സ്‌പോര്‍ട്‌സ് ബൈക്ക് സെഗ്‌മെന്റ് പിടിച്ചടക്കുമോ അപ്രീലിയ RS457? വീഡിയോ റിവ്യൂ കാണാം
ഇന്ത്യ ആദ്യമായി വേദിയായ മോട്ടോജിപി ഭാരതില്‍ വെച്ചാണ് ഇറ്റാലിയന്‍ ടൂവീലര്‍ നിര്‍മാതാക്കളായ അപ്രീലിയ RS 457 മിഡില്‍ വെയ്റ്റ് സ്പോര്‍ട്സ് ബൈക്ക് തദ്ദേശീയമായി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ വെച്ച് അപ്രീലിയ RS 457-ന്റെ വില പ്രഖ്യാപനം നടത്തി.
ലോകമെമ്പാടുമുള്ള ബ്രാന്‍ഡിന്റെ വിപണികള്‍ക്കായി മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ പ്ലാന്റിലാണ് RS 457 നിര്‍മിക്കുക. ഇന്ത്യന്‍ വിപണിയില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളിന് 4.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരുന്നത്. കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ പുതിയ RS 457 പരീക്ഷിച്ചറിയാന്‍ അപ്രീലിയ ഞങ്ങളെ ക്ഷണിച്ചു. പുതിയ മിഡില്‍വെയ്റ്റ് സ്പോര്‍ട്സ് ബൈക്കിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ RS 457 അതിന്റെ കൂടെപ്പിറപ്പുകളായ RS 660, RSV4 നിന്ന് ഡിസൈന്‍ സൂചകങ്ങള്‍ കടംകൊള്ളുന്നു. കൂടുതല്‍ കരുത്തുറ്റ RS 660 സ്പോര്‍ട്സ് ബൈക്കിന്റെ ചെറിയ പതിപ്പ് പോലെയാണ് പുതിയ അപ്രീലിയ RS 457 കാണപ്പെടുന്നത്. പ്രിസ്മാറ്റിക് ബ്ലാക്ക്, ഒപ്ലസന്റ് വൈറ്റ്, റേസിംഗ് സട്രൈപ്പ്‌സ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് അപ്രീലിയ RS 457 വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ റെഡ് വീലുകളാണ് ലഭിക്കുക.
അതേസമയം റേസിംഗ് സ്‌ട്രൈപ്‌സ് പതിപ്പിന് റെഡ് റിം ടേപ്പുള്ള ബ്ലാക്ക് വീലുകളാണ് ലഭിക്കുന്നത്. TFT ഡിസ്‌പ്ലേയടക്കം ഒരുപിടി മികച്ച ടെക് സവിശേഷതകളുമായാണ് അപ്രീലിയ RS 457 വരുന്നത്. പുതിയ 457 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് അപ്രീലിയ RS 457 ന് കരുത്ത് പകരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഓപ്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ബൈക്കില്‍ വരുന്നു. ഈ വിലയില്‍ ഏതൊരാള്‍ക്കും പരിഗണിക്കാവുന്ന സ്‌പോര്‍ട്‌സ് ബൈക്കാണ് അപ്രീലിയ RS457.



Click it and Unblock the Notifications








