കാൽപന്തിനൊപ്പം മാത്രമല്ല ബ്രസീലുകാർ ഇനി ബജാജിനൊപ്പം 'ഉരുളും'! 100 രാജ്യങ്ങളിൽ കാലൂന്നി ഇന്ത്യൻ കമ്പനി!

ഇന്ത്യ പോലെ ലോകത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം കണ്ണുവെക്കുന്ന ഒരു വാഹന വിപണിയാണ് ബ്രസീല്‍. ലാറ്റിനമേരിക്കയില്‍ കാലൂന്നാനായി ഇന്ത്യയിലെയും ചില കമ്പനികള്‍ ശ്രമം തുടരുകയാണ്. റെക്കോഡ് സമയം കൊണ്ട് ബ്രസീലില്‍ വാഹന നിര്‍മാണശാല സ്ഥാപിച്ച് ബജാജ് ഓട്ടോ ഇതില്‍ ഏറെക്കുറേ വിജയിച്ചു. ബജാജിന്റെ ഏതാനും ബൈക്കുകള്‍ ഇതിനോടകം തന്നെ ബ്രസീലിയന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഡൊമിനാര്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകളുടെ സോഴ്സിംഗ്, അസംബ്ലി, ടെസ്റ്റിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞതായി ബുധനാഴ്ച ബജാജ് ഓട്ടോ അറിയിച്ചു. മീപഭാവിയില്‍ ബ്രസീലില്‍ മറ്റ് മോഡലുകള്‍ അവതരിപ്പിക്കുന്ന മുറയ്ക്ക് വാഹന നിര്‍മാണാശാലയുടെ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കും.

ബ്രസീലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മനൗസിലാണ് ബജാജ് ഓട്ടോ പുതിയ വാഹന നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ബ്രസീലിലെ ആമസോണസ് സംസ്ഥാനത്താണ് മനൗസ്. 9,600 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ പ്ലാന്റില്‍ എഞ്ചിന്‍, വാഹന അസംബ്ലി, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഷിഫ്റ്റില്‍ ഏകദേശം 20,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള വാര്‍ഷിക ശേഷി മനൗസ് പ്ലാന്റിന് ഉണ്ടായിരിക്കുമെന്ന് ബജാജ് ഓട്ടോ പറയുന്നു.

bajaj auto pant manaus brazil

വരും ദിവസങ്ങളില്‍ പ്ലാന്റ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും ബജാജ് ഓട്ടോ വ്യക്തമാക്കി. വാര്‍ഷിക ഉല്‍പ്പാദന ശേഷി 50,000 യൂണിറ്റായി ഉയര്‍ത്താനാണ് വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. ഇതിനായി ബ്രസീലിലെ വിതരണക്കാരില്‍ നിന്നുള്ള സോഴ്സിംഗ് ഭാഗങ്ങളും ഘടകങ്ങളും ബജാജ് സംയോജിപ്പിച്ചിരിക്കുന്നു. 2023 ജൂണിലാണ് ബജാജ് മനൗസ് പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇരുചക്ര വാഹന ഭീമന്‍ അറിയിച്ചു. മനൗസ് പ്ലാന്റിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ ആമസോണസ് സ്‌റ്റേറ്റ് ഗവര്‍ണറും പ്രാദേശിക ബിസിനസ് പങ്കാളികളും അടക്കം പ്രമുഖര്‍ പങ്കെടുത്തു. തങ്ങളുടെ ഉപഭോക്തൃ ഫ്രാഞ്ചൈസി വന്‍തോതില്‍ വളര്‍ന്നിട്ടുണ്ടെന്നും കമ്പനിയുടെ സാന്നിധ്യം 100 രാജ്യങ്ങളിലേക്ക് വികസിച്ചതായും ബജാജ് പ്രഖ്യാപിച്ചു.

