ഏഥര്‍ ഇവി വാങ്ങിയാല്‍ സര്‍വീസിന് 'എക്‌സ്പ്രസ്' വേഗം! ചായ കുടിച്ച് വരുന്ന സമയംകൊണ്ട് വണ്ടിയെടുക്കാം

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി തഴച്ച് വളരുകയാണ്. വില്‍പ്പന കുതിക്കുമ്പോഴും സര്‍വീസിംഗ് പലപ്പോഴും ഇവി ഉടമകള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. പ്രമുഖ ഇവി നിര്‍മാതാക്കളുടെ സര്‍വീസ് സെന്ററില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 'അനാഥമായി' പൊടിപിടിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം പുറത്തുവിട്ടത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് ഇനി സര്‍വീസിനെ കുറിച്ച് പേടിവേണ്ടെന്ന് പറയുകയാണ് ഏഥര്‍ എനര്‍ജി. എങ്ങനെയെന്ന് പറഞ്ഞുതരാം.

ഇന്ന് സാധാരണ ഗതിയില്‍ ഒരു വാഹനം സര്‍വീസ് ചെയ്യാന്‍ കൊടുത്താല്‍ ചുരുങ്ങിയത് ഒരുദിവസം കഴിഞ്ഞാകും തിരിച്ച് കിട്ടുക. സര്‍വീസിംഗിന് വണ്ടി ഷോറൂമിലെത്തിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ ഒരു ദിവസം ഇതിന് വേണ്ടി മുടക്കേണ്ടതായി വരും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് വന്നാല്‍ ബ്രാന്‍ഡുകളുടെ സര്‍വീസ് സെന്റര്‍ ശൃംഖലകള്‍ വളര്‍ച്ചയുടെ പാതയിലാണ്. അങ്ങനെ വരുമ്പോള്‍ സര്‍വീസിന് കൊടുക്കുന്ന ഇവി തിരിച്ചുകിട്ടാന്‍ സ്വാഭാവികമായും കാലതാമസമുണ്ടാകും.

ather energy expresscare service

പൊതുവേ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഡിസ്‌കൗണ്ട്, സൗജന്യ ചാര്‍ജിംഗ് സൗകര്യം, സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എന്നിവയാണ് സാധാരണയായി പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ജനപ്രിയ ഇവി ബ്രാന്‍ഡായ ഏഥര്‍ എനര്‍ജി ഉപഭോക്താക്കളുടെ സൗകര്യം കണ്ടറിഞ്ഞ് പുത്തന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് രാജ്യത്ത് എക്‌സ്പ്രസ് കെയര്‍ സര്‍വീസ് പ്രോഗ്രാമിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഈ പ്രോഗ്രാമിലൂടെ വെറും 60 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ സര്‍വീസ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. അതായത് വണ്ടി സര്‍വീസിന് കൊടുത്ത് ഒരു ചായ കുടിച്ച് വരുന്ന സമയം കൊണ്ട് തിരികെ കൊണ്ടുപോകാമെന്ന് സാരം. എന്നാല്‍ 60 മിനിറ്റ് കൊണ്ടുള്ള സര്‍വീസല്ലേ അത് തട്ടിക്കൂട്ടായിരിക്കുമെന്ന ധാരണ വേണ്ടെന്നും ഏഥര്‍ പറയുന്നു. 60 മിനിറ്റില്‍ വാഹനം നല്‍കുന്നുവെന്ന് കരുതി സര്‍വീസിന്റെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് ബ്രാന്‍ഡ് അറിയിച്ചത്.

ather energy expresscare service

ആദ്യഘട്ടത്തില്‍ രാജ്യത്തെ 11 പ്രധാന നഗരങ്ങളിലായി 20 എക്‌സ്പ്രസ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചോടെ എക്‌സ്പ്രസ് കെയര്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം 50 ആയി ഉയര്‍ത്താനാണ് കമ്പനി ആലോചിക്കുന്നത്. വേഗത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായി ഓരോ എക്സ്പ്രസ്‌കെയര്‍ സര്‍വീസ് സെന്ററിലും രണ്ട് വിദഗ്ധരായ ടെക്‌നീഷ്യന്‍സ് ഉണ്ടായിരിക്കും. രണ്ട് പേര്‍ ഒരേസമയം ഒരു ഇവിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടാണ് ഇത്രയും വേഗത്തിലുള്ള സര്‍വീസ് സാധ്യമാക്കുക.

