ഓട്ടോ പൈസ ലാഭിക്കാം, ഈ സ്‌കൂട്ടറില്‍ അത്രക്ക് സാധനം കൊള്ളും! ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങിയാല്‍ വിലക്കുറവുമുണ്ട്

പുതുവര്‍ഷത്തോടനുബന്ധിച്ച് വാഹന നിര്‍മാതാക്കളുടെ പതിവ് വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം ആകര്‍ഷകമായ കിഴിവുകള്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഡിസംബറില്‍ വാഹനം വാങ്ങുന്നവര്‍ക്ക് ഒത്തുവരുന്നത്. നിങ്ങള്‍ വീട്ടിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ ഇതാണ് പറ്റിയ സമയം. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഏഥറിന്റെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണ് റിസ്ത. ചുരുങ്ങിയ നാളുകള്‍ കൊണ്ട് മികച്ച വാഹനമായി ഇത് പേരെടുത്ത റിസ്തയുടെ വരവിന് ശേഷം ഏഥര്‍ കമ്പനിയുടെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. ഏഥര്‍ റിസ്ത ഷോറൂമില്‍ നിന്ന് മാത്രമല്ല ഫ്ലിപ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായും വാങ്ങാന്‍ സാധിക്കും.

1.10 ലക്ഷം മുതല്‍ 1.47 ലക്ഷം രൂപ വരെയാണ് ഏഥര്‍ റിസ്തയുടെ വില. ഇത് എക്‌സ്‌ഷോറൂം വിലകളാണ്. ഈ മാസം ഇലക്ട്രിക് സ്‌കൂട്ടര്‍ ഇ-കൊമോഴ്‌സ് സൈറ്റായ ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങുമ്പോള്‍ ആകര്‍ഷകമായ കിഴിവുകള്‍ ലഭിക്കും. ഫ്ലിപ്കാര്‍ട്ടിലൂടെ ഏഥര്‍ റിസ്ത വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ ഒന്നിലധികം കിഴിവുകള്‍ ആസ്വദിക്കാം. ഏഥര്‍ റിസ്തക്ക് ഈ മാസം ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമായ ഓഫറുകളെ കുറിച്ച് വിശദമായി അറിയാന്‍ തുടര്‍ന്ന് വായിക്കാം.

athe rizta side design

റിസ്ത S 2.9 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച വേരിയന്റ് ഇപ്പോള്‍ 1.04 ലക്ഷം രൂപക്ക് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല 5,000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് ഇ-കൊമേഴ്സ് കമ്പനി 2,500 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകള്‍ 8,500 രൂപ വരെ ഓഫറും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.

ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ 5.7 bhp പവറും 22 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. 2.9 kWh ബാറ്ററിയാണ് റിസ്ത S മോഡലില്‍ ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും റിസ്തക്ക് സാധിക്കും.

athe rizta switch

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 123 കിലോമീറ്റര്‍ ഓടാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുനനത്. 3.7kWh ബാറ്ററിയുമായി വരുന്ന ഇവിക്ക് സിംഗിള്‍ ചാര്‍ജില്‍ 159 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനുമാവും. 8 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂറും 30 മിനിറ്റും മതി.

12 ഇഞ്ച് അലോയ് വീലുകള്‍, 130 mm ഡ്രം ബ്രേക്കുകളുള്ള 200 mm ഫ്രണ്ട് ഡിസ്‌ക്, ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടെ ഓള്‍ എല്‍ഇഡി ലൈറ്റുകളും എന്നിവയും ഇ-സ്‌കൂട്ടറില്‍ വരുന്നു. 165 mm ഗ്രൗണ്ട് ക്ലിയറന്‍സും 780 mm സീറ്റ് ഉയരവും 840 mm പില്യണ്‍ സീറ്റ് ഉയരവുമാണ് റിസ്തയ്ക്കുള്ളത്.

athe rizta rear view

നീളമേറിയ സീറ്റാണ് റിസ്തയുടെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ഏതൊരു സ്‌കൂട്ടറിലും കിട്ടുന്നതില്‍ വെച്ച് ഏറ്റവും വലിപ്പമുള്ള സീറ്റ് റിസ്തക്ക് ലഭിക്കുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനാവും. പെട്രോള്‍ ടാങ്കില്ലാത്തതിനാല്‍ സീറ്റിനോളം വലപ്പമുള്ള അണ്ടര്‍സീറ്റ് സ്റ്റോറേജുമുണ്ട്. ഓപ്ഷണല്‍ 22 ലിറ്റര്‍ ഫ്രങ്ക് സ്‌പേസുള്ള വിശാലമായ 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് റിസ്ത S വാഗ്ദാനം ചെയ്യുന്നു.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പാര്‍ക്ക് അസിസ്റ്റ്, ഓട്ടോ ഹില്‍ ഹോള്‍ഡ്, റിവേഴ്സ് മോഡ് സ്മാര്‍ട്ട് ഇക്കോ, സിപ്പ് എന്നീ രണ്ട് റൈഡ് മോഡുകള്‍, ഏഥര്‍ സ്‌കിഡ് കണ്‍ട്രോള്‍ ടെക്നോളജി, 34 ലിറ്റര്‍ കാര്‍ഗോ ഏരിയ, മാജിക് ട്വിസ്റ്റ് ഫീച്ചര്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഇവിയില്‍ വരുന്നു.

More from DriveSpark

Article Published On: Monday, December 16, 2024, 13:47 [IST]
English summary
Ather rizta 2 9 kwh model offering at rs 104068 in flipkart year end offer
കൂടുതല്‍... #ather energy #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X