റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
ലോഞ്ചിന് മുമ്പേ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ മോഡലാണ് ആമ്പിയര്‍ NXG. ഇതുവരെ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ടൂവീലര്‍ ബ്രാന്‍ഡായ ആമ്പിയറിന്റെ മുന്‍നിര മോഡല്‍ ആകാനൊരുങ്ങുകയാണ് NXG. കഴിഞ്ഞ വര്‍ഷം നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സ്‌പെ്്റ്റ് രൂപത്തില്‍ അവതരിപ്പിച്ചിരുന്ന ഇവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലാണ് ഇടംനേടിയത്.
വൈറ്റ് സാന്‍ഡില്‍ വരച്ച ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ലോഗോ, പിക്കപ്പ് ട്രക്ക് ടോ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നീ റെക്കോര്‍ഡുകളാണ് ആമ്പിയര്‍ ഇവി സ്വന്തമാക്കിയിരിക്കുന്നത്. ഗ്രേറ്റ് റാന്‍ ഓഫ് കച്ചിലെ കച്ച് മരുഭൂമി വന്യജീവി സങ്കേതത്തിലെ ഖാദിര്‍ ബെറ്റ് ദ്വീപിലെ ധോലവിരയിലാണ് ആമ്പിയര്‍ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ലോഗോ വരച്ചത്.

പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന ഈ സ്‌കൂട്ടറിന് ട്രേഡ്മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആമ്പിയര്‍ NXG നെക്‌സസ് എന്ന് പേര് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ 30-ന് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കമ്പനി തയാറെടുക്കുകയാണ്. നിലവില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗും ആമ്പിയര്‍ ആരംഭിച്ചിട്ടുണ്ട്. 499 രൂപ ടോക്കണ്‍ തുക നല്‍കിയാണ്‍ ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചില ചിത്രങ്ങളിലൂടെ ഞങ്ങള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. പുത്തന്‍ ലുക്കില്‍ വരുന്ന ആമ്പിയര്‍ നെക്‌സസ് ഫാമിലി ഉപഭോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വലുതും പരമ്പരാഗതമായ ബോഡി പാനലുകളുമാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. ടെസ്റ്റ് മ്യൂളുകളില്‍ ഷാര്‍പ്പോ സ്‌പോര്‍ട്ടിയറോ ആയ ക്രീസുകള്‍ കാണാന്‍ സാധിക്കുന്നില്ല. വൃത്തിയുള്ളതും സിമ്പിളുമായ ഡിസൈനാണ് കുടുംബങ്ങളെ പ്രധാനമായും ആകര്‍ഷിക്കുക.

വലിപ്പമുള്ളതിനാല്‍ തന്നെ നീളമേറിയ ലെഗ്‌റൂമും പരന്ന സീറ്റും ഇതിന് ലഭിക്കും. മുതിര്‍ന്ന രണ്ട് യാത്രക്കാര്‍ക്ക് സുഖകരമായി പോകാന്‍ ഇതുവഴി സാധിക്കും. ഏപ്രോണ്‍ മൗണ്ടഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒരു എല്‍ഇഡി ഹെഡ്ലൈറ്റാണ് മുന്‍വശത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. ബാറ്ററി പായ്ക്ക് റൈഡറുടെ സീറ്റിന് താഴെയായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മുമ്പ് പുറത്തുവിട്ട ടീസര്‍ ചിത്രങ്ങള്‍ സൂചന നല്‍കിയിരുന്നു. വാഹനത്തില്‍ നട്ടുകളോ ബോള്‍ട്ടുകളോ വെളിയില്‍ ദൃശ്യമാകുന്നില്ലെന്ന് ആമ്പിയര്‍ അവകാശപ്പെട്ടു,
ഫീച്ചറുകളുടെ കാര്യത്തില്‍ സ്‌കൂട്ടറിന് ഓള്‍ എല്‍ഇഡി ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഫീച്ചര്‍ ചെയ്യാവുന്ന TFT ഡിസ്‌പ്ലേ ലഭിക്കാന്‍ സാധ്യതയുണ്ട്. മ്യൂസിക്ക് കണ്‍ട്രോള്‍, കോള്‍ അലേര്‍ട്ടുകള്‍, നാവിഗേഷന്‍ അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ കമ്പനി ഇതില്‍ ഇവി നിര്‍മാതാക്കള്‍ സജ്ജീകരിച്ചേക്കാം. നാല് റൈഡ് മോഡുകളും സ്‌കൂട്ടറിന് ലഭിക്കും. ബെല്‍റ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സജ്ജീകരണമാണ് വരാന്‍ പോകുന്ന ഇവിയുടെ മറ്റൊരു ഹൈലൈറ്റ്.

ഇത് LFP (ലിഥിയം ഫോറസ് ഫോസ്‌ഫേറ്റ്) ബാറ്ററിയില്‍ നിന്നാകും പവറെടുക്കുക. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക സ്ഥരീകരണം ഒന്നും നടത്തിയിട്ടില്ല. മറ്റ് മെക്കാനിക്കല്‍ സവിശേഷതകള്‍ നോക്കുമ്പോള്‍ ആമ്പിയര്‍ നെക്‌സസിന് ഒരു അണ്ടര്‍ബോണ്‍ ഫ്രെയിം ഷാസി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമായിരിക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. 12 ഇഞ്ച് അലോയ് വീലുകളിലാണ് സ്‌കൂട്ടര്‍ ഓടുന്നത്.
ആമ്പിയര്‍ ഈ സ്‌കൂട്ടറിന്റെ ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. അത്യന്തം മത്സരം നിറഞ്ഞ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വലിയ കുതിപ്പ് നടത്താനാണ് ആമ്പിയര്‍ നെക്‌സസിലൂടെ കമ്പനി ശ്രമിക്കുന്നത്. അടുത്തിടെ വിപണിയില്‍ എത്തിയ ഏഥര്‍ റിസ്ത, ഓല S1X എന്നിവയില്‍ നിന്നാണ് ആമ്പിയറിന് കനത്ത വെല്ലുവിളി നേരിടേണ്ടത്. ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ ഇവി കുറഞ്ഞ വിലയില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട.


Click it and Unblock the Notifications








