കശ്മീർ-ടു-കന്യാകുമാരി സർട്ടിഫൈഡ്! ഏഥറിനേയും ഓലയേയും സൈഡാക്കാൻ ആംപിയർ നെക്സസ് തയ്യാർ
ഇന്ത്യൻ ഇലക്ട്രിക് ടു -വീലർ വിപണിയിൽ ആംപിയർ കൂടുതൽ ശക്തമായ ഒരു ചുവടു വെയ്പ്പിന് തയ്യാറെടുക്കുകയാണ്. ഇതു വരെ വളരെ നോർമലായ ബജറ്റ് ഫ്രണ്ട്ലി കമ്മ്യൂട്ടർ മോഡലുകളിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഇപ്പോൾ കൂടുതൽ പെർഫോമെൻസ് മോഡലുകളിലേക്ക് തങ്ങളുടെ ഫോക്കസ് തിരിക്കുകയാണ്.
ആംപിയർ നെക്സസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ പുത്തൻ മുൻനിര മോഡൽ താമസിയാതെ ഇന്ത്യയിൽ അരങ്ങേറ്റം കുറിയ്ക്കും. അതിനു മുന്നോടിയായി രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വിവിധ സാഹചര്യങ്ങളിലും ഈ സ്കൂട്ടർ വളരെ എക്സ്റ്റൻസീവായ ടെസ്റ്റിംഗിലൂടെ കടന്നു പോവുകയാണ്. അതിന്റെ ഭാഗമായി കശ്മീർ കന്യാകുമാരി വരെ നെക്‌സസ് ഇലക്ട്രിക് സ്‌കൂട്ടർ ഒരു യാത്രയും നടത്തിയിരുന്നു.

യാത്രയെക്കുറിച്ച് ആംപിയർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പതിവ് അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു. ഒരു വർഷം മുമ്പ് ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് പ്രദർശിപ്പിച്ച NXG കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ സ്പെക്ക് പതിപ്പാണ് ആംപിയർ നെക്സസ് എന്ന് പറയാം. ജമ്മു കശ്മീരിലെ സലാൽ ഡാമിൽ നിന്ന് ജനുവരി 16 -ന് ആംപിയർ യാത്ര ആരംഭിച്ചു.
അത് ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിച്ചിരിക്കുകയാണ്. ആംപിയർ നെക്‌സസിന് നാല് റൈഡിംഗ് മോഡുകളും LFP (ലിഥിയം ഫെറസ് ഫോസ്‌ഫേറ്റ്) ബാറ്ററിയും ഉണ്ടായിരിക്കും. വമ്പൻ ഡിജിറ്റൽ ഡിസ്‌പ്ലേ, ഫ്ലഷ് മൗണ്ടഡ് പില്യൺ ഫൂട്ട് പെഗ്ഗുകൾ, ഓൾ എൽഇഡി ലൈറ്റിംഗ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ഇതിന് ലഭിക്കുന്നു. ഒരു ആംപിയർ മോഡലിൽ ഇവ ആദ്യമാണ്.
അതിനാൽ തന്നെ കമ്പനിയുടെ മോഡൽ ലൈനപ്പിൽ നെക്‌സസ് പ്രൈമസിന് മുകളിൽ ഈ പുത്തൻ മോഡൽ സ്ഥാനം പിടിക്കും. വാഹനത്തിൽ നട്ടുകളോ ബോൾട്ടുകളോ വെളിയിൽ ദൃശ്യമാകുന്നില്ലെന്ന് ആംപിയർ അവകാശപ്പെട്ടു, എന്നിരുന്നാലും ഞങ്ങൾക്ക് ഇത് പരിശോധിക്കാൻ ലഭിക്കും വരെ കൂടുതൽ കമ്ന്റുകൾ ഇല്ല. K2K എഡിഷൻ ഇ-സ്കൂട്ടർ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്, കമ്പനിയുടെ വെബ്സൈറ്റിൽ 499 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ഇത് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്നതാണ്.
ഈ മാസം അവസാനത്തോടെ FAME സബ്‌സിഡി കാലഹരണപ്പെടുകയും ഒരു പുതിയ സ്‌കീം നിലവിൽ വരികയും ചെയ്യുന്നതിനാൽ, ആംപിയർ നെക്‌സസ് ലോഞ്ച് ചെയ്യുമ്പോൾ വിപണിയിൽ എവിടെയാണ് കമ്പനി സ്ലോട്ട് ചെയ്യുന്നത് എന്ന് കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. വാഹനത്തിലെ പാസഞ്ചേർസിന്റെ എല്ലാം കംഫർട്ടിന് നെക്സസ് മുൻഗണന നൽകുന്നു.

വിശാലമായ സീറ്റ് ഡിസൈൻ രണ്ട് മുതിർന്നവർക്ക് മതിയായ ലെഗ്റൂം ഉറപ്പാക്കുന്നു, ദൈനംദിന ജോലികൾക്കും അല്ലെങ്കിൽ വാരാന്ത്യ റൈഡുകൾക്കും ഇത് വാഹനത്തെ പര്യാപ്തമാക്കുന്നു. വീശാലമായ ഫ്ലോർബോർഡ് ലഗേജുകൾക്കും അല്ലെങ്കിൽ പലചരക്ക് സാധനങ്ങൾക്കും കൂടുതൽ സ്പെയ്സ് നൽകുന്നു, ഇത് ബാക്ക്പാക്ക് സ്ട്രാപ്പുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു എന്ന് പറയാം.
കൺവെൻഷണൽ അനലോഗ് ഗേജുകൾക്ക് പകരമായി ഒരു ഫുൾ ഡിജിറ്റൽ ഡിസ്‌പ്ലേയാണ് നെക്‌സസിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ മോഡേൺ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ സ്പീഡ്, ബാറ്ററി ലെവൽ, ട്രിപ്പ് വിശദാംശങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി നിങ്ങളെ സ്‌കൂട്ടറുമായി കണക്ട് ചെയ്യാൻ അനുവദിക്കുന്നു.
മ്യൂസിക്ക് കൺട്രോൾ, കോൾ അലേർട്ടുകൾ, നാവിഗേഷൻ അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ കമ്പനി ഇതിൽ പ്രവർത്തനക്ഷമമാക്കാൻ സാധ്യതയുണ്ട്. നെക്സസ് ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, വാഹനത്തിൻ്റെ എക്സ്-ഷോറൂം വില 1.5 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും. ഫീച്ചർ റിച്ചായ രൂപകൽപ്പനയും ആംപിയറിൻ്റെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ എന്ന നിലയിലുള്ള സ്ഥാനവും എങ്ങനെ പ്രതിഫലിക്കും എന്ന് നമുക്ക് കണ്ടറിയണം.


Click it and Unblock the Notifications








