സെഗ്മെന്റ് തൂത്തുവാരുമോ ഏഥർ? റിസ്തയും എതിാളികളും തമ്മിൽ മാറ്റുരയ്ക്കാം
ഇലക്‌ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡറായ ഏഥർ എനർജിക്ക്, റിസ്ത എന്ന മോഡൽ ഒരു പുതിയ മേച്ചിൽപ്പുറം തുറന്നിരിക്കുകയാണ്. റിസ്തയ്‌ക്കൊപ്പം പ്രായോഗികമായ ഒരു ഫാമിലി അധിഷ്ഠിത സ്‌കൂട്ടർ സെഗ്മെന്റിലേക്ക് ഇതാദ്യമായാണ് ഏതർ ചുവടു വെയ്ക്കുന്നത്. പെർഫോമെൻസിനേക്കാൾ ഉപരി സ്കൂട്ടറുകൾ ഇന്ത്യൻ ജനതയ്ക്ക് എന്നും പ്രാക്ടിക്കാലിറ്റിയുടെ ഒരു പ്രതി രൂപമാണ്, ഇത് മനസിൽ കണ്ടുകൊണ്ടാണ് ഏഥറിന്റെ ഈ നീക്കം.
മറ്റ് ഏഥർ എനർജി മോഡലുകൾ പോലെ, കരുത്തുറ്റതും ഓവർ-എൻജിനീയർ ചെയ്തതുമായി ബാറ്ററിയും സുരക്ഷിതമായ ഓണർഷിപ്പ് എക്സ്പീരിയൻസും റിസ്ത വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതു കൂടെ മറ്റെന്താണ് ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്? വിപണിയിലെ എതിരാളികൾ ഇതിനോട് എങ്ങനെയെല്ലാം മുട്ടി നിൽക്കും? നമുക്കൊന്ന് നോക്കിക്കളയാം.

ബജാജിന്റെ മോഡൽ ഒഴികെ, മറ്റ് എല്ലാ ഇലക്ട്രിക് സ്കൂട്ടറുകളും വിവിധ മേഖലകൾ തിരിച്ചുള്ള സബ്‌സിഡികളോടെ പല നഗരങ്ങളിലും വളരെ ഫലപ്രദമായ എക്സ്-ഷോറൂം വിലകളിലാണ് എത്തുന്നത്. അതിനാൽ, വിലകൾ തമ്മിൽ മാറ്റുരയ്ക്കുന്നത് ന്യായമായി നിലനിർത്താൻ, സബ്‌സിഡികളില്ലാതെ യഥാർത്ഥ എക്സ്-ഷോറൂം വിലകൾ നമുക്ക് എടുക്കാം.
ഏഥർ സ്കൂട്ടറുകളുടെ വിലനിർണ്ണയം എപ്പോഴും അല്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. ഏഥർ റിസ്തയ്ക്ക് 1,35,000 രൂപയ്‌ക്കും 1,62,000 രൂപയ്ക്കും ഇടയിലാണ് എക്സ്-ഷോറൂം വില വരുന്നത്. എന്നാൽ ഈ വിലകളിൽ ഏഥർ അരങ്ങേറ്റ വേദിയിൽ പ്രഖ്യാപിച്ച എല്ലാ ട്രെൻഡി ഫീച്ചറുകളും ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കണം.

