ലാഭിച്ച പെട്രോള്‍ പൈസക്ക് ഇഎംഐ അടയ്ക്കാം! ലോകത്തെ ആദ്യ സിഎന്‍ജി ബൈക്ക് ബുക്ക് ചെയ്യാന്‍ ജനത്തിരക്ക്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 പുറത്തിറക്കിയത്. ഇന്ധനവില ഉയരങ്ങളില്‍ തുടരുമ്പോള്‍ കുറഞ്ഞ പ്രവര്‍ത്തനച്ചെലവുള്ള വാഹനം തേടുന്ന ഉപഭോക്താക്കളെയാണ് ഈ പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ ടൂവീലര്‍ വഴി ബജാജ് ലക്ഷ്യമിട്ടത്. ഇന്ത്യയിലുടനീളമുള്ള ഇരുചക്രവാഹന പ്രേമികളുടെ ശ്രദ്ധ അതിവേഗം ആകര്‍ഷിക്കാന്‍ ബജാജ് ഫ്രീഡം 125-ന് സാധിച്ചു. ജൂലൈ അഞ്ചിന് 95,000 രൂപ പ്രാരംഭ വിലയിലാണ് ബജാജ് ഓട്ടോ ഈ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ബൈക്കിന്റെ ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ജൂലൈ 18-നാണ് ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്കിന്റെ ബുക്കിംഗ് ജാലകം തുറന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 1,000 രൂപ ടോക്കണ്‍ തുക നല്‍കി ഈ ബൈക്ക് ബുക്ക് ചെയ്യാനാകും. ബൈക്കിന്റെ വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ 30,000-ത്തിലധികം ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ബജാജ് ഓട്ടോ വെളിപ്പെടുത്തി. മാത്രമല്ല സിഎന്‍ജി ബൈക്കിന് ഇതിനകം 6,000 ബുക്കിംഗുകള്‍ ലഭിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

bajaj freedom 125

മൂന്ന് വേരിയന്റുകിലാണ് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്ക് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. എന്‍ട്രി ലെവല്‍ ഡ്രം വേരിയന്റിന് 95,000 രൂപയാണ് വില. മിഡ് വേരിയന്റായ ഡ്രം എല്‍ഇഡിക്ക് 1.05 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് ഡിസ്‌ക് എല്‍ഇഡി വേരിയന്റിന് 1.10 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.

ഫ്രീഡം 125 മോട്ടോര്‍സൈക്കിളിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ രണ്ട് വീലുകളിലും ഡ്രം ബ്രേക്കുകളാണ് ലഭിക്കുക. ഹാലൊജന്‍ ഹെഡ്ലൈറ്റ്, ഷീറ്റ് മെറ്റല്‍ ബെല്ലി പാന്‍ എന്നിവ ഈ വേരിയന്റില്‍ വരുന്നുണ്ടെങ്കിലും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി ലഭിക്കില്ല. മിഡ്-ലെവല്‍ ഡ്രം എല്‍ഇഡി വേരിയന്റില്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, രണ്ട് വീലുകളിലും ഡ്രം ബ്രേക്കുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.

bajaj freedom 125 display

ഫ്രീഡം സിഎന്‍ജി ബൈക്ക് മിഡ്‌വേരിയന്റിലും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമല്ല. മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്ക്, എല്‍ഇഡി ഹെഡ്ലൈറ്റ്, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയാണ് ടോപ്-എന്‍ഡ് ഡിസ്‌ക് എല്‍ഇഡി വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍.

