ഓലയെ പൂട്ടാൻ ബജാജ്; അവതരണത്തിന് മുമ്പ് 2024 ചേതക് പ്രീമിയം മോഡലിന്റെ വിലകൾ പുറത്ത്

ചേതക് അതിന്റെ വിശ്വാസ്യതയ്ക്കും ഈടുറപ്പിനും മുൻഗണന നൽകുന്ന ഒന്നാണെങ്കിലും, അത് ഒരു ഹൈ-ടെക്, ഹൈ-പെർഫോമൻസ് മെഷീനായി കണക്കാക്കപ്പെടുന്നില്ല. ഒരുപക്ഷേ, ഇവിയുടെ എതിരാളികൾ കൂടുതൽ സമഗ്രമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതു കൊണ്ടാവാം. എന്നാൽ, ജനുവരി 5 -ന് അവതരിപ്പിക്കാനിരിക്കുന്ന പുതിയ ചേതക് പ്രീമിയം പതിപ്പിലൂടെ ബജാജ് ഈ നൂനത പരിഹരിക്കാൻ ഒരുങ്ങുകയാണ്.

അരങ്ങേറ്റത്തിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കേ വാഹനത്തിന്റെ വില വിവരങ്ങൾ വെബ്ബിൽ ലീക്കായിരിക്കുകയാണ്. 2024 ബജാജ് ചേതക് പ്രീമിയത്തിന് 1,35,463 രൂപയും, പ്രീമിയം ടെക്പായ്ക്ക് പതിപ്പിന് 1,43,465 രൂപയുമാണ് എക്സ്-ഷോറൂം വില. പുതിയ ഇ-സ്കൂട്ടർ ഒരു ഡീലർഷിപ്പിൽ ഇപ്പോൾ എത്തി തുടങ്ങിയിരിക്കുകയാണ്.

2024 ചേതക് പ്രീമിയം മോഡലിന്റെ വിലകൾ പുറത്ത്

നിലവിൽ അർബേൻ, പ്രീമിയം വേരിയന്റുകളിൽ ചേതക് ഇവി ലഭ്യമാണ്. എന്നിരുന്നാലും, രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. പുതിയ തന്ത്രം അനുസരിച്ച്, അർബൻ വേരിയന്റിന് താങ്ങാനാവുന്നതും എൻട്രി ലെവൽ ഇലക്ട്രിക് മോഡൽ ആയിരിക്കും. മറുവശത്ത്, പ്രീമിയം പതിപ്പിന് സമഗ്രമായ ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിക്കും.

ഒരു പുതിയ TFT ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയാണ് ഇതിൽ വരുന്ന പ്രധാന അപ്ഡേറ്റുകളിലൊന്ന്. നിലവിലുള്ള മോഡലിന് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. പുതിയ TFT ഡാഷിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും. കോളുകൾ, ടെക്‌സ്‌റ്റ്, മ്യൂസിക് തുടങ്ങിയ ഫംഗ്‌ഷനുകൾ ആക്‌സസ് ചെയ്യാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ കഴിയും. പുതിയ ചേതക് പ്രീമിയത്തിന് റിമോട്ട് ഇമ്മൊബിലൈസേഷൻ ഫംഗ്‌ഷനും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യും.

2024 ചേതക് പ്രീമിയം മോഡലിന്റെ വിലകൾ പുറത്ത്

റൈഡിംഗ് മോഡുകൾ ഇതിനകം തന്നെ ലഭ്യമാണ്, അവ മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. പുതിയ ചേതക് പ്രീമിയം വേരിയന്റിനുള്ള ബൂട്ട് സ്പേസ് 18 ലിറ്ററിൽ നിന്ന് 21 ലിറ്ററായി ഉയർത്തും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് വലിയ പ്രാധാന്യമർഹിക്കുന്നത് ആയിരിക്കില്ല, പക്ഷേ ചില ചെറിയ കാര്യങ്ങൾ സ്റ്റോർ ചെയ്യുന്നതിന് ഉപയോഗപ്രദമാകും.

നിലവിലുള്ള അർബൻ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ചേതക് പ്രീമിയം വേരിയന്റിന് മികവുറ്റ കഴിവുകൾ ഉണ്ടാവും. ഒരു വലിയ 3.2 kWh ബാറ്ററി പായ്ക്കാണ് ഇതിൽ വരുന്ന പ്രധാന നവീകരണങ്ങളിൽ ഒന്ന്. IDC മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിന് 127 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ലഭിക്കും.

2024 ചേതക് പ്രീമിയം മോഡലിന്റെ വിലകൾ പുറത്ത്

നിലവിലുള്ള മോഡൽ 2.9 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, സിംഗിൾ ചാർജിൽ 108 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുമായി ഇത് വരുന്നു. പുതിയ ചേതക് പ്രീമിയം വേരിയന്റിനൊപ്പം റിയൽ വേൾഡ് റേഞ്ച് കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ചേതക് മോഡലിനൊപ്പം ഇക്കോ മോഡിൽ 100 കിലോമീറ്ററിലധികം റിയൽ വേൾഡ് റേഞ്ച് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വലിയ ബാറ്ററി പായ്ക്കിന്റെ വരവോടെ, ചാർജിംഗ് ടൈം ഏകദേശം 30 മിനിറ്റ് വർധിച്ചിട്ടുണ്ട്. നിലവിലെ മോഡലിന് പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് കൈവരിക്കാൻ എടുക്കുന്ന സമയം നാല് മണിക്കൂറാണ്. അടുത്തതായി ടോപ്പ് സ്പീഡാണ് ചേതക് അല്പം പിന്നിലെന്ന് തോന്നുന്ന മറ്റൊരു മേഖല.

2024 ചേതക് പ്രീമിയം മോഡലിന്റെ വിലകൾ പുറത്ത്

ഓല S1 പ്രോ പോലെയുള്ളവ 120 km/h വേഗത വാഗ്ദാനം ചെയ്യുന്നതിനാൽ, ചേതക്കിന് ഇവിടെ അല്പം ഇംപ്രൂവ്മെന്റ് ആവശ്യമാണ്. പുതിയ ചേതക് പ്രീമിയം മോഡലിലൂടെ പരമാവധി വേഗത മണിക്കൂറിൽ 73 കിലോമീറ്ററായി വർധിക്കും. ഈ ഉയർന്ന വേഗത കൈവരിക്കാൻ ഇലക്ട്രിക് മോട്ടോറിൽ നിർമ്മാതാക്കൾ മാറ്റങ്ങൾ വരുത്തുമോ എന്ന് കണ്ടറിയണം.

അപ്‌ഡേറ്റുകൾക്കൊപ്പം, ചേതക് അർബേനും പുതിയ ചേതക് പ്രീമിയം വേരിയന്റും തമ്മിലുള്ള വിലയിലെ അന്തരം വർധിക്കും. ബജാജ് അടുത്തിടെ ചേതക് അർബേന്റെ 2024 പതിപ്പ് 1.15 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പ്രീമിയം പതിപ്പിന്റെ വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ 20-30 രൂപയുടെ വ്യത്യാസമാണുള്ളത്.

Source: Twitter

More from DriveSpark

Article Published On: Wednesday, January 3, 2024, 11:51 [IST]
English summary
Bajaj chetak ev 2024 premium variant prices leaked ahead of launch
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X