വലിയ കുടുംബങ്ങള്‍ക്ക് സുഖമായി പോകാൻ '6XL' സീറ്റ്! ഏഥര്‍ റിസ്റ്റയുടെ പരസ്യവും വേറെ ലെവല്‍

ഫെയിം II സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്താനായി വാഹന നിര്‍മാതാക്കള്‍ കണ്ടെത്തിയ ബപോംവഴിയായിരുന്നു കൂടുതല്‍ ബജറ്റ് ഇവികള്‍ പുറത്തിറക്കുകയെന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് S1X, S1 എയര്‍ എന്നിവയിലൂടെ ഇത് വിജയകരമാക്കി പൂര്‍ത്തിയാക്കി.

നിലവിലുള്ള S1 ശ്രേണിയുടെ അതേ ഡിഎന്‍എയില്‍ വരുന്ന താങ്ങാവുന്ന വിലയുള്ള മോഡലുകളായിരുന്നു ഓല കൊണ്ടുവന്നത്. ഇതേസമയം തന്നെ 'റിസ്റ്റ' എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവന്ന് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഏഥര്‍ എനര്‍ജി. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റവും വേഗതയേറിയതും കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുമായ ഏഥര്‍ 450 അപെക്‌സ് എന്ന മോഡല്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് 'ഫാമിലി' ഓറിയന്റഡ് ഇവി വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്.

ather teases rizta teased

ഓലയുടെ ഉല്‍പ്പന്ന ശ്രേണി പരിശോധിക്കുമ്പോള്‍ എകദേശം എല്ലാ മോഡലുകളും ഒരേ ഡിസൈന്‍ ഭാഷയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ ഏഥര്‍ ഒരുപടി മുന്നോട്ട് നീങ്ങി തികച്ചും വ്യത്യസ്തമായ ഒരു സ്‌കൂട്ടര്‍ പരുവപ്പെടുത്തിയെടുത്തിരിക്കുകയാണ്. നിലവില്‍ 450 അപെക്സ്, 450X, 450S എന്നീ മോഡലുകളാണ് ഏഥറിന്റെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ഷാര്‍പ്പര്‍, യൂത്ത്ഫുള്‍ ഡിസൈനിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുന്നത്.

എന്നാല്‍ കുറച്ച് കൂടി മുതിര്‍ന്നവരെയും കുടുംബങ്ങളെയും ഷോറൂമിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് റിസ്റ്റയുടെ രൂപകല്‍പ്പനയും നിര്‍മാണവും. ഇന്ത്യന്‍ ഉപഭാക്താക്കള്‍ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായി റിസ്റ്റയെ മാറ്റിയെടുക്കുന്ന തരത്തിലാണ് ഓഫ്‌ലൈനായും ഓണ്‍ലൈനായും കമ്പനി നടത്തുന്ന ക്യാമ്പയിനുകള്‍. സെഗ്‌മെന്റിലെ ഏറ്റവും വലിയ സീറ്റുകളുമായാണ് റിസ്റ്റ എത്തുകയെന്ന് ഏഥര്‍ ഇതിനകം ടീസറുകളിലൂടെ വ്യക്തമാക്കിയിരുന്നു.

ather teases rizta with xxxxxxl seat

ഇപ്പോള്‍ ഇത് സൂചിപ്പിക്കുന്ന 3D പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട് ഏഥര്‍ ഇവിയുടെ പ്രചാരണം വേറെ ലെവലാക്കുകയാണ്. 'XXXXXXL സീറ്റുള്ള സ്‌കൂട്ടര്‍ ഉടന്‍ വരുന്നു' എന്ന വാചകം എഴുതിയ 3D ബില്‍ബോര്‍ഡ് മുംബൈയിലും അഹമ്മദാബാദിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കൂറ്റന്‍ ഇന്‍സ്റ്റളേഷനില്‍ ഏഥര്‍ റിസ്റ്റയുടെ 6XL സീറ്റുകള്‍ ഫീച്ചര്‍ ചെയ്യുന്നു.

റിസ്റ്റ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ദൈനംദിന സ്‌കൂട്ടര്‍ എക്‌സ്പീരിയന്‍സില്‍ വിട്ടുവീഴ്ച ചെയ്യാതെ പരമാവധി സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു മോഡല്‍ സൃഷ്ടിക്കുകയായിരുന്നു തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഏഥര്‍ എനര്‍ജിയിലെ വിപിയും മാര്‍ക്കറ്റിംഗ് മേധാവിയുമായ പ്രാണേഷ് ഉര്‍സ് പറഞ്ഞു. 450 സീരീസിനേക്കാള്‍ വളരെ വലിയ ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ അതിന്റെ മിക്ക എതിരാളികളേക്കാളും വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ather teases rizta with xxxxxxl seat

സൗകര്യവും സ്‌പെയ്‌സുമായിരിക്കും അതിന്റെ പ്രധാന വില്‍പ്പന പോയിന്റുകള്‍. സാധാരണയായി സ്‌കൂട്ടറുകളില്‍ രണ്ട് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുവാദമുള്ളുവെങ്കിലും ഇന്ത്യന്‍ കുടുംബങ്ങള്‍ സാധാരണയായി ഒന്നോ അതോ രണ്ടോ കുട്ടികളെ കൂടി സീറ്റില്‍ ഒപ്പിച്ചിരുത്തിയാണ് സഞ്ചരിക്കാറുള്ളത്. വലിയ കുടുംബങ്ങള്‍പരിഗണിക്കുന്ന ഘടകമാണ് വലിയ സീറ്റുകള്‍. വലിപ്പം കൂടിയ സീറ്റ് ലഭിക്കുന്നതോടെ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് കപാസിറ്റിയും അതിനൊത്ത് കൂടും.

സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഒരു ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഒന്നിലധികം റൈഡിംഗ് മോഡുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെയുള്ള കണക്റ്റഡ് ടെക്കുകളുടെ ശ്രേണിയും ഇതില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പവര്‍ കണക്കുകള്‍, റേഞ്ച്, മറ്റ് സവിശേഷതകള്‍ എന്നിവ ഏഥര്‍ എനര്‍ജി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ather teases rizta spied

ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് S തുടങ്ങിയ മോഡലുകളുമായിട്ടാകും പ്രധാന മത്സരം. അതുകൊണ്ട് തന്നെ ഏഥര്‍ റിസ്റ്റയുടെ വില നിര്‍ണയം നിര്‍ണായകമായിരിക്കും. അതുകൊണ്ട് തന്നെ ഏകദേശം 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആറിന് നടക്കുന്ന കമ്യൂണിറ്റി ഡേ ഇവന്റില്‍ വെച്ച് റിസ്റ്റ ഏഥര്‍ അവതരിപ്പിക്കും. വില പ്രഖ്യാപനം ജൂണില്‍ നടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

More from DriveSpark

Article Published On: Monday, March 4, 2024, 15:32 [IST]
English summary
Ather rizta electric scooter giant 3d billboard in mumbai featuring 6xl seat
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X