ഏഥറിന്റെ 'കുടുംബാസൂത്രണം' എവിടം വരെയായി? റിസ്റ്റയെ കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങള്‍

സ്‌കൂട്ടറുകള്‍ ഇത്രകണ്ട് ജനപ്രിയമാകാന്‍ കാരണം അവയുടെ പ്രായോഗികതയാണ്. കുടുംബത്തില്‍ അച്ഛനും അമ്മക്കും മക്കള്‍ക്കുമെല്ലാം ഓടിക്കാന്‍ പറ്റിയ ടൂവീലറായതിനാല്‍ തന്നെ ഇന്ത്യയില്‍ സ്‌കൂട്ടര്‍ വ്യവസായം തഴച്ചുവളര്‍ന്നു. പെട്രോള്‍ സ്‌കൂട്ടറുകളെ വിട്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് വന്നാല്‍ പ്രധാനമായും സ്‌പോര്‍ട്ടി ഡിസൈനിലുള്ളവയോ അല്ലെങ്കില്‍ ഫ്യൂച്ചറിസ്റ്റിക് ലുക്കിലുള്ളതോ ആയ മോഡലുകളാണ് കൂടുതലും.

ഫാമിലിക്ക് പറ്റിയ രൂപകല്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറവാണെന്ന് തന്നെ പറയാം. ഒന്ന് എടുത്ത് പറയാനുള്ളത് ടിവിഎസ് ഐക്യൂബ് ആണ്. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂവീലറുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ്. യൂത്ത്ഫുള്‍ ഡിസൈന്‍ കൊണ്ട് യുവാക്കളെ ആകര്‍ഷിക്കാനായെങ്കിലും കുടുംബങ്ങള്‍ക്ക് പറ്റിയ ഇവി നോക്കുന്നവര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതായിരുന്നു പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയെ അലട്ടിയിരുന്ന ഒരു വിഷയം.

ather rizta electric scooter teased

ഇപ്പോള്‍ ഇന്ത്യയില്‍ ഒരു കാര്യക്ഷമതയുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യകത കണ്ടറിഞ്ഞ് ഒരു പുത്തന്‍ മോഡല്‍ പുറത്തിറക്കാന്‍ പോകുകയാണ് ഏഥര്‍. റിസ്റ്റ എന്ന് പേരിട്ടിരിക്കുന്ന ഫാമിലി ഓറിയന്റഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ 2024 ഏപ്രില്‍ ആറിന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ഏഥര്‍ കമ്മ്യൂണിറ്റി ദിനത്തില്‍ ആയിരിക്കും പുത്തന്‍ ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക.

ഏഥര്‍ റിസ്റ്റയുടെ സ്‌പൈ ചിത്രങ്ങള്‍ കൂടാതെ കമ്പനി അധികൃതര്‍ തന്നെ ഇതിനോടകം ചില ടീസറുകളും പങ്കുവെച്ചിരുന്നു. ബ്രാന്‍ഡിന്റെ ഏറ്റവും വലിയ മാസ് മാര്‍ക്കറ്റ് മോഡലായിട്ടാണ് റിസ്റ്റയുടെ വരവ്. ഇന്ത്യയിലെ വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഥര്‍ റിസ്റ്റയെക്കുറിച്ച് ഇതുവരെ നമുക്കറിയാവുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്നാണ് ഇനി പറയാന്‍ പോകുന്നത്.

ather rizta electric scooter spied

ആദ്യം നമുക്ക് സ്‌റ്റൈലിംഗ് തന്നെ നോക്കാം. ഏഥറിന്റെ ജനപ്രിയമായ 450X മായി താരതമ്യപ്പെടുത്തുമ്പോള്‍ സമകാലികവും പ്രായോഗികവുമായ ഒരു പുതിയ ഡിസൈന്‍ ഏഥര്‍ റിസ്റ്റയില്‍ അവതരിപ്പിക്കും. ഏഥര്‍ 450X നേക്കാള്‍ വലിപ്പമുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിലായിരിക്കും ഇത് പണിയുക. അതുകൊണ്ട് തന്നെ കൂടുതല്‍ ഇടവും സൗകര്യവും നല്‍കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

