രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും കിട്ടില്ല! എന്നിട്ടും ബജാജ് സിഎന്‍ജി ബൈക്കിന്റെ വില്‍പ്പന കണ്ടാല്‍ കണ്ണുതള്ളും

ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ എന്നറിയപ്പെടുന്ന ബജാജ് ഫ്രീഡം 125 ഇക്കഴിഞ്ഞ ജൂലൈയിലാണ് വിപണിയില്‍ എത്തിയത്. തുടക്കത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ഈ നൂതന ബൈക്ക് ലഭ്യമായിരുന്നത്. ഓഗസ്റ്റ് 15 സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരളം, ഡല്‍ഹി, യുപി, കര്‍ണാടക, ഹരിയാന, വിദര്‍ഭ എന്നിവിടങ്ങളിലെ 88 നഗരങ്ങളില്‍ കൂടി ഫ്രീഡം 125 ബജാജ് ലഭ്യമാക്കി. പരിമിതമായ സ്ഥലങ്ങളില്‍ മാത്രം ലഭ്യമായിട്ടും ശ്രദ്ധേയമായ വില്‍പ്പന നേട്ടം കൈവരിക്കാന്‍ പുതിയ ബൈക്കിന് സാധിച്ചു. 2024 ഓഗസ്റ്റില്‍ ഫ്രീഡം 125-ന്റെ വില്‍പ്പന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി പരിശോധിക്കാം.

ആകര്‍ഷകമായ പ്രാരംഭ വിലയുടെ ബലത്തില്‍ പോയ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ ബജാജ് ബൈക്കുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ ഫ്രീഡത്തിന് സാധിച്ചു. പള്‍സര്‍ (1,16,250 യൂണിറ്റ്), പ്ലാറ്റിന (41,915 യൂണിറ്റ്), ചേതക് (21,756) എന്നീ മോഡലുകളാണ് ഫ്രീഡം 125-ന്റെ മുന്നിലുള്ളത്. ഓഗസ്റ്റില്‍ മാത്രം ഫ്രീഡം 125-ന്റെ 9,215 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു. ജൂലൈയില്‍ ഫ്രീഡം 125-ന്റെ വില്‍പ്പന 1,933 യൂണിറ്റുകള്‍ മാത്രമായിരുന്നു.

bajaj freedom 125

ബജാജിന്റെ വില്‍പ്പനയുടെ 4.68 ശതമാനം സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ഫ്രീഡം സിഎന്‍ജി ബൈക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും ലഭ്യമാകാത്ത സാഹചര്യത്തില്‍ പോലും ഈ മോഡലിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും വിപണി ആവശ്യകതയും ഈ കണക്കുകള്‍ എടുത്തുകാണിക്കുന്നു. ഉത്സവ സീസണ്‍ അടുത്തിരിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ സിഎന്‍ജി ബൈക്കിന്റെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബജാജ് ഫ്രീഡം 125 ഇന്ത്യയില്‍ ഏഴ് നിറങ്ങളിലും മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. NG04 ഡിസ്‌ക് എല്‍ഇഡി, NG04 ഡ്രം എല്‍ഇഡി, NG04 ഡ്രം എന്നിവയാണ് അവ. എന്‍ട്രി ലെവല്‍ വേരിയന്റായ ഫ്രീഡം 125 NG04 ഡ്രമിന് 95,000 രൂപയാണ് വില നിശ്ചയ്ിച്ചിരിക്കുന്നത്. ഫ്രീഡം 125 ഡ്രം എല്‍ഇഡി 1.05 ലക്ഷം രൂപയും ടോപ് സ്പെക് ഫ്രീഡം 125 ഡിസ്‌ക് എല്‍ഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് മുടക്കേണ്ടത്. എക്‌സ്ഷോറൂം വിലകളാണിത്.

bajaj freedom 125 side design

സിഎന്‍ജിക്ക് പുറമെ പെട്രോളിലും ഓടാവുന്ന തരത്തില്‍ ബൈ-ഫ്യുവല്‍ ഓപ്ഷനിലാണ് ഇത് വരുന്നത്. പുറത്തേക്ക് ഒട്ടും കാണാത്ത രീതിയില്‍ മോട്ടോര്‍സൈക്കിളിന്റെ സീറ്റിനടിയിലാണ് സിഎന്‍ജി സിലിണ്ടര്‍ ഘടിപ്പിച്ചിട്ടുള്ളത്. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും സീറ്റിനടിയില്‍ രണ്ട് കിലോ വരെ വാതകം ഉള്‍ക്കൊള്ളുന്ന 16 കിലോ സിഎന്‍ജി സിലിണ്ടറും ഇതിലുണ്ട്.

125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 9.3 bhp പവറും 9.7 Nm ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. പെട്രോള്‍ മോഡില്‍ മണിക്കൂറില്‍ 93.4 കിലോമീറ്ററും സിഎന്‍ജിയില്‍ മണിക്കൂറില്‍ 90.5 കിലോമീറ്ററുമാണ് ബൈക്കിന്റെ ടോപ് സ്പീഡ്.

bajaj freedom 125 petrol tank

ബജാജ് ഫ്രീഡം സിഎന്‍ജിയില്‍ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. സിഎന്‍ജിയില്‍ മാത്രം 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും. പെട്രോള്‍ കൂടി നിറയ്ക്കുന്നതോടെ ഫുള്‍ടാങ്കില്‍ ബൈക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്ന് ബജാജ് പറയുന്നത്. 11 സുരക്ഷാ പരിശോധനകള്‍ നടത്തിയ ശേഷം പുറത്തിറക്കിയ ബൈക്കിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോ ബജാജ് പങ്കുവെച്ചിരുന്നു.

ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ ഇരുചക്രവാഹനങ്ങള്‍ക്കിടയില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. സ്‌റ്റൈലിലും പെര്‍ഫോമന്‍സിലും വിട്ടുവീഴ്ച ചെയ്യാതെ ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന ഫ്രീഡം ഭാവിയില്‍ വില്‍പ്പന ചാര്‍ട്ടുകള്‍ പിടിച്ച് കുലുക്കുമെന്നാണ് പ്രതീക്ഷ. കാരണം ഈ മോഡലിന്റെ കൂടുതല്‍ താങ്ങാവുന്ന വിലയുള്ള വേരിയന്റ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കുറഞ്ഞ വിലയുള്ള വേരിയന്റിനൊപ്പം അടുത്ത പാദത്തില്‍ ഇന്ത്യയിലുടനീളം വാഹനം ലഭ്യമാക്കുന്നതോടെ വില്‍പ്പന ഗണ്യമായി വര്‍ധിക്കും. എന്നിരുന്നാലും, ഫ്രീഡം സിഎന്‍ജി ബൈക്കിന് മുന്നിലുള്ള പ്രധാന വെല്ലുവിളി രാജ്യത്ത് പലയിടത്തും സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകള്‍ കുറവാണെന്നതാണ്. മോഡല്‍ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിനൊപ്പം സര്‍ക്കാര്‍ കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുക കൂടി ചെയ്താല്‍ പിന്നെ ഫ്രീഡം ഒരുപക്ഷേ പെട്രോള്‍ ബൈക്കുകളെ വരെ വില്‍പ്പനയില്‍ പിന്നിലാക്കിയേക്കും.

More from DriveSpark

Article Published On: Saturday, September 28, 2024, 13:00 [IST]
English summary
Bajaj freedom 125 cng bike sales stood at 9215 units in august 2024 details
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X