ഒറ്റ ദിവസം 500 കുടുംബത്തിൽ കയറി റിസ്ത! 123 കിലോമീറ്റര്‍ റേഞ്ച്, വില വെറും 1.10 ലക്ഷം മാത്രം
ഒരാള്‍ സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ മനസ്സില്‍ കാണുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റ് പ്രായോഗികതയായണ്. കുടുംബത്തില്‍ അച്ഛന്‍, അമ്മ, മക്കള്‍ എന്നിങ്ങനെ എല്ലാ അംഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഫാമിലി സ്‌കൂട്ടറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഫാമിലി സ്‌കുട്ടര്‍ ഗണത്തില്‍ പെടുത്താവുന്നവ കുറവാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഫാമിലി സ്‌കൂട്ടറുകള്‍ക്കുള്ള ആവശ്യകത കണ്ടറിഞ്ഞാണ് ഏഥര്‍ എനര്‍ജി ഇക്കഴിഞ്ഞ മെയിൽ റിസതയെന്ന പേരില്‍ പുത്തന്‍ ഉല്‍പ്പന്നും പുറത്തിറക്കിയത്. ഈ മാസം മുതല്‍ ഡെലിവറി ആരംഭിച്ചത് ഇതിനകം ഏഥര്‍ എത്ര റിസ്ത സ്‌കൂട്ടര്‍ വിറ്റുവെന്ന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി നോക്കാം.
ഈ വര്‍ഷം മെയ് മാസത്തില്‍ 1.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഏഥര്‍ റിസ്ത പുറത്തിറങ്ങിയത്. 2.9 kWh, 3.7 kWh ബാറ്ററി പായ്ക്കുകളിലായി മൂന്ന് വേരിയന്റുകളിലായാണ് റിസ്ത ഏഥര്‍ കൊണ്ടുവന്നത്. ഇതില്‍ ചെറിയ 2.9 kWh വേരിയന്റുകളുടെ ഡെലിവറി ഇതിനകം ആരംഭിച്ചിട്ടുണ്ട്. 3.7 kWh പതിപ്പിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസം ആദ്യം ഡെലിവറികള്‍ ആരംഭിച്ച് നാലാഴ്ചയ്ക്കുള്ളില്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആയിരം യൂണിറ്റുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചതായി ഏഥര്‍ എനര്‍ജി അറിയിച്ചു. ഇതില്‍ 501 യൂണിറ്റുകള്‍ ഒറ്റദിവസമാണ് ഡെലിവറി ചെയ്തത്. ഞായറാഴ്ച (ജൂലൈ 28) പൂനെയില്‍ വെച്ച് നടന്ന 'മീറ്റ് റിസ്ത' ഇവന്റില്‍ റിസ്ത ഇ-സ്‌കൂട്ടറിന്റെ 500 ലധികം യൂണിറ്റുകള്‍ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയും കൂടുതല്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്.
കമ്യൂണിറ്റി അംഗങ്ങളും ഇവി പ്രേമികളും പുതിയ ഉടമകളുമടക്കം വന്‍ ജനാവലി ചടങ്ങില്‍ പങ്കെടുത്തു. ജയ്പൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും റിസ്ത വിതരണം ചെയ്യുന്നുണ്ടെന്ന് ഇവി നിര്‍മ്മാതാക്കള്‍ പറഞ്ഞു. അഹമ്മദാബാദ്, ഡല്‍ഹി, ലഖ്‌നൗ, ജയ്പൂര്‍, നാഗ്പൂര്‍ തുടങ്ങി ഈ മൂന്ന് നഗരങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നും ഏഥര്‍ വ്യക്തമാക്കി. കൂടുതല്‍ നഗരങ്ങളെ ഉടന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ S, Z എന്നിങ്ങനെ രണ്ട് വിശാലമായ വേരിയന്റുകളില്‍ ലഭ്യമാണ്. ബാറ്ററി പായ്ക്കിന്റെ അടിസ്ഥാനത്തില്‍ റിസ്ത Z രണ്ട് വേരിയന്റുകളില്‍ വാങ്ങാം. ഏഥര്‍ റിസ്തയുടെ S, Z എന്നിവയില്‍ 2.9 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. അതേസമയം Z-ല്‍ വലിയ 3.7 kWh യൂണിറ്റും ലഭിക്കുന്നു. 1.10 ലക്ഷം രൂപ മുതലാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില തുടങ്ങുന്നത്. മിഡ്-സ്പെക്ക് വേരിയന്റിന് 1.25 ലക്ഷം രൂപയും വലിയ ബാറ്ററിയുള്ള ടോപ്പ് എന്‍ഡ് Z വേരിയന്റിന് 1.45 ലക്ഷം രൂപയുമാണ്. എക്സ്ഷോറൂം വിലകളാണിത്.
റിസ്തയിലെ 2.9 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 123 കിലോമീറ്റര്‍ റേഞ്ചാണ് അവകാപ്പെടുന്നത. 3.7 kWh ബാറ്ററി പായ്ക്കുമായി വരുന്ന റിസ്ത ഒറ്റത്തവ ചാര്‍ജ് ചെയ്താല്‍ 159 കിലോമീറ്റര്‍ ദൂരം ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് ഇതില്‍ വരുന്നത്.ഏഥര്‍ 450S ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന അതേ പിഎംഎസ് ഇലക്ട്രിക് മോട്ടോറാണ് റിസ്തയ്ക്ക് കരുത്തേകുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റിസ്ത 3.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. സാധാരണ ചാര്‍ജറുകള്‍ ഉപയോഗിച്ച് 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് 2.9 kWh ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ റീചര്‍ജ് ചെയ്യാമെന്ന് ഏഥര്‍ പറയുന്നു.
3.7 kWh ബാറ്ററി പായ്ക്ക് ടോപ്അപ്പ് ചെയ്യാന്‍ 4 മണിക്കൂറും 30 മിനിറ്റും വേണം. വലിയ ബാറ്ററി പായ്ക്ക് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഏഥര്‍ ഗ്രിഡ് ഉപയോഗിക്കുമ്പോള്‍ വെറും 10 മിനിറ്റിനുള്ളില്‍ 15 കിലോമീറ്റര്‍ പോകാനുള്ള ചാര്‍ജ് കയറ്റാമെന്നാണ് പറയുന്നത്. ഇത് വലുതും സൗകര്യപ്രദവുമായ സീറ്റ് ഫീച്ചര്‍ ചെയ്യുന്നു.
കൂടാതെ 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജും ഓപ്ഷണല്‍ 22 ലിറ്റര്‍ ഫ്രങ്ക് ആക്‌സസറിയും ഉള്‍പ്പെടെ 56 ലിറ്റര്‍ മൊത്തം സ്റ്റോറേജ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. വിശാലമായ ലെഗ് സ്‌പേസിനായി സ്‌കൂട്ടറിന് വിശാലമായ ഫ്‌ലോര്‍ബോര്‍ഡും ഉണ്ട്. സ്‌കിഡ് കണ്‍ട്രോള്‍, ഫാള്‍സേഫ്, എമര്‍ജന്‍സി സ്‌റ്റോപ് സിഗ്‌നല്‍ (ESS), തെഫ്റ്റ് ആന്‍ഡ് ടോ ഡിറ്റെക്റ്റ്, പിംഗ് മൈ സ്‌കൂട്ടര്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും ഇതില്‍ വരുന്നു.


Click it and Unblock the Notifications