അവയെല്ലാം ലഭിക്കാൻ, ഉപഭോക്താക്കൾ ഒരു ഓപ്‌ഷണൽ പ്രോ പാക്ക് (13,000 രൂപ മുതൽ 20,000 രൂപ വരെ വില വരുന്നത്) വാങ്ങേണ്ടത് ആവശ്യമാണ്, ഇത് റിസ്തയുടെ വില 1,48,000 രൂപയ്ക്കും 1,82,400 രൂപയ്‌ക്കിടയിലുമാക്കുന്നു. എന്നിരുന്നാലും, ഏഥർ 7,401 രൂപ മുതൽ 15,001 രൂപ വരെ വരുന്ന "പ്രൈസ് ബെനിഫിറ്റ്" എന്ന് വിളിക്കുന്ന ഒരു സംവിധാനം വാഗ്ദാനം ചെയ്യുന്നു.
അതിനാൽ, റിസ്തയ്‌ക്ക് EMPS ഇല്ലാതെ വരുന്ന വില, പ്രോ പായ്ക്കിനൊപ്പം 1,19,999 രൂപയ്ക്കും 1,54,999 രൂപയ്‌കുമിടയിലാണ്. റിസ്ത ഏഥറിൻ്റെ മുൻനിര മോഡൽ അല്ല, എന്നാൽ പ്രോ പാക്കിനൊപ്പം ടോപ്പ്-സ്പെക്ക് Z, 3.7 kWh വേരിയൻ്റിന് ഓലയുടെ മുൻനിര ഓഫറായ S1 പ്രോ ജെൻ 2 -നേക്കാൾ വിലയുണ്ട് എന്നത് ശ്രദ്ധിക്കണം.

പ്രോ പാക്കിനൊപ്പം, എക്യൂബ്, ചേതക്, ഓല S1 പ്രോ, സിമ്പിൾ വൺ, വിഡ V1 പ്രോ എന്നിവയേക്കാൾ കൂടുതൽ വിലയേറിയ ഓപാഷനാണ് റിസ്ത. ഇനി പവർട്രെയിനുകളും റേഞ്ചും സംബന്ധിച്ചിടത്തോളം, 4.2 kW ഇലക്ട്രിക് മോട്ടോറുള്ള 2024 മോഡൽ ചേതക് ഒഴികെ, റിസ്തയുടെ 4.3 kW പീക്ക് പവർ എന്നത് മറ്റെല്ലാ എതിരാളികളേക്കാളും കുറവു തന്നെയാണ്.
11 kW പീക്ക് പവറുള്ള ഓല S1 പ്രോ ജെൻ 2 മോഡലുമായി താരമ്യം ചെയ്യുമ്പോൾ, റിസ്ത ഏകദേശം മൂന്നു മടങ്ങ് കുറവാണ്. മോട്ടോറിന് കരുത്ത് പകരുന്നതിന്, റിസ്തയ്ക്ക് 2.9 kWh അല്ലെങ്കിൽ 3.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ലഭിക്കുന്നു. എന്നാൽ ബാറ്ററി വലുപ്പത്തെ സംബന്ധിച്ചിടത്തോളം, മൊത്തത്തിൽ 5.0 kWh ശേഷിയുള്ള സിമ്പിൾ വണ്ണിനെ യൂണിറ്റിനെ വെല്ലുന്നതല്ല.

ഏഥർ റിസ്ത ഒരു മിഡ് മൗണ്ടഡ് മോട്ടോർ ഡ്രൈവിംഗ് സംവിധാനവുമായിട്ടാണ് വരുന്നത്, ഇത് റിയർ വീലുകൾ ഒരു ബെൽറ്റ് ഡ്രൈവ് ഉപയോഗിച്ച് സജ്ജീകരിച്ചരിക്കുന്നു. ഈ സെറ്റപ്പ് വളരെ സുഗമവും വൈബ്രേഷൻ ഫ്രീ റൈഡിംഗ് എക്സ്പീരിയൻസും ഉറപ്പാക്കുന്നു. ടിവിഎസ് എക്യൂബിന് മാത്രമാണ് റിയർ ഹബ് മോട്ടോർ ഇക്കൂട്ടത്തിൽ ലഭിക്കുന്നത്.
റിസ്തയുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു. ചേതക്, എക്യൂബ്, V1 പ്രോ എന്നിവയുടെ ഉയർന്ന വേഗത യഥാക്രമം 73 km/h, 78 km/h, 80 km/h എന്നിവയാണ്, ഇതുമായി താരതമ്യം ചെയ്യുമ്പോൾ റിസ്തയുടേത് ഒട്ടും മോശമല്ല. ഏഥറിൻ്റെ സ്വന്തം 450X -ന് 90 km/h, സിമ്പിൾ വണ്ണിന് 105 km/h, ഓല S1 പ്രോ ജെൻ 2 -ന് 120 km/h വേഗതയും കൈവരിക്കാൻ കഴിയും.

