പെട്രോളിനേക്കാള്‍ ചെലവ് കുറവ്, സിഎന്‍ജിയുമല്ല! വിപ്ലവം സൃഷ്ടിക്കാന്‍ ബജാജിന്റെ പുത്തന്‍ ബൈക്ക് വരുന്നു

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഹരിത ഭാവിയിലേക്ക് അതിവേഗം മുന്നേറുകയാണ് ഇന്ത്യ. സര്‍ക്കാറിന്റെ നിരന്തര പ്രോത്സാഹനത്തിന്റെ ഫലമായി നിരവധി വാഹന നിര്‍മാതാക്കള്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് ചുവട് മാറുകയാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ബജാജ് ഓട്ടോയുടെ സ്ഥാനം. അടുത്തിടെയാണ് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 (Bajaj Freedom 125) പുറത്തിറക്കി ബജാജ് ഇരുചക്ര വാഹന വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു. സിഎന്‍ജിയില്‍ നിര്‍ത്താതെ ഇപ്പോള്‍ എഥനോള്‍ (Ethanol Bike) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

സെപറ്റംബറില്‍ തങ്ങളുടെ ആദ്യത്തെ എഥനോള്‍ ബൈക്ക് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷമോ ആദ്യ എഥനോള്‍ ബൈക്കിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് അവതരിപ്പിക്കാനാണ് സാധ്യത.

bajaj pulsar n160 side design

ബജാജിന്റെ എഥനോള്‍ ടൂവീലറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല. ഫ്രീഡം 125 സിഎന്‍ജി ബൈക്കിനെ പോലെ എഥനോള്‍ മോഡല്‍ ലൈനപ്പിലേക്കുള്ള ഒരു പുതിയ കൂട്ടിച്ചേര്‍ക്കലായി മാറുമോ എന്ന കാര്യം തീര്‍ച്ചയില്ല. അതല്ല ഇനി നിലവിലുള്ള ഏതെങ്കിലും മോഡല്‍ എഥനോള്‍ ഇന്ധനത്തിന് അനുസൃതമാക്കി മാറ്റുമോ എന്ന കാര്യവും ഉറപ്പില്ല. ഇങ്ങനെ ചെയ്യുന്നത് വഴി ഗവേഷണ-വികസനങ്ങള്‍ക്ക് ചെലവഴിക്കുന്ന വമ്പന്‍ തുക ലാഭിക്കാന്‍ കമ്പനിക്ക് സാധിക്കും.

അങ്ങനെ വന്നാല്‍ ഒരുപക്ഷേ ബജാജിന്റെ ആദ്യ എഥനോള്‍ ടൂവീലര്‍ പള്‍സര്‍ സീരീസില്‍ നിന്നായിരിക്കും ഉത്ഭവിക്കുകയെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2023-ല്‍ ഇന്ത്യയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ പള്‍സര്‍ NS160-ന്റെ ഫ്‌ലെക്സ് ഫ്യുവല്‍ പതിപ്പ് ബജാജിന്റെ പ്രദര്‍ശിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു പ്രവചനം. പള്‍സര്‍ എന്ന പേര് ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. അത്തരമൊരു സാഹചര്യത്തില്‍ അത് എളുപ്പത്തില്‍ മാര്‍ക്കറ്റ് ചെയ്യാനാകുമെന്നാണ് വിശ്വസം.

bajaj pulsar n160

രാജ്യത്ത് എഥനോള്‍ ഉപയോഗിച്ച് ഓടുന്ന മോട്ടോര്‍സൈക്കിളുകളുടെ എണ്ണം വളരെ കുറവാണ്. ഇതുവരെ, ടിവിഎസ് മോട്ടോറിന്റെ അപ്പാച്ചെ RTR 200 4V E100 ഒഴികെ ഒരു ഇരുചക്ര വാഹന നിര്‍മ്മാതാവും E100 ബൈക്ക് പുറത്തിറക്കിയിട്ടില്ല. E100 എഥനോള്‍ ബൈക്കുകള്‍ 100 ശതമാനം എഥനോള്‍ ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എഥനോളിന്റെ സ്വഭാവം നിമിത്തം എഞ്ചിന്റെ ചില പ്ലാസ്റ്റിക്, റബ്ബര്‍ ഭാഗങ്ങള്‍ കാലക്രമേണ നശിക്കാന്‍ ഇടയാക്കും. ഈ പ്രശ്‌നം പരിഹാരിക്കാനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്.

ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ എഥനോള്‍ ബൈക്ക് പ്രദര്‍ശിപ്പിക്കാനാണ് ബജാജ് പദ്ധതിയിടുന്നത്. ഇവന്റിന് മുമ്പ് ട്രയല്‍ റണ്ണായി സെപ്റ്റംബറില്‍ എഥനോള്‍ മോഡല്‍ പ്രദര്‍ശിപ്പിക്കാനാണ് ബ്രാന്‍ഡിന്റെ പ്ലാന്‍. എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ടൂവീലറുകള്‍ക്കൊപ്പം മുച്ചക്ര വാഹനങ്ങളും ബജാജ് വികസിപ്പിക്കുന്നുണ്ട്. അവയും ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് കമ്പനി അവതരിപ്പിക്കും. ബജാജ് ഏത് തരത്തിലുള്ള എഥനോള്‍ ബൈക്കാണ് വിപണിയിലെത്തിക്കുന്നതെന്നും അതിന്റെ സവിശേഷതകളെക്കുറിച്ചും അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.

bajaj pulsar n160 rear design

എഥനോള്‍-പവേര്‍ഡ് ബൈക്കുകളിലേക്കുള്ള ബജാജിന്റെ മാറ്റം ഇന്ത്യയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മറ്റൊരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു. എഥനോളിന്റെ വില പെട്രോളിനേക്കാള്‍ വളരെ കുറവായതിനാല്‍ കൂടുതല്‍ പേര്‍ ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിഎന്‍ജി ബൈക്കുകളുടെ വരവ് ഇന്ത്യയില്‍ ഇതിനകം തന്നെ വലിയ അലയൊലികള്‍ തീര്‍ത്തിരിക്കുകയാണ്.

ബജാജ് ഫ്രീഡം 125 ആയിരക്കണക്കിന് ഉപഭോക്താക്കളെയാണ് നേടുന്നത്. വമ്പന്‍ ഡിമാന്‍ഡ് കാരണം ഓഗസ്റ്റ് 15 മുതല്‍ സിഎന്‍ജി ബൈക്കിന്റെ ലഭ്യത 88 പട്ടണങ്ങളിലേക്കായി വ്യാപിപ്പിച്ചിരിക്കുകയാണ് ബജാജ്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡായ ടിവിഎസും തങ്ങളുടെ സിഎന്‍ജി സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറക്കാന്‍ പോകുകയാണ്. പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഹരിത ബദലുകള്‍ സ്വീകരിക്കുക എന്ന രാജ്യത്തിന്റെ വിശാലമായ കാഴ്ചപ്പാടിന് പിന്തുണയുമായി കൂടുതല്‍ കമ്പനികള്‍ എത്തുന്നത് ശുഭസൂചനയാണ്.

More from DriveSpark

Article Published On: Thursday, August 29, 2024, 13:01 [IST]
English summary
Bajaj ethanol bike expected to debut in september 2024 all details here
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X