സിഎന്‍ജി ബൈക്കിന്റെ വില ഇനിയും കുറയും! ഇവിയെ പറ്റി ചിന്തിക്കുകയോ വേണ്ടെന്ന് ബജാജ്
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ടാണ് ഏാതാനും ആഴ്ചകള്‍ക്ക് മുമ്പ് ബജാജ് ഫ്രീഡം 125 അവതരിച്ചത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണവുമായാണ് ഫ്രീഡം 125 എത്തിയത്. ഇതിനോടകം തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ഓളം സൃഷ്ടിച്ച ഫ്രീഡം നിലവില്‍ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് വില്‍പ്പനക്ക് ലഭ്യമാകുന്നത്. ഈ മാസം രാജ്യത്തെ എഴുപതിലേറെ നഗരങ്ങളിലേക്ക് കൂടി ഫ്രീഡം ലഭ്യമാക്കാനാണ് ബജാജിന്റെ പ്ലാന്‍. ഇതിനിടെ ബജാജ് ഫ്രീഡം ബൈക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ആവേശം ഇരട്ടിയാക്കുന്ന ചില സ്‌പൈ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബജാജ് ഫ്രീഡം 125 മോട്ടോര്‍സൈക്കിള്‍ പുത്തന്‍ രൂപത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഭൂരിഭാഗവും മറച്ച നിലയിലാണ് മോട്ടോര്‍സൈക്കിള്‍ കാണപ്പെട്ടത്. എന്നിരുന്നാലും ഇത് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്കിന്റെ കുറഞ്ഞ വിലയുള്ള വേരിയന്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ 94,995 രൂപ മുതലാണ് ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്കിന്റെ പ്രാരംഭ വില. ഇതിലും കുറഞ്ഞ വിലയ്ക്ക് ഫ്രീഡം ബൈക്ക് വില്‍ക്കാനുള്ള നീക്കത്തിലാണ് ബജാജ് എന്ന റിപ്പോര്‍ട്ടുകള്‍ തെല്ലൊന്നുമല്ല വാഹനപ്രേമികളെ ആവേശത്തിലാക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് ബജാജില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. ബജാജ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. പൂര്‍ണമായും മറച്ച നിലയില്‍ ആയതിനാല്‍ ഫ്രീഡം 125 ടെസ്റ്റ് മ്യൂളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും ചിത്രങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട്.
പ്രധാനമായും വില താങ്ങി നിര്‍ത്തുന്നതിനായി നടപ്പാക്കിയ മാറ്റങ്ങള്‍ കാരണമാണ് പരീക്ഷണയോട്ടം നടത്തുന്നത് ഫ്രീഡത്തിന്റെ താങ്ങാവുന്ന വിലയുള്ള വേരിയന്റാണെന്ന് അനുമാനിക്കുന്നത്. നിലവില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫ്രീഡം 125 ബൈക്കില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളാണുള്ളത്. എന്നാല്‍ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കില്‍ ഹാലജന്‍ ലൈറ്റിംഗ് സെറ്റപ്പാണ് വെളിച്ചം പകരുന്നതെന്ന് തോന്നുന്നു. വില കുറയ്ക്കുന്നതിന് വേണ്ടിയാണ് ബജാജ് ഈ ഫീച്ചര്‍ കുറച്ചത്.

ഇതിനോടൊപ്പം വില കുറയ്ക്കുന്നതിനായി ഒത്തിരി ഫീച്ചറുകള്‍ മാറ്റിസ്ഥാപിച്ചതായി കാണാം. അവയില്‍ ഒന്നാണ് ബ്രേക്കുകള്‍. പുതിയ വേരിയന്റില്‍ ഡിസ്‌ക് ബ്രേക്കുകള്‍ക്ക് പകരം ഡ്രം ബ്രേക്കുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവുചുരുക്കല്‍ തന്ത്രത്തിന്റെ ഭാഗമായി ബൈക്കിന്റെ നിറത്തിലും മാറ്റം വന്നേക്കാം. നിലവില്‍ ഫ്രീഡം ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് വരുന്നത്. ഇതിന് പകരമായി സിംഗിള്‍ ടോണ്‍ നിറത്തിലാണ് ടെസ്റ്റ് മ്യൂള്‍ എന്നാണ് മനസ്സിലാക്കുന്നത്.
മാത്രമല്ല പുതിയ വേരിയന്റില്‍ സിമ്പിള്‍ ഗ്രാഫിക്‌സ് ആയിരിക്കും വരിക. നിലവിലുള്ള ഫ്രീഡത്തിലെ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ക്ക് പകരം കൂടുതല്‍ ചെലവ് കുറഞ്ഞ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിലേക്ക് മാറുന്നതായി സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, ബൈക്കിന്റെ ഫ്രണ്ടിലെ മഡ്ഗാര്‍ഡിനും വളരെ ലളിതമായ ഡിസൈനാണുള്ളത്. ബൈക്കിന്റെ ഉപകരണപ്പട്ടികയും വളരെ സിമ്പിള്‍ ആയിരിക്കും. ഉദാഹരണത്തിന് ഈ ബൈക്കിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇല്ലാതെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

നിലവിലുള്ള ബൈക്കില്‍ നിന്ന് വ്യത്യസ്തമായ ടയറുകളിലായിരിക്കും സഞ്ചാരംഅതേസമയം, ഫ്രെയിം, സിഎന്‍ജി സിലിണ്ടര്‍, എഞ്ചിന്‍ എന്നിവയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ പരമാവധി 9.3 bhp പവറും 6,000 ആര്‍പിഎമ്മില്‍ 9.7 Nm ടോര്‍ക്കും സൃഷ്ടിക്കും.
5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും സീറ്റിനടിയില്‍ രണ്ട് കിലോ വരെ വാതകം ഉള്‍ക്കൊള്ളുന്ന 16 കിലോ സിഎന്‍ജി സിലിണ്ടറും ഇതിലുണ്ട്. സിഎന്‍ജിയില്‍ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററും ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.
സിഎന്‍ജിയില്‍ മാത്രം 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും. പെട്രോള്‍ കൂടി നിറയ്ക്കുന്നതോടെ ഫുള്‍ടാങ്കില്‍ ബൈക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമന്നാണ് അവകാശവാദം. ഫ്രീഡം സിഎന്‍ജി ബൈക്കിന് 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്ന് ബജാജ് ഓട്ടോ പറഞ്ഞു. തീപിടിച്ച പെട്രോള്‍ ചെലവില്‍ നിന്ന് 'സ്വാതന്ത്രം' ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ബജാജ് ഫ്രീഡം 125.
94,995 രൂപ എക്സ്ഷോറൂം വിലയുള്ള ഫ്രീഡം സിഎന്‍ജി ബൈക്കിന്റെ ബേസ് വേരിയന്റിനേക്കാള്‍ അല്‍പ്പം കുറഞ്ഞ വിലയിലായിരിക്കും വരാന്‍ പോകുന്ന വേരിയന്റ് എത്തുക. കന്നി സിഎന്‍ജി ബൈക്കിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളെയാണ് ബജാജ് ലക്ഷ്യമിടുന്നത്. ഫ്രീഡം സിഎന്‍ജി ബൈക്കിന്റെ താങ്ങാനാവുന്ന വേരിയന്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Source: car&bike


Click it and Unblock the Notifications








