ഇന്ത്യയില്‍ ഇവനൊരു 'തോൽവി'! പക്ഷേ, വിദേശികൾ വാങ്ങാൻ 'ഇടികൂടുന്നു'

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആഭ്യന്തര വിപണിയില്‍ വാഹനം നിര്‍മിച്ച് വില്‍ക്കുന്നതിനൊപ്പം നിരവധി മോഡലുകള്‍ കപ്പല്‍കയറ്റി വിദേശ രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാര്‍ നിരസിച്ച ഒരു ബജാജ് ബൈക്കിന് വിദേശത്ത് ആവശ്യക്കാരേറെയാണ്. ആ മോഡലിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

നമ്മുടെ രാജ്യത്ത് ബൈക്കായാലും കാറായാലും മൈലേജ് മുഖ്യമായ സംഗതിയാണ്. ഉയര്‍ന്ന മൈലേജ് നല്‍കുന്ന ബൈക്കുകള്‍ നിര്‍മിച്ച് വിപണി പിടിച്ചവരാണ് ഇന്നത്തെ മുന്‍നിര കമ്പനികളെല്ലാം. മികച്ച മൈലേജ് നല്‍കുന്നതുകൊണ്ട് ബജാജ് ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറെയാണ്. ബജാജ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് പള്‍സര്‍. മികച്ച ഇന്ധനക്ഷമതക്കൊപ്പം നല്ല പവറും ആരെയും കൊതിപ്പിക്കുന്ന ലുക്കുമുള്ള പള്‍സര്‍ വര്‍ഷങ്ങളായി ബജാജിന്റെ ബെസ്റ്റ് സെല്ലറാണ്.

bajaj pulsar n160

പള്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബജാജ് മോഡല്‍ പ്ലാറ്റിനയാണ്. നല്ല മൈലേജ് തരുന്ന ബൈക്കാണ് പ്ലാറ്റിന. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ബൈക്കുകളില്‍ ഒന്നാണ് പ്ലാറ്റിന. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബജാജ് ബൈക്കുകളായ പള്‍സറും പ്ലാറ്റിനയും വിദേശ വിപണികളില്‍ ഫേ്‌ലാപ്പാണെന്ന് എത്ര പേര്‍ക്കറിയാം. ഈ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ വമ്പന്‍ വില്‍പ്പനയാണെങ്കിലും വിദേശികള്‍ ഇവയെ കാര്യമായി ഗൗനിക്കുന്നില്ല.

എന്നാല്‍ ഇതിന് നേര്‍വിപരീതമായ ഒരു സംഗതിയും അരങ്ങേറുന്നുണ്ട്. ബജാജിന്റെ തന്നെ മറ്റൊരു ബൈക്ക് ഇന്ത്യയില്‍ പരാജയപ്പെടുകയും വിദേശത്ത് ഹിറ്റാകുകയും ചെയ്തു. അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട. ബജാജിന്റെ ബോക്സര്‍ ബൈക്കിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്ക് ലഭ്യമല്ലാത്ത ഈ ബൈക്ക് വിദേശ രാജ്യങ്ങളില്‍ നന്നായി വിറ്റഴിക്കപ്പെടുന്നുണ്ട്. ബജാജിന്റെ മൊത്തം ഇരുചക്രവാഹന കയറ്റുമതിയുടെ 49.04 ശതമാനവും സംഭാവന ചെയ്യുന്നത് ബോക്സര്‍ ബൈക്കാണ്.

bajaj boxer

2023 ഡിസംബറില്‍ 52,996 ബൈക്കുകളാണ് ബജാജ് കയറ്റുമതി ചെയ്തത്. അതേസമയം 2022 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 31.35% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബജാജ് പള്‍സറിന് വിദേശത്ത് ഈയിടെയായി വലിയ ഡിമാന്‍ഡ് അനുഭപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ഡിസംബറില്‍ 26,431 പള്‍സര്‍ ബൈക്കുകളാണ് കയറ്റുമതി ചെയ്തത്. 2022 ഡിസംബറിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 24.46 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

പള്‍സര്‍ മാത്രമല്ല ബജാജ് സിഡി, ബജാജ് ഡിസ്‌കവര്‍ റേഞ്ചില്‍ വരുന്ന ബൈക്കുകളുടെ കയറ്റുമതിയും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പോയ മാസം ബജാജ് സിഡി ബൈക്കുകളുടെ 16,836 യൂണിറ്റും ഡിസ്‌കവറിന്റെ 7392 യൂണിറ്റും കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ബജാജ് ഡൊമിനാറിന്റെ 2344 യൂണിറ്റും പ്ലാറ്റിനയുടെ 1,861 യൂണിറ്റും കയറ്റുമതി ചെയ്തു. ഈ രണ്ട് മോഡലുകള്‍ക്കും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശ വില്‍പ്പനയിൽ ഇടിവ് നേരിട്ടു.

bajaj boxer

അതേസമയം ക്രൂയിസര്‍ ബൈക്കായ അവെഞ്ചര്‍ 5.21 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ മൊത്തത്തില്‍ ബജാജ് 1,08,062 വാഹനങ്ങളാണ് കപ്പല്‍ കയറ്റി വിട്ടത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.91 ശതമാനം ഇടിവോടെ 5,578 വാഹനങ്ങള്‍ കുറവാണ് വില്‍പ്പന. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന ഒട്ടുമിക്ക മോഡലുകളും ബജാജ് കയറ്റി അയക്കുന്നുണ്ട്. എന്നിരുന്നാലും അവര്‍ ആഭ്യന്തര വിപണിയിലാണ് കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാത്രം.

ഇന്ത്യയില്‍ വില്‍പ്പനക്ക് ഇല്ലാത്ത ബോക്സര്‍ ബൈക്കുകള്‍ക്ക് വിദേശത്ത് വന്‍ സ്വീകാര്യത ലഭിക്കുന്നത് പലര്‍ക്കും വൈരുധ്യമായി തോന്നാം. എന്നാല്‍ രാജ്യങ്ങള്‍തോറും വിപണി എങ്ങനെ മാറുന്നുവെന്നതിന്റെയും അവിടുത്തെ ഉപഭോക്തൃ പരിഗണനകള്‍ മാറുന്നതിന്റെയും ഉദാഹരണമായി നമുക്ക് ഇത് ഉയര്‍ത്തിക്കാണിക്കാം. ഇന്ത്യന്‍ വാഹനങ്ങള്‍ വിദേശ പിപണികള്‍ കീഴടക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്.

bajaj boxer

കാരണം അത് നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വേകുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഹിറ്റാകുന്ന മോഡലുകള്‍ വിദേശ വിപണികളിലും വെന്നിക്കൊടി പാറിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബജാജ് ബോക്‌സറിനെ പോലെ ഇന്ത്യക്കാര്‍ തിരസ്‌കരിച്ച വേറെ മോഡലുകള്‍ വിദേശത്ത് ഹിറ്റായ ഏതെങ്കിലും സംഭവം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, January 30, 2024, 18:24 [IST]
English summary
Bajaj boxer global demand soars 52996 units exported in december 2023
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X