സീറ്റ് കണ്ടാല്‍ അറിഞ്ഞൂടേ 'ഫാമിലി' സ്‌കൂട്ടര്‍ തന്നെ! ഓലയെ ഞെട്ടിച്ച് ഏഥര്‍ റിസ്റ്റയുടെ പുത്തന്‍ ടീസര്‍

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് മത്സരം കടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ വിഭാഗം ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇവി നിര്‍മാതാക്കള്‍. സ്‌പോര്‍ട്ടി ലുക്കിലുള്ള തട്ടുപൊളിപ്പന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ട് ഇന്ത്യന്‍ യൂത്തിനെ കൈയ്യിലെടുത്തവരാണ് ഏഥര്‍ എനര്‍ജി (Ather Energy).

ഇപ്പോള്‍ കുടുംബപ്രേക്ഷകരെ കൂടി ഷോറൂമിലെത്തിക്കാനാണ് ഏഥറിന്റെ ശ്രമം. ഏഥര്‍ പുറത്തിറക്കാന്‍ പോകുന്ന ഫാമിലി സ്‌കൂട്ടറിന് 'റിസ്റ്റ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് പറ്റിയ കൂടുതല്‍ പ്രായോഗികമായ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇതെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ റിസ്റ്റ ഫാമിലിക്ക് പറ്റിയ ഇവിയാണെന്ന് തെളിയിക്കുന്ന ഒരു ടീസര്‍ കുടി പുറത്തുവന്നിട്ടുണ്ട്.

Ather Rizta Electric Scooter Seat Teased

കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്തയാണ് ഏഥര്‍ റിസ്റ്റയുടെ സീറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിനോട് ചേര്‍ന്നാണ് റിസ്റ്റയുടെ സീറ്റ് ചാരിവെച്ചിരിക്കുന്നത്. വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ സീറ്റ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കുടുംബത്തിന് പറ്റിയ സ്‌കൂട്ടറാണ് തങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതെന്ന് ആശയവിനിമയം നടത്താനാണ് ഓല സ്‌കൂട്ടറിന്റെ സീറ്റിന് തൊട്ടടുത്ത് റിസ്റ്റയുടെ സീറ്റ് പ്രതിഷ്ഠിച്ച് കൊണ്ടുള്ള ചിത്രം കമ്പനി അധികൃതര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ കുടുംബം ഉപയോഗിക്കുന്ന സ്‌കൂട്ടറില്‍ പൊതുവേ ഭാര്യയും ഭര്‍ത്താവും കൊച്ചുകുട്ടികളുമടക്കം സഞ്ചരിക്കാറുണ്ട്. ഇവരെ ഉള്‍ക്കൊള്ളുന്നതിനായി അത്യാവശ്യം വലിപ്പമുള്ള സീറ്റ് തന്നെ ആവശ്യമാണ്.

Ather Rizta Electric Scooter Seat Teased

റിസ്റ്റയുടെ സീറ്റിന്റെ പില്യണിന് ചെറിയൊരു സ്‌റ്റെപ്പ് അപ്പ് ഉള്ളതായി കാണാം. വീതിയേറിയ സീറ്റാണെങ്കിലും റൈഡര്‍ ഇരിക്കുന്നിടത്ത് അത് വളരെ ഇടുങ്ങിയതായി മാറുന്നു. ഇത് ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളില്ലാതെ കാലുകള്‍ നിലത്ത് കുത്താന്‍ ഇത് സഹായിക്കും. ടീസര്‍ റിസ്റ്റയുടെ സീറ്റ് അളവുകളുടെ സൂചന നല്‍കുന്നതാണെങ്കില്‍ സ്‌കൂട്ടര്‍ അത്യാവശ്യം നല്ല വളരെ നീളവും വീതിയുമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

സ്‌പെയ്‌സിന്റെ കാര്യത്തിലാണ് ഏഥര്‍ 450 ലൈനപ്പ് തുടക്കം മുതലേ പഴികേള്‍ക്കുന്നത്. ഇത് പരിഹരിക്കാനായി ഫേ്‌ലാര്‍ബോര്‍ഡും അത്യാവശ്യം വിശാലമായേക്കാം. 450 സീരീസുകളില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന് പകരം പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫാമിലി സ്‌കൂട്ടര്‍ പണികഴിപ്പിക്കുക. ഡിസൈനിലേക്ക് നോക്കിയാലും തികച്ചും വ്യത്യസ്തമായിരിക്കും മോഡല്‍. ഏഥര്‍ റിസ്റ്റയ്ക്ക് ഒരു ഫ്‌ലാറ്റ് ഏപ്രോണ്‍ ലഭിക്കും.

