'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി

കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഒരു വാഹനം ഏതെന്ന് ചോദിച്ചാല്‍ സ്‌കൂട്ടര്‍ എന്നായിരിക്കും ഉത്തരം. ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലമായതിനാല്‍ ആകര്‍ഷകമായ ഡിസൈന്‍, വിശാലമായ സ്‌റ്റോറേജ്, അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍, മികച്ച റേഞ്ച് എന്നിവയുള്ള ഒരു ഇവിയായിരിക്കും ഏവരുടെയും ആഗ്രഹം. കുടുംബങ്ങളുടെ ഈ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്ന ഒരു കിടിലന്‍ മോഡല്‍ ഏഥര്‍ എനര്‍ജി പുറത്തിറക്കാന്‍ പോകുകയാണ്.

ഏഥര്‍ റിസ്റ്റയെന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്. 2024 ഏപ്രില്‍ ആറിന് ഏഥര്‍ കമ്മ്യൂണിറ്റി ദിനത്തില്‍ റിസ്റ്റ ഫാമിലി സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പോകുകയാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി. ലോഞ്ചിന്റെ വരവറിയിച്ച് കൊണ്ട് രാജ്യം കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഏഥറിപ്പോള്‍. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 999 രൂപ നല്‍കിക്കൊണ്ട് ഏഥര്‍ വെബ്‌സൈറ്റിലൂടെ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗ് തുക മുഴുവനായും റീഫണ്ട് ചെയ്യാവുന്നതാണ്.

ather rizta family e-scooter booking

പരമ്പരാഗത ഇവി സങ്കല്‍പ്പത്തില്‍ നിന്ന് മാറി ദൈനംദിന ഉപയോഗത്തിനും പ്രായോഗികതയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഏഥര്‍ റിസ്റ്റക്ക് ജന്മം നല്‍കിയിരിക്കുന്നത്. ടീസര്‍ ചിത്രങ്ങളിലൂടെ ഇവിയെ കുറിച്ചുള്ള ചില സൂചനകള്‍ കമ്പനി ഇതിനോടകം നല്‍കിയിട്ടുണ്ട്. അതില്‍ ഒന്ന് കുടുംബങ്ങള്‍ക്ക് ഒത്തൊരുമിച്ച് പോകാന്‍ പാകത്തിനുള്ള ജമ്പോ സീറ്റുകളാണ്.

ഹോണ്ട ആക്ടിവ, ഓല S1 പ്രോ തുടങ്ങിയ ജനപ്രിയ മോഡലുകളേക്കാള്‍ വലിയ സീറ്റുകളാണ് റിസ്റ്റക്ക് ലഭിക്കുകയെന്ന് ഏഥര്‍ സിഇഒ തരുണ്‍ മേത്ത പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് നാം മനസ്സിലാക്കിയിരുന്നു. ഈ വിശാലമായ സീറ്റ് റൈഡര്‍ക്കും പില്യണ്‍ യാത്രികര്‍ക്കും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങളില്‍ മാത്രം ഫോക്കസ് ചെയ്യാതെ പ്രയോഗികതയ്ക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട് ഈ സ്‌കൂട്ടറില്‍.

ather rizta family e-scooter spied

പലചരക്ക് സാധനങ്ങള്‍, ബാഗുകള്‍, അല്ലെങ്കില്‍ ഒരു ഹെല്‍മെറ്റ് പോലും സൂക്ഷിക്കാന്‍ അനുയോജ്യമായ, ഉദാരമായ ഫ്ലോര്‍ബോര്‍ഡ് ഏരിയയാണ് ഈ സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. ഇത് സ്‌പൈ ചിത്രങ്ങളില്‍ നിന്നും വ്യക്തമായതാണ്. സെഗ്‌മെന്റില്‍ ഏറ്റവും ഉയര്‍ന്ന് ബൂട്ട് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടര്‍ കൂടി ആയിരിക്കും ഏഥര്‍ റിസ്റ്റ. ഓള്‍ എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പായിരിക്കും സ്‌കൂട്ടറിന് ലഭിച്ചേക്കുക.

