ഈ ബൈക്കില്‍ പെട്രോള്‍ അടിക്കണ്ട, എന്നാല്‍ 70 കി.മീ മൈലേജ് കിട്ടും! എപ്പോള്‍ വരുമെന്ന് അറിയാണോ?

ഇന്ധന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സിഎന്‍ജി കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. എന്നാല്‍ സിഎന്‍ജി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ടൂവീലര്‍ ഇതുവരെ ഒരു കമ്പനിയും പുറത്തിറക്കിയിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് തങ്ങള്‍ പുറത്തിറക്കാന്‍ പോകുകയാണെന്ന് ബജാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ സിഎന്‍ജി ബൈക്കിന്റെ ലോഞ്ച് സംബന്ധിച്ച പുത്തന്‍ അപ്‌ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബജാജ് 'ബിഗസ്റ്റ്' പള്‍സര്‍ NS 400 സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ്. ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനാല്‍ ഇതിന്റെ ലോഞ്ച് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഇവന്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഏതായാലും പ്രതീക്ഷ തെറ്റിക്കാതെ രാജ്യം മാത്രമല്ല ലോകം തന്നെ കാത്തിരിക്കുന്ന സിഎന്‍ജി ബൈക്കിന്റെ വരവിന് തീയതി കുറിച്ചിരിക്കുകയാണ് ബജാജ്.

bajaj platina front

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം തന്നെ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വാഹനങ്ങളും പരീക്ഷിക്കുന്ന ബജാജ് ഹൈഡ്രജന്‍ പവേര്‍ഡ് ടൂവീലറുകളും വികസിപ്പിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഏതായാലും ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വരാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും സിഎന്‍ജി ബൈക്ക് വേഗത്തില്‍ ഇങ്ങെത്താന്‍ പോകുകയാണ്. ജൂണ്‍ 18ന് ഈ ബൈക്ക് ലോകത്തിന് മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ബജാജ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വില്‍പ്പന വാരുന്നതിനായി ഈ ബൈക്ക് താങ്ങാവുന്ന വിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബജാജ് മോഡലുകളില്‍ ഒന്നായ പ്ലാറ്റിന 110-ന്റെ അതേ പ്ലാറ്റ്ഫോമിലായിരിക്കും സിഎന്‍ജി ബൈക്ക് പണിതിറക്കുക. ബജാജ് സിഎന്‍ജി ബൈക്ക് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു.

bajaj platina

ബള്‍ക്കി ഡിസൈനിലായിരിക്കും ഇത് വരിക. ബൈക്കിന്റെ സിഎന്‍ജി സിലിണ്ടര്‍ സീറ്റിനടിയിലായി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ ടാങ്ക് സാധാരണയായി സ്ഥിതിചെയ്യുന്ന ഇടത്ത് ഒരു സിഎന്‍ജി ടാപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ പെട്രോള്‍ നിറയ്ക്കുന്നത് പോലെ ഈ വാഹനത്തിലും സിഎന്‍ജി ഗ്യാസ് നിറയ്ക്കാനാകും. മറ്റ് സിഎന്‍ജി വാഹനങ്ങള്‍ പോലെ തന്നെ അടിയന്തിര സാഹചര്യത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഈ ബൈക്കില്‍ ഒരു ചെറിയ പെട്രോള്‍ ടാങ്കും നല്‍കും.