സെഗ്‌മെന്റിലെ ഏറ്റവും വലിയ സീറ്റുകളായിരിക്കും ഏഥര്‍ റിസ്റ്റക്ക് ലഭിക്കുകയെന്നാണ് സൂചന. ഓല S1 സീരീസിന്റെ സീറ്റിന് സമീപം റിസ്റ്റയുടെ സീറ്റ് വെച്ച് വലിപ്പത്തിലുള്ള വ്യത്യാസം ക്ലിയറാക്കുന്ന ടീസര്‍ ചിത്രം ഏഥര്‍ അധികൃതര്‍ തന്നെ പങ്കുവെച്ചിരുന്നു. സീറ്റ് വലിപ്പം കൂടുതലാവുന്നതോടെ രണ്ട് പേര്‍ക്കൊപ്പം ഒരു കുട്ടിയേക്കൂടി ഉള്‍ക്കൊള്ളാന്‍ ഇ-സ്‌കൂട്ടര്‍ പര്യാപ്തമാവും. വിശാലമായ ഫ്‌ലോര്‍ബോര്‍ഡും സാമാന്യം വലിയ ഫൂട്പ്രിന്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ather rizta electric scooter spied

ഫീച്ചര്‍ ഫ്രണ്ടിലും മോഡല്‍ സമ്പന്നമായിരിക്കും. ഏഥറിന്റെ മുന്‍കാല ഓഫറുകള്‍ക്ക് അനുസൃതമായി നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകള്‍ മോഡലിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫുള്‍ ഡിജിറ്റല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഒന്നിലധികം റൈഡ് മോഡുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഇവിയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ സ്‌കൂട്ടര്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.

ഉപഭോക്താക്കളുടെ റൈഡ് എക്‌സ്പീരിയന്‍സ് മികച്ചതാക്കുന്ന ചില അതിശയകരമായ കാര്യങ്ങള്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉണ്ടായിരിക്കുമെന്നും ഏഥര്‍ അവകാശപ്പെടുന്നുണ്ട്. ഇനി വില പിടിച്ചുനിര്‍ത്താന്‍ ഫീച്ചറുകള്‍ വെട്ടിച്ചുരുക്കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക് വിശദാംശങ്ങള്‍, ഇലക്ട്രിക് മോട്ടോര്‍ ഔട്ട്പുട്ട്, റൈഡിംഗ് റേഞ്ച് എന്നിവ ഏഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

ather rizta electric scooter spied

2.9kWh ബാറ്ററിയുള്ള 450S, 2.9kWh, 3.7kWh ബാറ്ററി ഓപ്ഷനുകളുള്ള 450X എന്നിവയില്‍ നിന്നുമുള്ള ഏതെങ്കിലും ബാറ്ററി പായ്ക്ക് പുതിയ ഇവിയും കടമെടുക്കാനാണ് സാധ്യത. നിലവില്‍ ഏഥറിന്റെ എന്‍ട്രി ലെവല്‍ മോഡലായ 450S ഇവിയില്‍ 115 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 450X ഇവിയുടെ 2.9kWh, 3.7kWh വേരിയന്റുകള്‍ യഥാക്രമം 111 കിലോമീറ്ററും 150 കിലോമീറ്റര്‍ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.

എന്തായാലും ഒരുമാസത്തിനുള്ളില്‍ ഇവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഏപ്രില്‍ ആറിന് അവതരിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില പ്രഖ്യാപനം ജൂണിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് എന്നിവയെ നേരിടുന്നതിനാല്‍ റിസ്റ്റയുടെ വില പ്രഖ്യാപനം നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഏകദേശം 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, March 3, 2024, 10:00 [IST]
English summary
Ather rizta electric scooter here is everything we know so far
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X