വണ്ടി വില്‍ക്കാന്‍ മാത്രമല്ല വൃത്തിക്ക് സര്‍വീസും ചെയ്യാനമറിയാമെന്ന് ഏഥര്‍! കുറഞ്ഞ പൈസക്ക് സര്‍വീസ് പ്ലാനുകള്‍
നമ്മുടെ രാജ്യത്ത് ഇലക്ട്രിക് ടൂവീലറുകളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളും പരമ്പരാഗത വാഹന നിര്‍മാതാക്കളുമെല്ലാം മത്സരിച്ചാണ് വാഹനങ്ങള്‍ വില്‍ക്കുന്നത്. ഉത്സവ സീസണ്‍ വന്നതോടെ തങ്ങളുടെ ഷോറുമുകള്‍ കാലിയാക്കാന്‍ ഓഫറുകള്‍ നല്‍കുന്ന കാര്യത്തിലും കമ്പനികള്‍ തമ്മില്‍ പരസ്പരം പോരാടുകയാണ്. എന്നാല്‍ ഇലക്ട്രിക് ടൂവീലറുകള്‍ വാങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് വില്‍പ്പനാനന്തര സേവനം ഒരു സുപ്രധാന ആശങ്കയാണ്. ഓരോ മാസവും ആയിരക്കണക്കിന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന കമ്പനികള്‍ സര്‍വീസിന്റെ കാര്യത്തില്‍ ഒട്ടും ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കുറിച്ചാണ് പ്രധാനമായും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പരാതികള്‍ വരുന്നത്.
എന്നാല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പരിപാലനച്ചെലവുകളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കയ്ക്ക് മറുപടിയായി നൂതന പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഥര്‍ എനര്‍ജി. തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള മെയിന്റനന്‍സ് ചെലവുകള്‍ ലഘൂകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഏഥര്‍ കെയര്‍ സര്‍വീസ് പ്ലാനുകള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

സൗജന്യ പീരിയോഡിക് മെയിന്റനന്‍സ്, എക്‌സ്പ്രസ് കെയര്‍, പോളിഷിംഗ് തുടങ്ങിയ അധിക സേവനങ്ങള്‍ക്കൊപ്പം തുരുമ്പും തേയ്മാനവും വന്ന പാര്‍ട്‌സുകള്‍ മാറ്റുന്നതിനുള്ള കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഏഥര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചെലവ് ലാഭിക്കാന്‍ മാത്രമല്ല, മെച്ചപ്പെട്ട സൗകര്യവും എത്തിക്കാന്‍ ലക്ഷ്യമിടുന്നു. തുടക്കത്തിലുള്ള മൂന്ന് വര്‍ഷത്തെ വാറണ്ടി കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമകള്‍ അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞാണ് കമ്പനി മൂന്ന് വ്യത്യസ്ത ഏഥര്‍ കെയര്‍ പ്ലാനുകള്‍ തയാറാക്കിയത്.
ഏഥര്‍ കെയര്‍, ഏഥര്‍ കെയര്‍ പ്ലസ്, ഏഥര്‍ കെയര്‍ മാക്‌സ് എന്നിങ്ങനെയാണ് മൂന്ന് പ്ലാനുകളുടെ പേരുകള്‍. ഓരോ പ്ലാനും വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഒരു വര്‍ഷമോ അല്ലെങ്കില്‍ 10,000 കിലോമീറ്റര്‍ വരെയോ ആണ് ഈ പ്ലാനുകളുടെ സാധുത. ഇതില്‍ ഏതാണോ ആദ്യം പിന്നിടുന്നത് അത് പരിഗണിക്കും.
എല്ലാ ഏഥര്‍ സ്‌കൂട്ടര്‍ ഉടമകള്‍ക്കും അവരുടെ വ്യക്തിഗത മുന്‍ഗണനകളും റൈഡിംഗ് ശീലങ്ങള്‍ക്കും അനുസൃതമായ മെയിന്റനന്‍സ് ഓപ്ഷനുകള്‍ ഉണ്ടെന്ന് ഈ നീക്കം വഴി ഉറപ്പാക്കുന്നു.പാക്കേജുകളിലേക്ക് വിശദമായി കടക്കുമ്പോള്‍ ബേസ് ഏഥര്‍ കെയര്‍ പാക്കേജ് രണ്ട് സൗജന്യ പീരിയോഡിക് മെയിന്റനന്‍സുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ തേയ്മാനം വന്ന പാര്‍ട്‌സുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും അതിന്റെ ലേബര്‍ ചാര്‍ജിലും 10% കിഴിവും ലഭിക്കും.
വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് ലഭ്യമാകുക. ഏഥര്‍ കെയര്‍ പ്ലസ് പ്ലാനിലും രണ്ട് പീരിയോഡിക് മെയിന്റനന്‍സുകള്‍ ഉള്‍പ്പെടുന്നു. ഇതിന്റെ കൂടെ ഒരു സൗജന്യ പോളിഷിംഗ്, ഒരു സൗജന്യ വാഷ്, പാര്‍ട്‌സുകള്‍ മാറ്റാന്‍ വര്‍ഷത്തില്‍ രണ്ടുതവണ കിഴിവുകളും നല്‍കുന്നു. ആദ്യം പറഞ്ഞ രണ്ട് പ്ലാനുകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതാണ് ഏഥര്‍ കെയര്‍ മാക്‌സ്.
ഇതില്‍ രണ്ട് പീരിയേഡിക് മെയിന്റനന്‍സ്, രണ്ട് സൗജന്യ ബ്രേക്ക് പാഡ് മാറ്റം, സൗജന്യ വാഷിംഗ്, എക്‌സ്പ്രസ് കെയര്‍ സേവനങ്ങള്‍, പോളിഷിംഗ്, ഫ്രീ ബെല്‍റ്റ് ലൂബ്രിക്കേഷന്‍ എന്നിവ ലഭ്യമാകും. കൂടാതെ ഈ പ്ലാന്‍ തേയ്മാനത്തിനും പാര്‍ട്‌സ് മാറ്റത്തിനും 10% കിഴിവും ലേബര്‍ ചാര്‍ജില്‍ 15% കിഴിവും വാഗ്ദാനം ചെയ്യുന്നു.
വര്‍ഷത്തില്‍ രണ്ട് തവണ ഈ സേവനം ലഭ്യമാക്കാം. ഏഥര്‍ എനര്‍ജിക്ക് നിലവില്‍ 210 സര്‍വീസ് സെന്ററുകളും 230 എക്‌സ്പീരിയന്‍സ് സെന്ററുകളുമാണുള്ളത്. 2024 സെപ്റ്റംബര്‍ 30 മുതല്‍ ഈ പ്ലാനുകള്‍ ഇവിടെ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവര്‍ പ്ലാന്‍ വാങ്ങിയ ഡീലര്‍ഷിപ്പില്‍ നിന്ന് മാത്രമേ തങ്ങളുടെ ഏഥര്‍ കെയര്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
തടസരഹിതമായ സര്‍വീസ് ലഭ്യമാക്കാനാണ് ഇത്തരമൊരു തീരുമാനം. ഏവര്‍ക്കും അറിയേണ്ടത് ഈ പ്ലാനുകളുടെ വിലയായിരിക്കും. 1130 രൂപ മുതല്‍ 2400 രൂപ വരെയാണ് പുതിയ ഏഥര്‍ കെയര്‍ പ്ലാനുകളുടെ നിരക്ക്. തിരഞ്ഞെടുത്ത പ്ലാനിനെയും വാങ്ങുന്ന നഗരത്തെയും ആശ്രയിച്ച് 5900 വരെ ലാഭിക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്.
പുതിയ ഏഥര്‍ കെയര്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനി ഇവി ഉടമകളുടെ പ്രധാനപ്പെട്ട ആശങ്കകളിലൊന്നിനാണ് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. ഇവി പരിപാലനച്ചെലവ് കുറയ്്ക്കുന്നതിനൊപ്പം ഉടമസ്ഥാനുഭവം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. സുസ്ഥിര ഗതാഗത പരിഹാരങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് കൂടുതല്‍ പിന്തുണ നല്‍കിക്കൊണ്ട് ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഏഥറിന്റെ സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭം.


Click it and Unblock the Notifications