Ather Rizta Electric Scooter Seat Teased

നിലവിലെ ഏഥര്‍ 450 ലൈനപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ സൈഡ് പാനലുകളില്‍ വളരെ കുറഞ്ഞ കട്ടുകളും ക്രീസുകളും ആയിരിക്കും അവതരിപ്പിക്കുക. എല്‍ഇഡി ഹെഡ്ലൈറ്റ് ഫ്രണ്ട് പാനലിനുള്ളില്‍ തിരശ്ചീനമായി സംയോജിപ്പിച്ചിരിക്കുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. നിലവില്‍ ഏഥര്‍ റിസ്റ്റ സ്‌കൂട്ടറിന്റെ പവര്‍ട്രെയിന്‍, പെര്‍ഫോമന്‍സ് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല.

റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ അതിന്റെ ഹാര്‍ഡ്‌വെയര്‍, ഫീച്ചറുകള്‍, ബാറ്ററി, മോട്ടോര്‍ എന്നിവ നിലവിലെ 450 സീരീസില്‍ നിന്ന് കടംകൊള്ളുമെന്നും അതല്ല, ഏഥര്‍ ഒരു പുതിയ ബാറ്ററിയും മോട്ടോര്‍ സജ്ജീകരണവും ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പുതിയ പവര്‍ട്രെയിന്‍ കൊണ്ടുവരികയാണെങ്കില്‍ നിലവിലെ 450X സ്‌കൂട്ടറുകളേക്കാള്‍ മികച്ചതും ഉയര്‍ന്നതുമായ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

അതേപോലെ മാന്യമായ ഹൈവേ വേഗതക്കും പ്രാധാന്യം കൊടുക്കും. നിലവില്‍ ഏഥര്‍ 450 ലൈനപ്പില്‍ 2.9 kWh, 3.7 kWh ബാറ്ററി പായ്ക്കുകളാണ് ഓഫര്‍ ചെയ്യുന്നത്. ഇവ 115 കി.മീ മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഏഥര്‍ 450S, 450X മോഡലുകള്‍ക്ക് മണിക്കൂറില്‍ 90 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ട്.

450 സീരീസില്‍ നിന്നുള്ള ബാറ്ററി പായ്ക്കാണ് കടംകൊള്ളുന്നതെങ്കില്‍ 150 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 3.7 kWh ബാറ്ററി ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം.450X-ലെ പോലെ തന്നെ, റിസ്റ്റയ്ക്കും മികച്ച ഫീച്ചറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 450S-ലെ ഡീപ് വ്യൂ ഡിസ്‌പ്ലേ ആയിരിക്കാം റിസ്റ്റയില്‍ നല്‍കുക. എന്നാല്‍ റൈഡ് മോഡുകള്‍, സ്‌ക്രീനില്‍ ഒന്നിലധികം റീഡൗട്ടുകള്‍, സ്മാര്‍ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങള്‍ ലഭിച്ചേക്കാം.

കുടുംബങ്ങളെ കൂടുതലായി ആകര്‍ഷിക്കാനായാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ ഓലയുടെ അപ്രമാധിത്തത്തിന് തടയിടാനാകുമെന്നാണ് ഏഥറിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെയാണ് ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുത്തന്‍ വേരിയന്റ് പുറത്തിറക്കിയ അതേദിവസം തന്നെ ഏഥര്‍ റിസ്റ്റയുടെ ടീസറും പുറത്തുവിട്ടത്. ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന 2024 ഏഥര്‍ കമ്മ്യൂണിറ്റി ഡേ സെലിബ്രേഷനിലായിരിക്കും പുത്തന്‍ ഫാമിലി സ്‌കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുക.

More from DriveSpark

Article Published On: Saturday, February 3, 2024, 9:53 [IST]
English summary
Ather rizta electric scooter to get biggest seat in the segment new teaser out
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X