bajaj auto pant manaus brazil

ഒന്നര വര്‍ഷം മുമ്പാണ് ബജാജ് ഡൊമിനാര്‍ ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതുമുതല്‍ ഈ മോഡലിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. വിശാലമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും തങ്ങളുടെ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും പുതിയ നിര്‍മ്മാണ ശേഷികള്‍ പ്രാപ്തരാക്കുമെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

ഒപ്റ്റിമല്‍ ക്വാളിറ്റിയും പ്രവര്‍ത്തന മികവും ഉറപ്പാക്കുന്ന ഐഎസ്ഒ സര്‍ട്ടിഫൈഡ് പ്രൊഡക്ഷന്‍ പ്രൊസസുകള്‍, ഓട്ടോമേറ്റഡ് പ്രൊഡക്ഷന്‍ ലൈനുകള്‍, ഇന്റഗ്രേറ്റഡ് ക്വാളിറ്റി കണ്‍ട്രോള്‍, കണ്‍വെയര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ സിസ്റ്റങ്ങള്‍, പ്രോത്യൂസ് ഇആര്‍പി സിസ്റ്റം തുടങ്ങിയവയാണ് ബ്രസീലിലെ ബജാജിന്റെ പുതിയ മനാസ് സൗകര്യത്തിന്റെ ചില ഹൈലൈറ്റുകള്‍. ഇപ്പോള്‍ ഡൊമിനറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ബജാജ് അതിന്റെ ഏറ്റവും പുതിയ മാനൗസ് പ്ലാന്റില്‍ പള്‍സര്‍ മോഡലുകളും നിര്‍മ്മിച്ചേക്കാം.

bajaj auto pant manaus brazil

ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബജാജ് ഓട്ടോ ഇപ്പോള്‍. ജൂലൈ അഞ്ചിന് കമ്പനിയുടെ കന്നി സിഎന്‍ജി ബൈക്ക് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അവതരിപ്പിക്കും. ടീസര്‍ ചിത്രങ്ങളിലൂടെ ബജാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 100-150 സിസി സെഗ്മെന്റില്‍ വരുന്ന മോട്ടോര്‍സൈക്കിളുകളിലൊന്നിനെ അടിസ്ഥാനമാക്കിയായിരിക്കും ബജാജ് സിഎന്‍ജി ബൈക്ക് ഒരുക്കുന്നതെന്നാണ് സൂചന. സിഎന്‍ജി, പെട്രോള്‍ ടാങ്കുകളുള്ള ഇരട്ട ഇന്ധന ടാങ്കുകള്‍ ലഭിക്കുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

അതുകൊണ്ട് സിഎന്‍ജി തീര്‍ന്നാലും പെട്രോള്‍ മോഡില്‍ അടുത്ത ഫ്യുവല്‍ സ്‌റ്റേഷനിലെത്താം. ഇതിന് ഒരു ഫ്‌ലാറ്റ് സിംഗിള്‍ സീറ്റും സിഎന്‍ജി ടാങ്ക് ഇന്‍ടേക്കിനായി ഒരു ലിഡും ലഭിക്കുമെന്ന് ടീസര്‍ ചിത്രങ്ങള്‍ സ്ഥിരീകരിച്ചു. പ്രവര്‍ത്തനച്ചെലവ് 50 ശതമാനം കുറയ്ക്കാന്‍ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ സഹായിക്കുമെന്ന് ബജാജ് അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന ബൈക്കുകളില്‍ ഒന്നായിരിക്കും ഇത്. ഭാവിയില്‍ ബ്രസീല്‍ പോലുള്ള മറ്റ് വിപണികളിലേക്കും ഈ മോഡലിന് വഴിയൊരുക്കും.

More from DriveSpark

Article Published On: Wednesday, June 26, 2024, 19:12 [IST]
English summary
Bajaj auto opens new manufacturing facility in brazils manaus footprint expanded to 100 countries
കൂടുതല്‍... #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X