ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 25000 രൂപ! ഏഥര്‍ ഇവി ഇനി പെട്രോള്‍ സ്‌കൂട്ടറിന്റെ വിലയില്‍!
ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് സര്‍ക്കാറുകള്‍. ഇന്ധന വിലവര്‍ധനവിന്റെ സാഹചര്യത്തില്‍ കൂടുതല്‍ കസ്റ്റമോഴ്‌സിനെ തങ്ങളുടെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതക്കള്‍ തങ്ങളുടെ മോഡലുകള്‍ ഇപ്പോള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ്. പെട്രോള്‍ സ്‌കൂട്ടറുകളുടെ അതേയവിലയില്‍ ഇവികള്‍ ലഭ്യമാക്കുകയെന്നതാണ് അവര്‍ കണ്ട ഒരു ഐഡിയ.
ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. ഏഥറിന്റെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450S. ഇപ്പോള്‍ ഏഥര്‍ എനര്‍ജി തങ്ങളുടെ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ 450S-ന്റെ വില 25,000 രൂപ വരെ വെട്ടിക്കുറച്ചിരിക്കുകയാണ്. പുത്തന്‍ നീക്കത്തോടെ ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ വെറും 1.09 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കിയാല്‍ മതി.

ഇതോടെ ഏഥര്‍ 450S-ന്റെ പ്രാരംഭ വില മുഖ്യ എതിരാളികളായ ബജാജ് ചേതക് അര്‍ബേന്‍, ടിവിഎസ് ഐക്യൂബ് എന്നിവയേക്കാള്‍ കുറവായി മാറി. പ്രോ പായ്ക്ക് ഇല്ലാത്ത വിലയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രോ പായ്ക്ക് വേണ്ട ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കൂടി മുടക്കി 1.19 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ഈ വേരിയന്റ് ലഭ്യമാകും.
റൈഡ് അസിസ്റ്റ്, ഏഥര്‍ ബാറ്ററി പ്രൊട്ടക്റ്റ്, ഏഥര്‍സ്റ്റാക്ക് അപ്ഡേറ്റ്‌സ്, ഏഥര്‍ കണക്റ്റ് എന്നിവ അണ്‍ലോക്ക് ചെയ്യാന്‍ പ്രോ പായ്ക്ക് വഴി സാധിക്കും. മുകളില്‍ പറഞ്ഞതെല്ലാം ബെംഗളൂരു എക്‌സ്‌ഷോറൂം വിലയാണ്. അതേസമയം ഡല്‍ഹി നിവാസികള്‍ക്ക് ഏഥര്‍ 450S അടിസ്ഥാന വേരിയന്റ് വെറും 97,500 രൂപ വിലയില്‍ സ്വന്തമാക്കാം.

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി ഏഥര്‍ 450S ബേസ് വേരിയന്റിന്റെ വില 20,000 രൂപയും 450S പ്രോ പായ്ക്കിന്റെ വില 25,000 രൂപയുമാണ് ഒറ്റയടിക്ക് കുച്ചിരിക്കുന്നത്. ടയര്‍ 2, ടയര്‍ 3 വിപണികളില്‍ ആക്രമണാത്മക വളര്‍ച്ച കൈവരിക്കുക ലക്ഷ്യട്ടാണ് ഇവിയുടെ വില കുറച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വില കുറച്ചതോടെ തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡല്‍ ബജറ്റ് വിലയില്‍ കിട്ടുമെന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് പടരാന്‍ സാധിക്കുമെന്നാണ് ഏഥര്‍ പ്രതീക്ഷിക്കുന്നത്.
വിലക്കുറവിന് പുറമെ 2024 മാര്‍ച്ചോടെ ഇന്ത്യയിലുടനീളം 100 റീട്ടെയില്‍ ടച്ച് പോയിന്റുകള്‍ കൂടി സ്ഥാപിാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് സിംഗ് ഫൊകെല പറഞ്ഞു. ഏഥറിന്റെ ജനപ്രിയമായ 450 പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ച 450S കഴിഞ്ഞ വര്‍ഷമാണ് കമ്പനി വിപണിയില്‍ എത്തിച്ചത്. ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ 450X ഇ-സ്‌കൂട്ടറും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്.

സംഗതി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ആണെങ്കിലും 125 സിസി പെട്രോള്‍ സ്‌കൂട്ടറുകളുടെ എതിരാളിയാണ് 450S ഇവിയെ ഏഥര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ടിവിഎസ്, ബജാജ് ഇവികള്‍ക്ക് പുറമെ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെയും എതിരാളിയാണ് ഏഥര്‍ 450S. വില കുറച്ചതല്ലാതെ ഇവിയുടെ മെക്കനിക്കല്‍ വശങ്ങള്‍ക്ക് മാറ്റമൊന്നുമില്ല.
2.9 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ ഇവി 115 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. എക്കോ മോഡിലാണ് ഈ റേഞ്ച് ലഭിക്കുകയെന്ന് പ്രത്യേകം ശ്രദ്ധിക്കുക. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഫുള്‍ ചാര്‍ജില്‍ 90 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കാം.
ഇവി വീട്ടില്‍ വെച്ച് ചാര്‍ജ് ചെയ്യാന്‍ അല്‍പ്പം സമയമെടുക്കും. ബാറ്ററി 0-80 ശതമാനം ചാര്‍ജാകാന്‍ 6 മണിക്കൂറും 36 മിനിറ്റുമെടുക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.9 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഏഥര്‍ 450S ഇവിയുടെ ടോപ് സ്പീഡ്. മികച്ച റൈഡ് നിലവാരം, റേഞ്ച്, സ്‌പോര്‍ടി ലുക്ക് എന്നിവക്കൊപ്പം വില വെട്ടിക്കുറക്കുക കൂടി ചെയ്തത് എതിരാളികള്‍ക്ക് മേല്‍ ഏഥര്‍ മോഡലിന് മേല്‍ക്കോയ്മ നല്‍കുന്നു. ഏഥറിന്റെ ഈ അപ്രതീക്ഷിത നീക്കത്തിന് ഓലയടക്കമുള്ള എതിരാളികള്‍ എങ്ങനെ മറുപടി പറയമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








