മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ

ഇവി വിപ്ലവം രാജ്യത്ത് ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങളിലൂടെയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, എന്നാൽ ഇപ്പോൾ ടൂവിലർ വിഭാഗത്തിൽ കനത്ത മത്സരം തന്നെയാണ് ഉളളതെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. ബജാജ് ഓട്ടോ അതിൻ്റെ ചേതക് ബ്രാൻഡിന് കീഴിൽ കൂടുതൽ ആക്‌സസ് ചെയ്യാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ചേതക് ബ്രാൻഡിന് കീഴിൽ ഒരു പുതിയ മാസ് മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ മെയ് മാസത്തിൽ പുറത്തിറക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ബജാജ് ഓട്ടോ ചേതക് ബ്രാൻഡിലൂടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നത് നിലവിൽ ചേതക് അർബേൻ, ചേതക് പ്രീമിയം എന്നീ രണ്ട് വകഭേദങ്ങളുണ്ട്. അർബേനിന് 1.23 ലക്ഷം രൂപ പ്രാരംഭ വിലയും പ്രീമിയത്തിന് 1.47 ലക്ഷം രൂപയുമാണ് പ്രാരംഭ വില. ഒരു ബജാജ് ചേതക് ടെസ്റ്റ് മ്യൂൾ കഴിഞ്ഞ വർഷം ഹബ്-മൗണ്ടഡ് മോട്ടോർ ഉപയോഗിച്ച് പരീക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു, ഈ വരാനിരിക്കുന്ന ലോഞ്ച് ആ മോഡലായിരിക്കാനാണ് സാധ്യത.

2020 ജനുവരിയിൽ ഇവി വിപണിയിൽ പ്രവേശിച്ച ബജാജ് ഓട്ടോ, 2024 സാമ്പത്തിക വർഷത്തിൽ 1,06,431 ചേതക് ഇ-സ്‌കൂട്ടറുകൾ വിറ്റു, കമ്പനിയുടെ വിപണി വിഹിതം 14 ശതമാനം ഉയർച്ച ഉണ്ടായിട്ടുണ്ട്. ബജാജ് ചേതക് നിലവിൽ രാജ്യത്തുടനീളമുള്ള 164 നഗരങ്ങളിൽ 200 ഓളം സ്റ്റോറുകളിൽ ലഭ്യമാണ്. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ സ്റ്റോറുകളുടെ എണ്ണം 600 ഓളം വിപുലീകരിക്കാനാണ് ബജാജ് ഓട്ടോ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ചേതകിൻ്റെ ഇലക്ട്രിക് സ്കൂട്ടറുകളിലെ വ്യത്യസ്ത വേരിയൻ്റുകളിലെ വ്യത്യാസം നോക്കുകയാണെങ്കിൽ നിലവിലെ ചേതക് പ്രീമിയവുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ തോതിൽ ഉയർന്ന റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന അർബേൻ വേരിയന്റ് ചേതക് ഇലക്‌ട്രിക് ലൈനപ്പിന് ഒരു ഫ്രഷ്നെസ് നൽകുന്നു, എതിരാളികളിൽ നിന്ന് ഉയർന്നു വരുന്ന കോംപറ്റീഷൻ നേരിടാൻ ഇത് സഹായകമാവുന്നു.

ബജാജ് ഓട്ടോയും ഒരു 'ടെക്പാക്ക്' വാഗ്ദാനം ചെയ്യുന്നു, 1.21 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ പായ്ക്ക് ലഭിക്കുന്നത്. ഇത് നിലവിലെ മോഡലിനേക്കാൾ 6,000 രൂപ അധിക വിലയ്ക്കാണ് വരുന്നത്. ഈ പായ്ക്ക് 74 കിലോമീറ്റർ വേഗതയും ഒരു പ്രത്യേക സ്പോർട്സ് മോഡും സ്കൂട്ടറിന് നൽകുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, 'ടെക്പാക്ക്' പാക്കേജിലേക്ക് ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, OTA അപ്ഡേറ്റ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സിംഗിൾ ചാർജിൽ 113 കിലോമീറ്റർ റൈഡിംഗ് റേഞ്ചുമായി ചേതക് അർബേൻ ശ്രേണിയിൽ മുന്നിലാണ്, ഇത് നിലവിലുള്ള പ്രീമിയം വേരിയന്റിനേക്കാൾ ഒല്പം മികച്ചതാണ് എന്ന് പറയാം. എന്നിരുന്നാലും, അർബേൻ വേരിയന്റിന്റെ കാര്യത്തിൽ, ലിസ്റ്റ് ചെയ്ത റേഞ്ച് IDC സർട്ടിഫൈഡ് ആണ്, എന്നാൽ നിലവിലെ പ്രീമിയം മോഡലിന്റെ IDC റേഞ്ച് എന്നത് 126 കിലോമീറ്ററാണ്. ഇതുകൂടാതെ, പുതിയ അർബേൻ ട്രിമ്മിന്റെ ബാറ്ററി പായ്ക്ക് കപ്പാസിറ്റി എന്നത് 2.9 kWh ആണ്.

ടെക്‌പാക് ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, സ്‌പോർട്‌സ് മോഡ് എന്നിവയും സ്റ്റാൻഡേർഡ് മോഡലിൽ 63 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മണിക്കൂറിൽ 73 കിലോമീറ്റർ ഉയർന്ന വേഗതയും നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ചേർക്കും. പ്രീമിയത്തിൽ മാത്രമല്ല, TecPac പാക്കേജ് തെരഞ്ഞെടുത്ത് അർബേൻ വേരിയന്റിലും ഈ സവിശേഷതകൾ ഉൾപ്പെടുത്താനാവുമെന്നതാണ് ഹൈലൈറ്റ്.

ഒരു പുതിയ കളർ സ്ക്രീനും ഇപ്പോൾ ബജാജ് ചേതക് ഇവിക്കൊപ്പം ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. മോഡലിന്റെ പ്രീമിയം വേരിയന്റിന് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റാണ് ഈ പുതിയ 5 ഇഞ്ച് TFT സ്‌ക്രീൻ. മാത്രമല്ല, ബജാജ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ് സ്പീഡ് 73 കിലോമീറ്ററായി ഉയർന്നപ്പോൾ പുതിയ 3.2kWh ബാറ്ററി പായ്ക്കിലൂടെ ചേതക് ഇവി സിംഗിൾ ചാർജിൽ പരമാവധി 127 കിലോമീറ്റർ റേഞ്ചും ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, April 20, 2024, 8:30 [IST]
English summary
Bajaj auto plans to affordable ev scooter under its chetak brand details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X