ജനുവരിയില്‍ ഏഥര്‍ വാങ്ങാന്‍ നിന്നാല്‍ 'ഷോക്കടിക്കും'! വാങ്ങുന്നേല്‍ ഇപ്പോള്‍ വേണം...

പുതുവര്‍ഷം അടുത്തതോടെ നിരവധി വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കാറുകള്‍ മാത്രമല്ല ചില ഇരുചക്ര വാഹന നിര്‍മാതാക്കളും അക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഏഥറിന്റെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ റിസ്തയുടെ വില 2025 ജനുവരി 1 മുതല്‍ കൂടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുതുവര്‍ഷാരംഭം തൊട്ട് ഏഥറിന്റെ 450 സീരീസിന്റെ വിലയും കൂടുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഏഥറിന്റെ ജനപ്രിയ സ്‌കൂട്ടറുകളുടെ വില എത്രത്തോളം കൂടാന്‍ സാധ്യതയുണ്ടെന്ന് ചുവടെ വിശദമായി വായിക്കാം.

ഏഥറിന്റെ 450S, 450X, 450 അപെക്‌സ് എന്നീ മോഡലുകളുടെ വില കൂടാന്‍ പോകുകയാണെന്ന് പ്രമുഖ ഓട്ടോമൊബൈല്‍ പ്രസദ്ധീകരണമായ ഓട്ടോകാറിന്റെ ഡീലര്‍ഷിപ്പ് സ്രോതസ്സുകളാണ് സ്ഥിരീകരിക്കുന്നത്. മൂന്ന് മോഡലുകളുടെയും വില 4,000 രൂപ മുതല്‍ 6,000 രൂപ വരെ വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ വേരിയന്റിനും കൃത്യമായ വര്‍ദ്ധനവ് വ്യക്തമാക്കിയിട്ടില്ല.

ather 450x

കര്‍ണാടകയിലെ ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവി നിര്‍മ്മാതാക്കളുടെ നിരയിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറാണ് ഏഥര്‍ 450 അപെക്‌സ്. ഡിസൈന്‍ വശവും കിടുവാണ് ഏഥര്‍ 450 അപെക്‌സ്. ഓറഞ്ച് നിറത്തിലുള്ള സബ്‌ഫ്രെയിം തുറന്നുകാട്ടുന്ന സുതാര്യമായ റിയര്‍ പാനല്‍ നിലവില്‍ വിപണിയിലെത്തുന്ന മറ്റ് സ്‌കൂട്ടറുകളില്‍ നിന്നും ഇതിനെ വേറിട്ടു നിര്‍ത്തുന്നു.

മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. വെറും 2.9 സെക്കന്‍ഡ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഏഥര്‍ അപെക്‌സ് ഫുള്‍ ചാര്‍ജില്‍ 110 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിന് നിലവില്‍ 1,94,998 രൂപയാണ് എക്‌സ്‌ഷോറൂം വില.

ather 450 apex

ഏഥറിന്റെ വില കൂടാന്‍ പോകുന്ന മറ്റ് രണ്ട് സ്‌കൂട്ടറുകളാണ് 450X, 450S എന്നിവ. ഇതില്‍ ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകില്‍ ഓഫര്‍ ചെയ്യുന്നു. ചെറിയ ബാറ്ററി പായ്ക്കിന് ഫുള്‍ചാര്‍ജില്‍ 90 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. 3.7 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

450X-നേക്കാള്‍ ബജറ്റ് ഫ്രണ്ട്‌ലി മോഡലായ ഏഥര്‍ 450S-ന് 2.9kWh ശേഷിയുള്ള ബാറ്ററി പായ്ക്കും ഫുള്‍ചാര്‍ജില്‍ 90 കിലോമീറ്റര്‍ റേഞ്ചും പറയുന്നു. 450X-ന് 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ ലഭിക്കുമ്പോള്‍ 450S-ന് 7 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. 1,40,599 രൂപ മുതല്‍ 1,54,999 രൂപ വരെയാണ് ഏഥര്‍ 450X-ന്റെ വില. അതേസമയം 450S ഇവിക്ക് 1,25,599 രൂപയാണ് മുടക്കേണ്ടത്. പിഎം ഇ-ഡ്രൈവ് സബ്സിഡി ഉള്‍പ്പെടെയുള്ള എക്സ്-ഷോറൂം വിലകളാണിത്.

ather electric scooters

അടുത്തിടെയാണ് ഏഥര്‍ റിസ്തയെന്ന പേരില്‍ ഒരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. മൂന്ന് വേരിയന്റുകളിലായാണ് റിസ്ത വിപണിയിലെത്തിയത്. ബേസ് വേരിയന്റിന്റെ വില 1,09,999 രൂപയാണ്. അതേ സമയം റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 1,46,499 രൂപ മുടക്കണം. 2025 ജനുവരി 1 മുതല്‍ റിസ്തയുടെ വിലയും ഏകദേശം 4,000 മുതല്‍ 6,000 രൂപ വരെ വര്‍ധിക്കും. മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഏഥറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന് ഒരു പൊതു അഭിപ്രായമുണ്ട്.

ഫീച്ചറുകള്‍ വെട്ടിക്കുറച്ചും മറ്റും കമ്പനികള്‍ താങ്ങാവുന്ന വിലയില്‍ ഇവികള്‍ പുറത്തിറക്കുന്ന തിരക്കിലാണ്. ആ സമയത്ത് വില കൂട്ടുന്നത് ഏഥറിന്റെ വില്‍പ്പനയെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏഥറിന്റെ പ്രധാന എതിരാളികള്‍ ഒന്നും ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ല. അവര്‍ വില ഉയര്‍ത്തിയാല്‍ കമ്പനിക്ക് വലിയ ആശ്വാസമായിരിക്കും. ഡിസംബര്‍ അവസാനിക്കാന്‍ ഇനിയും ഏതാനും ആഴ്ചകള്‍ ബാക്കി നില്‍ക്കേ ഏഥര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 18, 2024, 16:32 [IST]
English summary
Ather 450 series to become costlier from 1st january 2025 all details here
കൂടുതല്‍... #ather energy #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X