2 കി.ഗ്രാം സിഎന്‍ജിക്ക് 200 കി.മീ ഓടാം! ബജാജ് ഫ്രീഡത്തിന്റെ സവിശേഷതകള്‍ അറിഞ്ഞാല്‍ അതിശയിക്കും

ലോകം കാത്തിരിക്കുന്ന സിഎന്‍ജി ബൈക്ക് വെള്ളിയാഴ്ച (05 ജൂലൈ 2024) പുറത്തിറക്കിയിരിക്കുകയാണ്. ഫ്രീഡം 125 എന്ന പേരില്‍ വില്‍പനക്കെത്തിച്ച മോട്ടോര്‍സൈക്കിള്‍ പെട്രോള്‍ ബൈക്കുകള്‍ക്ക് മികച്ച ഒരു ബദലായാണ് കണക്കാക്കപ്പെടുന്നത്. പെട്രോള്‍ ബൈക്കുകളേക്കാള്‍ ഏകദേശം 50 ശതമാനം പ്രവര്‍ത്തനച്ചെലവ് ലാഭിക്കാന്‍ ഫ്രീഡം 125ന് സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഇതില്‍ ഒട്ടനവധി നൂതന ഫീച്ചറുകളും ബജാജ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനായി എത്തുന്ന ഫ്രീഡം വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം ചുവടെ വായിക്കാം.

സിഎന്‍ജി ബൈക്ക് എന്ന് കേള്‍ക്കുമ്പോള്‍ ഇത് സിഎന്‍ജി ഇന്ധനത്തില്‍ മാത്രമാണോ പ്രവര്‍ത്തിക്കുക എന്ന സംശയം ഏവര്‍ക്കും ഉണ്ടാകും. എന്നാല്‍ ഇത് സിഎന്‍ജി+പെട്രോള്‍ ബൈ ഫ്യുവല്‍ വാഹനമാണെന്ന് ആദ്യമേ ഉണര്‍ത്തിക്കട്ടെ. ഇന്ത്യയുടെ പല ഭാഗങ്ങളിലും സിഎന്‍ജി സ്‌റ്റേഷനുകള്‍ കുറവാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സില്‍ വെച്ചാണ് ഓട്ടോകളിലും കാറുകളിലും കണ്ടുവരുന്ന രീതിയില്‍ സിഎന്‍ജി-പെട്രോള്‍ ബൈ ഫ്യുവല്‍ ഓപ്ഷന്‍ ഈ മോഡലില്‍ ബജാജ് കൊണ്ടുവന്നത്.

bajaj freedom 125 cng motorcycle launched

2 കിലോഗ്രാം ശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ ടാങ്കും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സിഎന്‍ജിയുടെയും പെട്രോള്‍ ടാങ്കിന്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോള്‍ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഫുള്‍ടാങ്കില്‍ സിഎന്‍ജിയില്‍ 200 കിലോമീറ്റര്‍ റേഞ്ചും പെട്രോളില്‍ 130 കിലോമീറ്റര്‍ റേഞ്ചുമാണ് ബജാജ് പറയുന്നത്.

പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് സിഎന്‍ജി ബൈക്കുകള്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് 26.7 ശതമാനത്തില്‍ താഴെ CO2 പുറന്തള്ളുന്നു. ഇത് 85 ശതമാനം വരെ കുറവ് മീഥേന്‍ ഹൈഡ്രോകാര്‍ബണുകളും (NMHC) 43 ശതമാനം വരെ കുറവ് നൈട്രജന്‍ ഓക്‌സൈഡും (NOx) പുറത്തുവിടുന്നു.

bajaj freedom 125 cng cylinder

വേരിയന്റുകളും വിലയും: ബജാജ് ഫ്രീഡം 125 ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഫ്രീഡം 125 NG04 ഡിസ്‌ക് എല്‍ഇഡി, ഫ്രീഡം 125 NG04 ഡ്രം എല്‍ഇഡി, ഫ്രീഡം 125 NG04 ഡ്രം എന്നിവയാണ് അവ. ഫ്രീഡം 125 NG04 ഡ്രം ആണ് വിലകുറഞ്ഞ ഓപ്ഷന്‍.

95,000 രൂപയാണ് ഫ്രീഡം 125 NG04 ഡ്രം വേരിയന്റിന്റെ വില. ഫ്രീഡം 125 ഡ്രം എല്‍ഇഡി 1.05 ലക്ഷം രൂപയാണ് വില. ടോപ് സ്‌പെക് ഫ്രീഡം 125 ഡിസ്‌ക് എല്‍ഇഡിക്ക് 1.10 ലക്ഷം രൂപയാണ് മുടക്കേണ്ടത്. വിലകള്‍ എക്സ്‌ഷോറൂം ആണെന്ന് ശ്രദ്ധിക്കുക.

bajaj freedom 125 side design

സവിശേഷതകള്‍: ഈ ബൈക്കില്‍ ബജാജ് നീളമുള്ള സീറ്റ് വാഗ്ദാനം ചെയ്യുന്നു. മൂന്ന് പേരടങ്ങുന്ന ചെറിയ കുടുംബത്തിന് പോലും ഇതില്‍ സുഖമായി സവാരി ചെയ്യാമെന്ന് തോന്നുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുന്നത് നിയമവിരുദ്ധമാണ്. റൈഡര്‍മാര്‍ക്ക് കൂടുതല്‍ വിശാലമായി സൗകര്യത്തോടെ യാത്ര ചെയ്യാന്‍ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീളമേറിയ സീറ്റ് നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം 125 സിസി സെഗ്മെന്റിലെ ഒരു ബൈക്കിലും നല്‍കാത്ത സസ്‌പെന്‍ഷന്‍ സെറ്റപ്പ്, കൂടുതല്‍ കരുത്തുറ്റ ട്രെല്ലിസ് ഫ്രെയിം, 16 ഇഞ്ച് റിയര്‍ വീല്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റ് എന്നിവ ഫ്രീഡം 125 ബൈക്കിന്റെ സവിശേഷതകളാണ്.

എഞ്ചിന്‍: 125 സിസി, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആര്‍പിഎമ്മില്‍ 9.5 bhp പവറും 6,000 ആര്‍പിഎമ്മില്‍ 9.7 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററാണ്. ഫ്രീഡം 125 സിഎന്‍ജിയില്‍ ഓടുമ്പോള്‍ പരമാവധി 90.5 കിലോമീറ്റര്‍ വേഗതയില്‍ പായുമെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ ഫീച്ചറുകള്‍: റൈഡര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ട്രെല്ലിസ് ഫ്രെയിമാണ് ബജാജ് ഫ്രീഡം 125 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് സിലിണ്ടറിനെ സ്ഥാനത്ത് നിര്‍ത്തുന്നു. ഇതിന്റെ സിഎന്‍ജി സിലിണ്ടര്‍ പെസോ സര്‍ട്ടിഫൈഡ് ആണെന്ന് പറയപ്പെടുന്നു. അതുപോലെ ഫോര്‍ക്കുകള്‍ക്കുള്ള സ്ലീവ് പ്രൊട്ടക്ടറുകളും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, July 6, 2024, 10:00 [IST]
English summary
Bajaj freedom 125 cng bike top things to know in malayalam
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X