ഉപഭോക്താവിന്റെ സമയത്തിന് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഏഥര്‍ എനര്‍ജി ഈ എക്‌സ്പ്രസ് കെയര്‍ സര്‍വീസ് പ്രോഗ്രാമിന് തുടക്കമിട്ടത്. ഇക്കാലത്ത് ഡെലിവറി സേവനങ്ങള്‍ അടക്കമുള്ള നിരവധി ജോലികള്‍ക്കായി ആളുകള്‍ ഇവികള്‍ ആണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ടൂവീലര്‍ സര്‍വീസിംഗിന് കൊടുത്ത് തിരിച്ചുകിട്ടാന്‍ രണ്ട് ദിവസം വരെയെടുക്കുന്നത് അവരുടെ ജോലിയെ ബാധിക്കുന്ന സ്ഥിതിവിശേഷമാണ്.

ather 450x

ഈ സാഹചര്യങ്ങള്‍ എല്ലാം മുന്നില്‍ കണ്ടാണ് ഏഥര്‍ സര്‍വീസ് എക്പ്രസ് വേഗത്തിലാക്കുന്ന പരിപാടി കൊണ്ടുവന്നത്. ഉപഭോക്താക്കളുടെ സൗകര്യത്തിനും കാലതാമസം ഒഴിവാക്കാനുമായി സര്‍വീസ് ബേ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കുന്നുണ്ട്. 125 മുതല്‍ 150 രൂപ വരെ മുടക്കിയാല്‍ ഈ സേവനം ലഭ്യമാക്കാം. നിലവില്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ ആരംഭിച്ച പരിപാടിക്ക് ഏഥര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവില്‍ മൂന്ന് മോഡലുകളാണ് ഏഥര്‍ രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നത്. ഏഥര്‍ 450S, 450X എന്നിവയടങ്ങുന്ന മോഡല്‍നിരയിലെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂട്ടറായി ഏതാനും ദിവസം മുമ്പാണ് കമ്പനി ഏഥര്‍ 450 അപെക്സ് അവതരിപ്പിച്ചത്. കമ്പനിയുടെ 10ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 1.88 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.

ather 450 apex

കമ്പനിയുടെ ഏറ്റവും വേഗതയേറിയ ഇവിയെന്ന ഖ്യാതിയുമായി എത്തിയ ഏഥര്‍ 450 അപെക്‌സ് പരിമിതമായ അളവില്‍ മാത്രമായിരിക്കും വില്‍പ്പനയ്ക്ക് ലഭ്യമാകുകയെന്ന് ഏഥര്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഏകദേശം 8 മുതല്‍ 9 മാസം വരെ മാത്രമേ ഏഥര്‍ അപെകസ് വില്‍പ്പനക്ക് വെക്കുകയുള്ളുവെന്നാണ് സൂചന. ട്രാന്‍സ്പരെന്റ് പാനല്‍ തിരികെ കൊണ്ടുവന്നതല്ലാതെ ഇവിയുടെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമല്ല.

3.7 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 157 കിലോമീറ്റര്‍ ഒടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത്കൂടാതെ കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറും ഏഥര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. വിപണിയില്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ പോര്‍ട്‌ഫോളിയോ വലുതാക്കുകയും എക്‌സ്പ്രസ് സര്‍വീസ് പ്രോഗ്രാം പോലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പദ്ധതികളും വഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് അടുക്കാനാണ് ഏഥറിന്റെ ശ്രമം.

More from DriveSpark

Article Published On: Friday, January 19, 2024, 10:34 [IST]
English summary
Ather energy launches expresscare service program completes electric scooter service in 60 minutes
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X