കുടുംബങ്ങളുടെ കൂട്ടുകാരനാണോ ഏഥര്‍ റിസ്ത ഫാമിലി സ്‌കൂട്ടര്‍? വീഡിയോ റിവ്യൂ കാണാം
സ്‌പോര്‍ട്ടി ലുക്കിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുമായി രാജ്യത്തെ യൂത്തിന്റെ മനംകവര്‍ന്നവരാണ് ഏഥര്‍ എനര്‍ജി. എന്നാല്‍ അടുത്തകാലത്തായി രാജ്യത്ത് ഉയര്‍ന്ന് വന്ന ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഏഥര്‍ ഒരു പുത്തന്‍ മോഡല്‍ പുറത്തിറക്കിയിരുന്നു. റിസ്ത എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കുടുംബങ്ങളുടെ ദെനംദിന ഉപയോഗത്തിന് പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാമെന്നതിനൊപ്പം കൂടുതല്‍ സ്‌റ്റോറേജ് സ്‌പെയ്‌സും റേഞ്ചുമെല്ലാം ഇവ വാഗ്ദാനം ചെയ്യുന്നു. മുന്‍നിര ഇവി നിര്‍മാതാക്കളായ ഏഥറിന്റെ ആദ്യ ഫാമിലി സ്‌കൂട്ടര്‍ എന്ന നിലയില്‍ റിസ്ത ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏഥര്‍ റിസ്ത കുടുംബങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറാണോ എന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വീഡിയോ റിവ്യൂ കാണാവുന്നതാണ്.
450 സീരീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിസ്ത അല്‍പ്പം വലുതാണ്. തികച്ചും സാമ്പ്രദായിക രൂപകല്‍പ്പനയും ഉയരമുള്ള റൈഡര്‍മാര്‍ക്ക് പോലും മതിയായ ഇരിപ്പിടവും വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്നവരെ ആകര്‍ഷിക്കുന്ന തരത്തിലാണ് റിസ്തയുടെ ഡിസൈന്‍. വലിപ്പമേറിയ സീറ്റാണ് ഈ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. സീറ്റിനടിയില്‍ 32 ലിറ്റര്‍ സംഭരണ ശേഷിയുണ്ട്. ഓപ്ഷണല്‍ ഫ്‌ലെക്‌സിബിള്‍ ഫ്രങ്ക് ഉപയോഗിച്ച് സംഭരണ ശേഷി 22 ലിറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ മൊത്തം 54 ലിറ്റര്‍ ലഗേജ് സ്‌പേസ് ലഭിക്കും.
2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് റിസ്ത വാഗ്ദാനം ചെയ്യുന്നത്. 2.9 kWh ബാറ്ററി പായ്ക്ക് 123 കിലോമീറ്റര്‍ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. 3.7 kWh ബാറ്ററി 159 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. ഏഥര്‍ ഡ്യുവോ ചാര്‍ജര്‍ കണക്ട് ചെയ്യുമ്പോള്‍ ആറ് മണിക്കൂറും പത്ത് മിനിറ്റും കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം.



Click it and Unblock the Notifications