125 സിസി എഞ്ചിനാണ് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 9.4 bhp പവറും 9.7 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും സീറ്റിനടിയില്‍ രണ്ട് കിലോ വരെ വാതകം ഉള്‍ക്കൊള്ളുന്ന 16 കിലോ സിഎന്‍ജി സിലിണ്ടറും ഇതിലുണ്ട്. സിഎന്‍ജിയില്‍ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററും ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

bajaj freedom 125 petrol tank

സിഎന്‍ജിയില്‍ മാത്രം 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും. പെട്രോള്‍ കൂടി നിറയ്ക്കുന്നതോടെ ഫുള്‍ടാങ്കില്‍ ബൈക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമന്നാണ് അവകാശവാദം.ഫ്രീഡം സിഎന്‍ജി ബൈക്കിന് 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്ന് ബജാജ് ഓട്ടോ പറഞ്ഞു. തീപിടിച്ച പെട്രോള്‍ ചെലവില്‍ നിന്ന് 'സ്വാതന്ത്രം' ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ബജാജ് ഫ്രീഡം 125.

ഈ ന്യൂജെന്‍ ടൂവീലര്‍ ചെലവ് ചുരുക്കുന്നതിനൊപ്പം മികച്ച ഫീച്ചറുകള്‍ കൂടി ഓഫര്‍ ചെയ്യുന്നതിനാല്‍ ഓരോ ദിവസവും കൂടുതല്‍ ആളുകളാണ് ചോദിച്ച് എത്തുന്നു. എന്നാല്‍ സീറ്റിനടിയില്‍ 16 കിലോ ഭാരമുള്ള സിഎന്‍ജി സിലിണ്ടര്‍ ഉള്ളത് കാരണം ചിലര്‍ക്ക് സുരക്ഷാ ആശങ്കകള്‍ ഉണ്ട്. എന്നാല്‍ ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ബജാജ് ഓട്ടോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രീഡം ബൈക്ക് ഇന്‍േറണല്‍ ക്രാഷ് ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.

സുരക്ഷ പരിശോധിക്കുന്നതിനായി ഫ്രണ്ടല്‍ കൊളിഷന്‍ ടെസ്റ്റിനും ട്രക്ക് ഓവര്‍റണ്‍ ടെസ്റ്റിനും ബജാജ് ഫ്രീഡം 125 സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ വിധേയമായി. രണ്ട് ടെസ്റ്റുകളിലും സിഎന്‍ജി സിലിണ്ടറില്‍ നിന്ന് ആഘാതമോ ചോര്‍ച്ചയോ ഉണ്ടായിട്ടില്ല. ട്രക്ക് റണ്‍ഓവര്‍ ടെസ്റ്റിന് വിധേയമായ വണ്ടിയുടെ മെത്തം രൂപം മാറിയെങ്കിലും സിഎന്‍ജി ടാങ്ക് കേടുകൂടാതെയിരുന്നു. സിഎന്‍ജി ടാങ്കില്‍ സ്‌ക്രാച്ചോ ചളുക്കുകളോ ഇല്ലാത്തതിനാല്‍ അപകടങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുള്ള ആഘാതങ്ങളില്‍ നിന്നും ടാങ്കിനെ സംരക്ഷിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

ട്രക്ക് റണ്‍ഓവര്‍ ടെസ്റ്റിലും പ്രഷര്‍ ഗേജ് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്ത് തുടരുന്നുവെന്നതിനാല്‍ സിഎന്‍ജി ചോര്‍ച്ചയില്ലെന്ന് പറയാം. സേഫ്റ്റി സംബന്ധിച്ച ആശങ്കക കുടി പരിഹരിച്ചതിനാല്‍ കൂടുതല്‍ പേര്‍ ബൈക്ക് തേടിയെത്തും. എന്നാല്‍ നിലവില്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാതമാണ് ഫ്രീഡം ലഭ്യമാകുന്നത്. ഡെലിവറി രാജ്യവ്യാപകമായി തുടങ്ങുന്നതോടെ ഫ്രീഡത്തിന്റെ വില്‍പ്പന കുത്തനെ കൂടും.

More from DriveSpark

Article Published On: Friday, July 26, 2024, 12:52 [IST]
English summary
Bajaj freedom 125 cng bike garnered 6000 bookings in 1 week
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X