മാത്രമല്ല ഏഥര്‍ റിസ്റ്റയുടെ ബാറ്ററിയുടെ ഡ്യൂറബിലിറ്റി പരീക്ഷിക്കുന്ന ടീസറും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. നാല് നില കെട്ടിടത്തിന് തുല്യമായ 40 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ചിട്ടും ബാറ്ററി കേടുകൂടാതെ ഇരുന്നു. നിര്‍ണായക ഘടകങ്ങളിലേക്ക് വെള്ളം കയറാതെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനുള്ള വാഹനത്തിന്റെ കഴിവ് പ്രകടമാക്കുന്ന വാട്ടര്‍ വേഡിംഗ് ടെസ്റ്റിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ather rizta family e-scooter teased

കമ്മ്യൂണിറ്റി ഡേയില്‍ റിസറ്റ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ഏഥര്‍ എനര്‍ജി പുതിയ ഏഥര്‍സ്റ്റാക്ക് 6 ഒടിഎ അപ്‌ഡേറ്റ് പുറത്തിറക്കുകയും ചെയ്യും. മാത്രമല്ല ഏഥര്‍ റിസ്റ്റയില്‍ ഓണ്‍ബോര്‍ഡ് സ്പീക്കറുകള്‍ ഉണ്ടായിരിക്കില്ലെന്നും ഏഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഡേയില്‍ തന്നെ വെളിപ്പെടുത്താന്‍ പോകുന്ന പുതിയ ഹാലോ സ്മാര്‍ട്ട് ഹെല്‍മെറ്റ് വഴി കൂടുതല്‍ മികച്ച ശ്രവ്യാനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഏഥര്‍ വ്യക്തമാക്കി.

ഇന്‍ബില്‍റ്റ് ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്കൊപ്പമായിരിക്കും ഏഥര്‍ ഹാലോ വരിക. 450X മോഡലുകളില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും അതുപോലെ ഏറ്റവും പുതിയ OTA അപ്ഡേറ്റും ഇതില്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഒന്നിലധികം റൈഡിംഗ് മോഡുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെയുള്ള കണക്റ്റഡ് ടെക്കുകളുടെ നീണ്ടനിര തന്നെ ഇതില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ather rizta family e-scooter teased

ഇവിയുടെ ഔദ്യോഗിക സ്പെസിഫിക്കേഷനുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വരാനിരിക്കുന്ന റിസ്റ്റയില്‍ നിലവിലുള്ള 450 ശ്രേണിയുടെ അതേ ബാറ്ററി പായ്ക്ക് തന്നെയായിരിക്കും കടമെടുക്കുക. നിലവില്‍ യഥാക്രമം 2.9 kWh, 3.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണ് ഏഥര്‍ സ്‌കൂട്ടറുകളില്‍ ലഭ്യമാവുന്നത്.ഇതില്‍ ആദ്യത്തേത് സിംഗിള്‍ ചാര്‍ജില്‍ 111 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ രണ്ടാമത്തേത് പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ച് വരെ വാഗ്ദാനം ചെയ്യാന്‍ യോഗ്യമാണ്.

മത്സരാധിഷ്ഠിതമായ വില നിര്‍ണയം നടത്താനായി ഇ-സ്‌കൂട്ടറില്‍ ഏഥര്‍ ചെറിയ ബാറ്ററി പായ്ക്ക് കൊണ്ടുവരുമെന്നും ഊഹാപോഹങ്ങളുണ്ട്. 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം വരെയാണ് ഏഥര്‍ റിസ്റ്റയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആറിന് ലോഞ്ച് ചെയ്താല്‍ ജൂണോടെ ഇവിയുടെ വിതരണം ആരംഭിക്കുമെന്നാണ് സൂചന. വിപണിയില്‍ ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V1 പ്രോ, ഓല S1 എയര്‍, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും.

More from DriveSpark

Article Published On: Friday, March 29, 2024, 14:42 [IST]
English summary
Ather rizta family electric scooter pre booking started at rs 999 details inside
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X