ഇനി പെട്രോളടിച്ച് കുഴങ്ങണ്ട! മാരക മൈലേജുമായി ബജാജ് സിഎന്‍ജി ബൈക്കുകള്‍ ഉടന്‍; വില എന്ത് വരും?

പെട്രോള്‍, ഡീസല്‍ വില മാനംമുട്ടെ ഉയര്‍ന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രചാരമേറുകയാണ്. നിലവില്‍ ഫോര്‍വീലറുകളിലും മുച്ചക്രവാഹനങ്ങളിലുമാണ് സിഎന്‍ജി ഓപ്ഷന്‍ വരുന്നത്. നാട്ടിന്‍പുറങ്ങളിലെ സിഎന്‍ജി സ്‌റ്റേഷനുകളില്‍ ഓട്ടോക്കാരുടെ നീണ്ടനിരയും വമ്പന്‍ ഡിമാന്‍ഡ് കാരണം സിഎന്‍ജി കാറുകളുടെ ബുക്കിംഗ് നിര്‍ത്തിവെക്കുന്ന സാഹചര്യവുമെല്ലാം ഈ ഇന്ധനത്തിന്റെ ജനപ്രിയതക്ക് അടയാളമാണ്.

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഗതാഗത ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന ഇരുചക്രവാഹനങ്ങളില്‍ ഇതുവരെ ഒരുകമ്പനിയും സിഎന്‍ജി സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇരുചക്ര വാഹനപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് കൊണ്ട് 2025 സാമ്പത്തിക വര്‍ഷത്തില്‍ സിഎന്‍ജി ടൂവീലറുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ് ഒരു പ്രമുഖ കമ്പനി. ആ കമ്പനി ഏതാണെന്നതിനെ കുറിച്ചും മറ്റ് വിശദാംശങ്ങളും ചുവടെ വായിക്കാം.

bajaj ct100

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് നിരവധി ജനപ്രിയ ബൈക്ക് മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ബജാജ് ഓട്ടോയാണ് ഉടന്‍ തന്നെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഏതാനും മാസങ്ങളായി പുറത്തുവരുന്നുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ ആദ്യത്തെ സിഎന്‍ജി ബൈക്ക് പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി ബജാജിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ത്രീവീലര്‍ വിഭാഗത്തില്‍ സിഎന്‍ജി ഓപ്ഷന്‍ കൊണ്ടുവന്ന് വിജയിപ്പിച്ച ബജാജ് ഇത് ടൂവീലര്‍ വിഭാഗത്തിലും പരീക്ഷിച്ച് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സിഎന്‍ജി ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നാണ് ബജാജ് കരുതുന്നത്.

bajaj ct100

സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ ഒരു പുതിയ ബ്രാന്‍ഡിന് കീഴിലായിരിക്കും ബജാജ് വിപണനം ചെയ്യുക. മറ്റ് സിഎന്‍ജി വാഹനങ്ങള്‍ പോലെ തന്നെ പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കും. ബജാജിന്റെ സിഎന്‍ജി വാഹനങ്ങളില്‍ ഇതിനായി പ്രത്യേക ഫ്യുവല്‍ ടാങ്കുകള്‍ സ്ഥാപിക്കും. പെട്രോള്‍ നിറയ്ക്കാന്‍ പ്രത്യേക ചേമ്പറും സിഎന്‍ജി നിറയ്ക്കാന്‍ പ്രത്യേക സിലിണ്ടറും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ബൈക്കിന് സിഎന്‍ജിയുടെയും പെട്രോളിന്റെയും സൗകര്യം ഉള്‍ക്കൊള്ളിക്കാന്‍ നല്ല ചെലവ് വരുന്നതിനാല്‍ പെട്രോള്‍ ബൈക്കുകളെ അപേക്ഷിച്ച് സിഎന്‍ജി ബൈക്കുകള്‍ക്ക് വില അല്‍പ്പം കൂടുതലായിരിക്കുമെന്ന് പറയപ്പെടുന്നു. ബദല്‍ ഇന്ധനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ഈ സാഹചര്യത്തില്‍ സിഎന്‍ജി ബൈക്കുകളുടെ നികുതിയില്‍ ഇളവ് വരുത്താന്‍ കമ്പനി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

bajaj ct100

ഇവികള്‍ക്ക് നല്‍കുന്ന നിരക്കില്‍ വേണമെന്ന് പറയുന്നില്ലെങ്കിലും ഏകദേശം 12 ശതമാനം ജിഎസ്ടി സിഎന്‍ജി ബൈക്കുകള്‍ക്ക് നിശ്ചയിച്ചാല്‍ അത് കമ്പനിക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്നാണ് ബജാജ് പറയുന്നത്. നിലവില്‍ വില്‍പ്പനക്കുള്ള മോഡലുകളില്‍ ആണോ അതോ പുത്തന്‍ മോഡലുകളിലാണാ സിഎന്‍ജി ഓപ്ഷന്‍ കൊണ്ടുവരുന്നതെന്ന കാര്യം ശര്‍മ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഒരു മോഡലില്‍ ഒതുക്കി നിര്‍ത്താതെ സിഎന്‍ജി മോട്ടോര്‍സൈക്കിളുകളുടെ ഒരു ശ്രേണി തന്നെ വിപണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനക്ഷമതക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഇന്ത്യയിലെ ഉപഭോക്താക്കളെയാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.സിഎന്‍ജി ബൈക്കുകളുടെ വിജയത്തില്‍ പങ്കുവഹിക്കാന്‍ പോകുന്നത് സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകളുടെ എണ്ണമായിരിക്കും.

സിഎന്‍ജി സ്റ്റേഷനുകളുടെ ലഭ്യതക്ക് അനുസരിച്ചായിരിക്കും സിഎന്‍ജി ബൈക്കുകളുടെ വില്‍പന. ഒരു ഉപഭാക്താവിന്റെ താമസസ്ഥലത്തിന്റെ ചുറ്റുവട്ടത്ത് സിഎന്‍ജി സ്റ്റേഷനുകള്‍ ഇല്ലെങ്കില്‍ അവര്‍ പ്രസ്തുത ബൈക്ക് വാങ്ങാന്‍ വിമുഖത കാണിക്കും. അതുകൊണ്ട് തന്നെ രാജ്യത്ത് സിഎന്‍ജി സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടണമെന്നും ബജാജ് ആവശ്യപ്പെടുന്നു. മുന്‍കാലങ്ങത്തെ അപേക്ഷിച്ച് രാജ്യത്തെ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം കൂടിയത് അല്‍പ്പം പ്രതീക്ഷ പകരുന്നുണ്ട്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കുകക്കൊപ്പം ഫ്‌ലക്‌സ് ഫ്യുവല്‍ വാഹനങ്ങളും ബജാജ് വികസിപ്പിക്കുന്നുണ്ട്.

ഇന്ന് മുതല്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ആരംഭിച്ച ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ബജാജ് ഈ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന മൈലേജുമായി വരുന്ന സിഎന്‍ജി ബൈക്കുകള്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം. സര്‍ക്കാര്‍ സിഎന്‍ജി ബൈക്കുകള്‍ക്ക് നികുതി കുറക്കുകയും അവ സ്വീകാര്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബജാജിന് പിന്നാലെ മറ്റ് ബ്രാന്‍ഡുകളും ഈ വഴിക്ക് വരും.

More from DriveSpark

Article Published On: Thursday, February 1, 2024, 16:40 [IST]
English summary
Bajaj cng motorcycles set to launch in fy25 details inside
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X