ഈ വിലക്ക് ഒരു എസ്‌യുവി വാങ്ങിയാൽ 5 ആൾക്ക് പോവാലോ! പുതിയ അപ്രീലിയ RS 660 എല്ലാര്‍ക്കും താങ്ങൂല

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ അപ്രീലിയ അടുത്തിടെ RS 457 സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ച് തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കാണ് RS 457. പിയാജിയോയുടെ മഹാരാഷ്ട്രയിലുള്ള പ്ലാന്റില്‍ നിന്ന് നിര്‍മിച്ച് മറ്റ് ആഗോള വിപണികളിലേക്ക് കയറ്റി അയക്കുന്ന ബൈക്കിന് 4.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്.

ഇന്ത്യയിലെ സൂപ്പര്‍ ബൈക്ക് വിപണി പിടിച്ചടക്കാന്‍ ലക്ഷ്യമിടുന്ന അപ്രീലിയ ബോളിവുഡ് നടനും ബൈക്ക് പ്രേമിയുമായ ജോണ്‍ എബ്രഹാമിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ മുഴുവന്‍ മോട്ടോര്‍സൈക്കിള്‍ പോര്‍ട്ട്ഫോളിയോയും ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ കമ്പനി. മുന്‍നിര മോഡലായ RSV4 ഫാക്ടറി, RS660, ട്യൂണോ 660, ടുവാരെഗ് 660 എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ അരങ്ങേറിയിരിക്കുന്നത്. അപ്രീലിയയുടെ മോട്ടോപ്ലെക്സ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഈ ബൈക്കുകള്‍ വില്‍ക്കുക.

aprilia rs 660

ഇക്കൂട്ടത്തില്‍ അപ്രീലിയ RS 660 ഇപ്പോള്‍ ഇന്ത്യയില്‍ റീ-ലോഞ്ച് ചെയ്തിരിക്കുകയാണ്. 17.74 ലക്ഷം രൂപ എക്‌സ്‌സഷോറൂം വിലയിലാണ് അപ്രീലിയ RS650 മോഡല്‍ തിരികെ എത്തിച്ചത്. നേരത്തെ 13.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു 2021-ല്‍ ബൈക്ക് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരുന്നത്. അതായത് പുതിയ വിലയേക്കാള്‍ 4.35 ലക്ഷം കുറവിലായിരുന്നു ബൈക്ക് വാങ്ങാന്‍ സാധിച്ചിരുന്നത്.

പുതിയ അപ്രീലിയ RS 660 മോട്ടോര്‍സൈക്കിള്‍ ഇറ്റലിയിലെ നോലെയില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (CBU) യൂണിറ്റായി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാലാണ് വില ഇത്രയും കൂടിയത്. പുതിയ അപ്രീലിയ RS 650 മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് ജാലകം ഇതിനോടകം കമ്പനി തുറന്നിട്ട് കഴിഞ്ഞു. എന്നാല്‍ ഈ ബൈക്ക് വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ ബൈക്ക് ബുക്ക് ചെയ്യുന്നതിനായി വിലയുടെ 50 ശതമാനം നല്‍കേണ്ടിവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

aprilia rs 660

ബുക്കിംഗ് തീയതി തൊട്ട് ചുരുങ്ങിയത് മൂന്ന് മാസ കാത്തിരുന്നാലാണ് ബൈക്ക് ഡെലിവറിയാകുക. അപ്രീലിയ RS 660 മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ഇത് മിഡില്‍ വെയ്റ്റ് സൂപ്പര്‍സ്പോര്‍ട് വിഭാഗത്തില്‍ പെടുന്ന ഒരു മോഡലാണ്. ഒരു റോഡ്-ഫ്രണ്ട്ലി മെഷീനാണെങ്കില്‍ കൂടി റേസ്ട്രാക്കുകളില്‍ തീപ്പൊരി പറപ്പിക്കാനും ഈ ഫുള്‍ ഫെയര്‍ഡ് സ്പോര്‍ട്ബൈക്കിന് സാധിക്കും. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ RS 660-ല്‍ 659 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേുന്നത്.

10,500 rpm-ല്‍ 99 bhp പവറും 8500 rpm-ല്‍ 67 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ബൈ-ഡയറക്ഷണല്‍ ക്വിക്ക്-ഷിഫ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ത്രീ-ലെവല്‍ കോര്‍ണറിങ് എബിഎസ്, അഡ്ജസ്റ്റബിള്‍ വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയുള്ള 6-ആക്‌സിസ് ഐഎംയു ഉള്‍പ്പെടുന്ന സമഗ്രമായ ഇലക്ട്രോണിക്‌സ് പാക്കേജും അപ്രീലിയ RS 660 മോട്ടോര്‍സൈക്കിളില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നു.

aprilia rs 660

TFT സ്‌ക്രീന്‍ വഴി ബൈക്കിലെ എല്ലാ കണ്‍ട്രോളുകളും ആക്സസ് ചെയ്യാന്‍ റൈഡര്‍ക്ക് സാധിക്കും. ക്രൂയിസ് കണ്‍ട്രോളിനൊപ്പം കമ്മ്യൂട്ട്, ഡൈനാമിക്, ഇന്‍ഡിവിജ്വല്‍, ചലഞ്ച്, ടൈം അറ്റാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളും ഇതില്‍ വരുന്നു. 41 mm കയാബ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഫ്രണ്ടിലും അസിമട്രിക് മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. റീബൗണ്ട്, പ്രീലോഡ് അഡ്ജസ്റ്റബിള്‍ സവിശേഷതകള്‍ രണ്ടിനുമുണ്ട്.

ഫ്രണ്ടില്‍ 120 mm ഉം പിന്നില്‍ 130 mm ഉം ആണ് സസ്‌പെന്‍ഷന്‍ ട്രാവല്‍. മുന്‍വശത്ത് 320 mm ഡ്യുവല്‍ ഡിസ്‌കുകളും പിന്നില്‍ 220 mm റോട്ടറുമാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. പിറെല്ലി ഡയാബ്ലോ റോസ്സോ കോര്‍സ ടയറുകളില്‍ പൊതിഞ്ഞ കാസ്റ്റ് അലുമിനിയം വീലുകളിലാണ് ഈ ബൈക്ക് ഓടുക. 820 mm ആണ് ഈ ബൈക്കിന്റെ സീറ്റ് ഹൈറ്റ് വരുന്നത്.

aprilia rs 660

15 ലിറ്റര്‍ ആണ് അപ്രീലിയ RS 650 മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് ശേഷി. കവസാക്കി നിഞ്ച 650, നിഞ്ച ZX-6R എന്നിവക്കൊപ്പം ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന ട്രയംഫ് ഡേടോണ 660 എന്നീ മോഡലുകള്‍ ആയിരിക്കും അപ്രീലിയ RS 660 മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, April 17, 2024, 12:21 [IST]
English summary
Aprilia rs 660 re launched in india at rs 17 74 lakh all details here
കൂടുതല്‍... #അപ്രീലിയ #aprilia #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X