോഗികമായി നിർമ്മാതാക്കൾ പ്രഖ്യാപിക്കും.

ഏകദേശം 80,000 രൂപ മുതൽ 1.20 ലക്ഷം വരെ എക്സ് ഷോറൂം വിലയാണ് ഞങ്ങൾ ഈ ഇവിയ്ക്കു പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഒന്നിലധികം ടീസറുകളും ചില വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രഥാനമായി വരുന്ന ഹൈലൈറ്റുകൾ നമുക്ക് നോക്കാം.

ബാറ്ററി സെറ്റപ്പ്: ബാറ്ററി പായ്ക്കിന്റെ കൃത്യമായ സവിശേഷതകളും റൈഡിംഗ് റേഞ്ചിനെ സംബന്ധിച്ച വിശദാംശങ്ങളും ഈ അവസാന ഘട്ടം വരെ ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഒരു സ്വാപ്പ് സ്റ്റേഷനിൽ ബാറ്ററി ചാർജ് ചെയ്യാനും മാറ്റി എടുക്കാനുമുള്ള ഓപ്ഷനോടു കൂടിയ നീക്കം ചെയ്യാവുന്ന/ സ്വാപ്പബിൾ ബാറ്ററി സജ്ജീകരണം ഇലക്ട്രിക് സ്കൂട്ടറിൽ ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

ഉപഭോക്താക്കൾക്ക് ബാറ്ററി പുറത്തെടുക്കാൻ വളരെ ലളിതമായി ഒരു ലാച്ച് നീക്കം ചെയ്യാനും ഫുൾ ചാർജ്ജ് ചെയ്‌ത മറ്റൊന്ന് ഉപയോഗിച്ച് ചാർജ് തീർന്നതിനെ മാറ്റിസ്ഥാപിക്കാനും ഒട്ടും സമയം നഷ്ടമില്ലാതെ ആക്ടിവ ഇവിയുമായി തങ്ങളുടെ വഴിക്കും പോകാനും കഴിയും. ഹോണ്ട മോട്ടോർസൈക്കിൾസ് ബെംഗളൂരുവിൽ ബാറ്ററി സ്വാപ്പ് സ്റ്റേഷനുകൾ ഇതിനോടകം പരീക്ഷിച്ചു വരുന്നു, താമസിയാതെ തന്നെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇവ വ്യാപിപ്പിക്കാൻ കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

സീറ്റിനടിയിൽ ബൂട്ട് സ്‌പെയ്‌സിൽ ഘടിപ്പിച്ച 1.3 kWh കപ്പാസിറ്റിയുള്ള ട്വിൻ ബാറ്ററി പായ്ക്ക് സെറ്റപ്പാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. അതിനാൽ തന്നെ, സീറ്റിനടിയിൽ സ്റ്റോറേജ് സ്പേസ് ഉണ്ടാകില്ല എന്ന കാര്യം വ്യക്തമാണ്. എക്ട്ര സ്റ്റോറേജിനായി റൈഡർമാർക്ക് ഒരു ടോപ്പ് ബോക്‌സ് ആക്‌സസറിയായി വാങ്ങാനുള്ള ഓപ്‌ഷൻ ഹോണ്ടയിൽ നിന്ന് ഉണ്ടായിരിക്കും. ചാർജിംഗ് പോർട്ട് ഫുട്‌ബോർഡിന് സമീപമായി സ്ഥിതിചെയ്യും, അതോടൊപ്പം പ്ലഗ് -ആൻഡ്- പ്ലേ തരത്തിലുള്ള ചാർജറും ഇതിൽ ഉണ്ടായിരിക്കും.

സസ്പെൻഷൻ & ബ്രേക്കിംഗ് സിസ്റ്റം: ആക്ടീവ ഇവി സ്‌കൂട്ടർ ഹോണ്ടയുടെ CUV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതിൽ സസ്‌പെൻഷനായി മുന്നിൽ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും ട്വിൻ പിൻ ഷോക്കുകളും ഉൾപ്പെടുന്നു. 190 mm ഫ്രണ്ട് ഡിസ്‌കും 110 mm റിയർ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 12 ഇഞ്ച് ഫ്രണ്ട്, റിയർ അലോയി വീലുകളാണ് ഇതിൽ വരുന്നത്, കൂടാതെ 765 mm സീറ്റ് ഹൈറ്റും 270 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

ഫീച്ചറുകൾ: ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ലോ സ്പെക്ക് വേരിയൻ്റുകളിൽ 5.0 ഇഞ്ച് കളർ എൽസിഡി സ്‌ക്രീനുകളാവും വരുന്നത്, അതേസമയം ടോപ്പ് സ്പെക്ക് വേരിയൻ്റിന് 7.0 ഇഞ്ച് TFT ഡിസ്‌പ്ലേ സജ്ജീകരണം ലഭിക്കും. സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇതിലുണ്ടാവും.

സ്റ്റാൻഡേർഡ് മോഡിൽ സിംഗിൾ ചാർജിൽ ഏകദേശം 104 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, മ്യൂസിക് കൺട്രോൾ, നാവിഗേഷൻ, രണ്ട് ട്രിപ്പ് മീറ്ററുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. അതോടൊപ്പം പുതിയ ഹോണ്ട ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് റൈഡർമാർക്ക് അനുയോജ്യമായ വളരെ കംഫർട്ടബിളായ സീറ്റും ഉണ്ടായിരിക്കും.

More from DriveSpark

Article Published On: Wednesday, November 27, 2024, 8:30 [IST]
English summary
All new honda activa ev launching today key highlights
കൂടുതല്‍... #honda motorcycle #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X