ട്രക്ക് കയറ്റി ഇറക്കിയിട്ടും 'നോ സീന്‍'! സിഎന്‍ജി ബൈക്കിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോയുമായി ബജാജ്

ഇന്ത്യന്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച് ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎഎന്‍ജി മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് ഫ്രീഡം 125 എന്ന് പേരുള്ള ബൈക്കിന്റെ മൂടുപടമഴിച്ചത്. ബജാജ് ഫ്രീഡം 125 ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഫ്രീഡം 125 NG04 ഡിസ്‌ക് എല്‍ഇഡി, ഫ്രീഡം 125 NG04 ഡ്രം എല്‍ഇഡി, ഫ്രീഡം 125 NG04 ഡ്രം എന്നിവയാണ് അവ. 95,000 രൂപയാണ് ഈ ബൈ-ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ വില.

സിഎന്‍ജി മാത്രമല്ല അത്യവശ്യ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇതില്‍ ചെറിയ ഒരു പെട്രോള്‍ ടാങ്കും സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണമായ മൈലേജും കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണെന്നിരിക്കെ ഏതൊരാളുടെയും ആശങ്ക ഈ വാഹനത്തിന്റെ സുരക്ഷയെ സംബന്ധിച്ചാകും. സിഎന്‍ജി വാഹനത്തിന്റെ സേഫ്റ്റിയെ സംബന്ധിച്ച ആശങ്കകള്‍ കാരണം താല്‍പര്യമുള്ള ഉപഭോക്താക്കള്‍ വരെ ഒരുപക്ഷേ പിന്തിരിഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഒഴിവാക്കേണ്ട ഉത്തരവാദിത്തം ബജാജിനാണുള്ളത്.

bajaj freedom 125 cng crash test

അതുകൊണ്ട് ഈ ആശങ്കകള്‍ പരിഹരിക്കാനായാണ് ബജാജ് ഫ്രീഡം 125-ന്റെ ഇന്റേണല്‍ ക്രാഷ് ടെസ്റ്റുകളുടെ രണ്ട് വീഡിയോകള്‍ പുറത്തിറക്കിയത്. സുരക്ഷ പരിശോധിക്കുന്നതിനായി ഫ്രണ്ടല്‍ കൊളിഷന്‍ ടെസ്റ്റിനും ട്രക്ക് ഓവര്‍റണ്‍ ടെസ്റ്റിനും ബജാജ് ഫ്രീഡം 125 സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ വിധേയമായി.ഫ്രണ്ടല്‍ കൊളിഷന്‍ ടെസ്റ്റില്‍ ബജാജ് ഫ്രീഡം 1.5 ടണ്‍ വസ്തുവിനെതിരെയാണ് ഇടിപ്പരീക്ഷ നടത്തിയത്. ഇതിനെ ഒരു ആവറേജ് മിഡ്-സൈസ് എസ്‌യുവിയുമായി താരതമ്യപ്പെടുത്താം.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ബൈക്ക് സഞ്ചരിക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിലും ബൈക്കിലെ സിഎന്‍ജി ടാങ്ക് സുദൃഢമായി തുടരുന്നു. വാസ്തവത്തില്‍ ടാങ്ക് കേടുപാടുകള്‍ കൂടാതെ നിലകൊള്ളുന്നുവെന്ന് മാത്രമല്ല പ്രഷര്‍ ഗേജ് യഥാര്‍ത്ഥ സ്ഥാനത്ത് തുടരുകയും ചെയ്തു. സിഎന്‍ജി ചോര്‍ച്ചയില്ലെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ട്രക്ക് റണ്‍ഓവര്‍ ടെസ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഇത് കുറച്ച് ഭയാനകമായിരുന്നു. അതായത് സിഎന്‍ജി ബൈക്കിന്റെ മുകളില്‍ കൂടി ഒരു ട്രക്ക് കയറ്റി ഇറക്കിയുള്ള പരീക്ഷണമായിരുന്നു.

bajaj freedom 125 cng crash test

ട്രക്ക് റണ്‍ഓവര്‍ ടെസ്റ്റിന് വിധേയമായ വണ്ടിയുടെ മെത്താം രൂപം മാറിയെങ്കിലും സിഎന്‍ജി ടാങ്ക് കേടുകൂടാതെയിരുന്നു. സിഎന്‍ജി ടാങ്കില്‍ സ്‌ക്രാച്ചോ ചളുക്കുകളോ ഉണ്ടായിരുന്നില്ല. ഇത് അപകടങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുള്ള ആഘാതങ്ങളില്‍ നിന്നും ടാങ്കിനെ സംരക്ഷിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ട്രക്ക് റണ്‍ഓവര്‍ ടെസ്റ്റിലും പ്രഷര്‍ ഗേജ് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്ത് തുടരുന്നുവെന്നതിനാല്‍ സിഎന്‍ജി ചോര്‍ച്ചയില്ലെന്ന് പറയാം.

ഈ രണ്ട് ടെസ്റ്റുകള്‍ കൂടാതെ ബജാജ് സൈഡ് ഇംപാക്ട് ടെസ്റ്റുകളും വെര്‍ട്ടിക്കല്‍ ഡ്രോപ്പ് ടെസ്റ്റുകളും നടത്തിയിരുന്നു. ഈ രണ്ട് ടെസ്റ്റുകളുടെയും ഫലങ്ങളിലും മാറ്റമുണ്ടായിരുന്നില്ല. സേഫ്റ്റി ആശങ്കകള്‍ കാരണം ബൈക്ക് വാങ്ങാതിരിക്കരുതെന്നാണ് ബജാജ് ഈ വീഡിയോ പുറത്ത് വിട്ട് പറയാന്‍ ശ്രമിച്ചത്. ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്ക് പണിതിരിക്കുന്നത്. 2 കിലോഗ്രാം ശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ ടാങ്കും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

bajaj freedom 125 cng crash test

സിഎന്‍ജിയുടെയും പെട്രോള്‍ ടാങ്കിന്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോള്‍ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഫുള്‍ടാങ്കില്‍ സിഎന്‍ജിയില്‍ 200 കിലോമീറ്റര്‍ റേഞ്ചും പെട്രോളില്‍ 130 കിലോമീറ്റര്‍ റേഞ്ചുമാണ് ബജാജ് പറയുന്നത്. റിവേഴ്‌സ് ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ടില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കിലും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു.

8000 ആര്‍പിഎമ്മില്‍ 9.4 bhp പവറും 5000 ആര്‍പിഎമ്മില്‍ 9.7 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഫ്രീഡം 125ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഹാന്‍ഡില്‍ബാറിന്റെ വലതുവശത്തുള്ള ഒരു സ്വിച്ച് വഴി സിഎന്‍ജിയില്‍ നിന്ന് പെട്രോളിലോക്കും തിരിച്ചും എളുപ്പത്തില്‍ മാറാം.

More from DriveSpark

Article Published On: Monday, July 8, 2024, 18:11 [IST]
English summary
Bajaj freedom 125 cng bike internal crash test video out here is the result
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X