റിസ്തയുടെ ബേസ് S വേരിയന്റിൽ TFT ഡാഷ്‌ബോർഡ് ലഭിക്കുന്നില്ല, കൂടാതെ ഒരു വലിയ 3.7 kWh ബാറ്ററി പാക്ക് ഓപ്ഷനും ഇതോടൊപ്പം ഇല്ല. ടോപ്പ് സ്പെക്ക് Z ട്രിമ്മിൽ പോലും റിയർ ഡിസ്ക് ബ്രേക്കുകൾ കമ്പനി നൽകുന്നില്ല, കൂടാതെ ഓല S1 പ്രോയേക്കാൾ മെലിഞ്ഞ ടയറുകളാണ് ഇതിൽ ഏഥർ നൽകിയിരിക്കുന്നത്.
സിപ്പ്, സ്മാർട്ട് ഇക്കോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ മാത്രമാണ് പുതിയ റിസ്തയിൽ ഏഥർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ എക്യൂബ്, ചേതക് എന്നിവയൊഴികെ, മറ്റ് എതിരാളായ മോഡലുകൾ പെർഫോമെൻസും റേഞ്ചും തമ്മിലുള്ള ബാലൻസ് ഉറപ്പാക്കാൻ കൂടുതൽ റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

റേഞ്ചിനെക്കുറിച്ച് പറയുമ്പോൾ, 160 കിലോമീറ്റർ റൈഡിംഗ് ശ്രേണിയാണ് റിസ്ത വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സിമ്പിൾ വൺ 5.0 kWh ബാറ്ററിയുടെ കൂടുതൽ വലിപ്പം കാരണം സിംഗിൾ ചാർജിൽ 212 കിലോമീറ്റർ റേഞ്ചുമായി ഇവിടെ മുൻപന്തിയിലാണ്. S1 പ്രോ ജെൻ 2 -നൊപ്പം 195 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ഓല തൊട്ടു പിന്നിൽ തന്നെയുണ്ട്.
ഏറ്റവും നീളമേറിയ 900 mm സീറ്റ്, ഓപ്ഷണൽ 22 ലിറ്ററിന്റെ വളരെ ഫ്ലെക്സിബിളായ ഫ്രങ്ക്, പില്യൺ ബാക്ക്‌റെസ്റ്റ്, ഫ്ലാറ്റ് ഫ്ലോർബോർഡ് എന്നിവ റിസ്തയുടെ പ്രധാന മാർക്കറ്റിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. തങ്ങൾ പുതിയതായി അവതരിപ്പിച്ച ഹാലോ ഹെൽമെറ്റ് ചാർജ് ചെയ്യുന്നതിനായി സീറ്റിനടിയിൽ ഒരു വയർലെസ് ചാർജറും റിസ്തയ്ക്കുണ്ട് എന്നത് ശ്രദ്ധേയമാണ്.
എന്നാൽ നിങ്ങൾ ഒരു വാല്യൂ ഫോർ മണി മോഡലാണ് തിരയുന്നത് എങ്കിൽ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം കാരണം ഓല S1 പ്രോ ജെൻ 2 ഇപ്പോഴും ഒരുപടി മുന്നിലാണ്. റിസ്തയുമായി താരതമ്യപ്പെടുത്തുമ്പോൾ, S1 പ്രോ മൂന്ന് മടങ്ങ് കൂടുതൽ പവർ ടോർക്ക് ഔട്ട്പുട്ട് നൽകുന്നു, അതേസമയം ചെലവ് കുറവുമാണ്.


Click it and Unblock the Notifications