സിഎന്‍ജി കഴിഞ്ഞാല്‍ ഈ പെട്രോളില്‍ ഏറ്റവും അടുത്തുള്ള സിഎന്‍ജി സ്‌റ്റേഷനിലെത്തി ഇന്ധനം നിര്‍ക്കാനുള്ള സൗകര്യം കൂടി മുന്‍നിര്‍ത്തിയാണിത്. പെട്രോള്‍ പമ്പുകളുടെ അത്ര സിഎന്‍ജി സ്‌റ്റേഷനുകള്‍ ഇല്ലെങ്കിലും ടെന്‍ഷനടിക്കാതെ യാത്ര ചെയ്യാന്‍ ഈ സൗകര്യം നിമിത്തം ഉപഭോക്താക്കള്‍ക്ക് സാധിക്കും. സിഎന്‍ജി, പെട്രോള്‍ മോഡുകള്‍ മാറ്റാനായി പ്രത്യേക ബട്ടണ്‍ വാഹനത്തില്‍ നല്‍കും. ആ ബട്ടണ്‍ സമര്‍ത്തി വണ്ടി പെട്രോളില്‍ പ്രവര്‍ത്തിപ്പിക്കണോ അതോ സിഎന്‍ജിയില്‍ ഓടണമോയെന്ന് റൈഡര്‍ക്ക് തീരുമാനിക്കാം.

bajaj platina side

ഡിജിറ്റല്‍ ഡിസ്‌പ്ലേ അടക്കം മാന്യമായ ഫീച്ചര്‍ പട്ടികയും ബൈക്കില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോള്‍ വാഹനങ്ങള്‍ വിട്ട് ആളുകള്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് മാറാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് യാത്രാചെലവാണ്. ഇലക്ട്രിക് വാഹനങ്ങളെപ്പോലെ തന്നെ സിഎന്‍ജി ബൈക്ക് പുറത്തിറക്കുമ്പോള്‍ ബജാജും ഉന്നംവെക്കുന്നത് ഇതേ സംഗതിയാണ്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ ഇരുചക്ര വാഹനം ലിറ്ററിന് 55 മുതല്‍ 60 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നിലവില്‍ കേരളത്തിലടക്കം പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 രൂപക്ക് പുറത്താണ്. അതേസമയം സിഎന്‍ജിക്ക് കിലോക്ക് 87 രൂപയാണ് ഏകദേശം ചെലവ് വരുന്നത്. മാത്രമല്ല സിഎന്‍ജി വാഹനങ്ങള്‍ക്ക് പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് മൈലേജും കൂടുതലാണ്. സിഎന്‍ജി ബൈക്ക് ഒരു കിലോക്ക് 60 മുതല്‍ 70 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ബൈക്കിന് ഇത്രയും ഹൈപ്പ് ലഭിക്കുന്നതും.

മൈലേജിന്റെ കാര്യത്തില്‍ പേടിക്കേണ്ടി വരില്ലെങ്കിലും വിലയുടെ കാര്യം ഒരു പിടുത്തവുമില്ല. ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഏകദേശം 80,000 രൂപ വിലയില്‍ ഇത് പുറത്തിറക്കാന്‍ സാധ്യതയുള്ളതായി വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു. ഏതായാലും ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈക്കിന്റെ വിലയും മറ്റ് വിവരങ്ങളും അറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ.

ബൈക്കുകളില്‍ സിഎന്‍ജി സാങ്കേതികവിദ്യ കൊണ്ടുവരുന്ന ബജാജിന്റെ ഈ വിപ്ലവകരമായ നീക്കം വിജയിച്ചാല്‍ മറ്റ് പല കമ്പനികളും ഇതേ പാത പിന്തുടര്‍ന്നെത്തും. അങ്ങനെ വന്നാല്‍ നിലവില സിഎന്‍ജി സ്‌റ്റേഷനുകളില്‍ കാണുന്ന ഓട്ടോറിക്ഷകളുടെ ക്യൂവിനൊപ്പം ഇനി ബൈക്കുകളും വരി നില്‍ക്കുന്നത് നമുക്ക് കാണാം. സിഎന്‍ജി ബൈക്ക് ഹിറ്റായാല്‍ സിഎന്‍ജി സ്‌റ്റേഷനുകളുടെ എണ്ണം കൂടുമെന്ന കാര്യത്തിലും ഒരു സംശയവുമില്ല.

More from DriveSpark

Article Published On: Friday, May 3, 2024, 19:30 [IST]
English summary
Bajaj cng bike to launch on 2024 june 18 all details here
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X