ഈ വിലയ്ക്ക് 2 ആൾട്ടോയും ഒരു സ്വിഫ്റ്റും പോർച്ചിൽ കിടക്കും; കണ്ണഞ്ചിപ്പിക്കും വിലയിൽ 2024 അപ്രീലിയ ട്യൂണോ 660

പ്രശസ്ത ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ അപ്രീലിയ ഇന്ത്യയിൽ വീണ്ടും തങ്ങളുടെ ട്യൂണോ 660 മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 17.44 ലക്ഷം എക്സ്-ഷോറൂം വിലയ്ക്കാണ് അപ്രീലിയ ഇതിനെ ലോഞ്ച് ചെയ്തിരിക്കുന്നത്. അപ്രീലിയ ഇന്ത്യ നേരത്തെ 2021 -ൽ ഈ മോഡൽ അവതരിപ്പിച്ചിരുന്നു, അന്ന് 13.09 ലക്ഷം രൂപയായിരുന്നു വാഹനത്തിന് ചോദിച്ചിരുന്നത്.

അതായത് നിലവിലെ വിലയേക്കാൾ 4.35 ലക്ഷം കുറവായിരുന്നു അന്ന് എന്നത് ശ്രദ്ധിക്കണം. ട്യൂണോ 660 ഇറ്റലിയിലെ നോലെയിൽ നിന്ന് നേരിട്ട് CBU റൂട്ട് വഴി നേരിട്ടാണ് ഇറക്കുമതി ചെയ്യുന്നത്. മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ഇപ്പോൾ നിർമ്മാതാക്കൾ തുറന്നിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾ ബൈക്ക് ബുക്ക് ചെയ്യുന്നതിന് തുകയുടെ 50 ശതമാനം നൽകേണ്ടിവരും എന്നത് ശ്രദ്ധിക്കണം.

2024 660

കൂടാതെ കാത്തിരിപ്പ് കാലയളവ് മൂന്നു മാസമോ അതിൽ കൂടുതലോ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്യൂണോ 660 ഒരു മിഡിൽ വെയ്റ്റ് സൂപ്പർസ്‌പോർട്ട് മോഡലാണ്, ഒരു നേക്കഡ് സ്‌പോർട്‌ബൈക്കാണിത്, കൂടാതെ കൂടുതൽ അപ്പ്റൈറ്റായ സീറ്റിംഗ് പൊസിഷനുള്ള അതിൻ്റെ സഹോദരൻ RS 660 -നേക്കാൾ മികച്ച സുഖസൗകര്യങ്ങളും കംഫർട്ടും ഇത് പ്രദാനം ചെയ്യുന്നു.

എർഗണോമിക്സ്, പവർ, ടോർക്ക് ഔട്ട്പുട്ട് എന്നിവയിലെ വ്യത്യാസം മാറ്റി നിർത്തിയാൽ രണ്ട് 660 മോഡലുകളും സമാനമാണ്. ട്യൂണോ 660 -ൽ 659 സിസി, പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വരുന്നത്. 270 -ഡിഗ്രി ഫയറിംഗ് ഓർഡറിൽ, 94 bhp മാക്സ് പവറും 61 Nm പീക്ക് torque ഉം യൂണിറ്റ് പുറപ്പെടുവിക്കുന്നു.

2024 660

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു, ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ ഓപ്‌ഷണൽ എക്‌സ്‌ട്രാ ആയി ഇതിനൊപ്പം വരുന്നുണ്ട്. ത്രീ -ലെവൽ കോർണറിംഗ് ABS, അഡ്ജസ്റ്റബിൾ വീലി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവയുള്ള ആറ് ആക്സിസ് IMU ഉൾപ്പെടുന്ന സമഗ്രമായ ഇലക്ട്രോണിക്സ് പാക്കേജും അപ്രീലിയ ട്യൂണോ 660 -ക്ക് ലഭിക്കുന്നുണ്ട്.

അതോടൊപ്പം മോട്ടോർസൈക്കിളിന് ക്രൂയിസ് കൺട്രോളും, കമ്മ്യൂട്ട്, ഡൈനാമിക്, ഇൻഡിവിജ്വൽ, ചലഞ്ച്, ടൈം അറ്റാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളും ലഭിക്കുന്നു. ഒരു TFT സ്‌ക്രീൻ ബൈക്കിലെ എല്ലാ കൺട്രോളുകളിലേക്കും ആക്‌സസ് നൽകുന്നു. ട്യൂണോ 660 -ൽ 41 mm കയാബ USD ഫ്രണ്ട് ഫോർക്കും അസമമായ റിയർ മോണോഷോക്കും ഉപയോഗിക്കുന്നു.

2024 660

മുന്നിലയും പിന്നിലേയും സസ്പെൻഷൻ സെറ്റപ്പ് റീബൗണ്ടും പ്രീലോഡും അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഫ്രണ്ട് സസ്‌പെൻഷന് 120 mm ട്രാവൽ ലഭിക്കുമ്പോൾ, പിന്നിൽ 130 mm ട്രാവലാണ് ഉള്ളത്. ട്യൂണോ 660 -ലെ സാഡിൽ ഹൈറ്റ് അല്ലെങ്കിൽ സീറ്റിന്റെ ഉയരം 820 mm ആണ്. മുൻവശത്ത് 320 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ 220 mm റോട്ടറുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

ട്യൂണോ 660 -ക്ക് 15 ലിറ്റർ ഫ്യുവൽ ടാങ്കും 183 കിലോഗ്രാം ഭാരവും ലഭിക്കുന്നു, ഇത് RS 660 -ക്ക് തുല്യമാണ്. പിറെല്ലി ഡിയാബ്ലോ റോസ്സോ കോർസ ടയറുകളിൽ റാപ്പ് ചെയ്ത കാസ്റ്റ് അലുമിനിയം വീലുകളാണ് ബൈക്കിൽ നിർമ്മാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. ട്രയംഫ് ട്രൈഡൻ്റ് 660, കവാസാക്കി Z650, Z650RS എന്നിവയാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ അപ്രീലിയ ട്യൂണോ 660 -യുടെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Wednesday, April 17, 2024, 12:45 [IST]
English summary
Aprilia launched tuono 660 in india at rs 17 44 lakh details explained
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X